എന്‍.ഇ.എഫ്.ടി സേവനം ഡിസംബര്‍ 16 മുതല്‍ 24 മണിക്കൂറും ലഭ്യമാക്കുമെന്ന് ആര്‍.ബി.ഐ

എന്‍.ഇ.എഫ്.ടി സേവനം ഡിസംബര്‍ 16 മുതല്‍ 24 മണിക്കൂറും ലഭ്യമാക്കുമെന്ന് ആര്‍.ബി.ഐ. വാണിജ്യ ബാങ്കുകള്‍ക്ക് ഇതിനുള്ള നിര്‍ദേശം ആര്‍.ബി.ഐ നല്‍കി. നിലവില്‍ ബാങ്ക് പ്രവൃത്തി ദിനങ്ങളില്‍ രാവിലെ 8 മണി മുതല്‍ രാത്രി 7 മണി വരെയാണ് സേവനം ലഭ്യമാകുക. അവധി ദിനങ്ങളിലും ഒന്നാമത്തെയും മൂന്നാമത്തെയും ശനിയാഴ്ചകളിലും 8 മണിമുതല്‍ ഉച്ചക്ക് ഒരു മണി വരെയാണ് എന്‍.ഇ.എഫ്.ടി സേവനം ലഭ്യമാക്കിയിരുന്നത്. എന്‍.ഇ.എഫ്.ടി സേവനം 24 മണിക്കൂറും ലഭ്യമാക്കാനുള്ള നടപടികള്‍ വാണിജ്യബാങ്കുകള്‍ ഉടന്‍ തന്നെ സ്വീകരിക്കണമെന്ന് ആര്‍.ബി.ഐ നിര്‍ദേശിച്ചിട്ടുണ്ട്.
ഇടപാടുകളുടെ സമയം ദീര്‍ഘിപ്പിച്ച വിവരം ഉപഭോക്താക്കളെ അറിയിക്കണമെന്നും ആര്‍.ബി.ഐ വ്യക്തമാക്കിയിട്ടുണ്ട്.
https://www.facebook.com/Malayalivartha
























