അവന്മാരെ വെറുതെ വിടരുത് വെടിവച്ച് കൊല്ലണം; തെലങ്കാനയിൽ വെറ്റിനറി ഡോക്ടർ പീഡനത്തിനിരയായി ചുട്ടുകൊല്ലപ്പെട്ടതിന്റെ ഞെട്ടലിൽ നിന്നും രാജ്യം മുകതമാകുന്നതിനു മുൻപേ രാജ്യത്തെ വീണ്ടും നൊമ്പരത്തിലാഴ്ത്തി 23കാരി ഉന്നാവോ പെണ്കുട്ടിയും

തെലങ്കാനയിൽ വെറ്റിനറി ഡോക്ടർ പീഡനത്തിനിരയായി ചുട്ടുകൊല്ലപ്പെട്ടതിന്റെ ഞെട്ടലിൽ നിന്നും രാജ്യം മുകതമാകുന്നതിനു മുൻപേ രാജ്യത്തെ വീണ്ടും നൊമ്പരത്തിലാഴ്ത്തി 23കാരി ഉന്നാവോ പെണ്കുട്ടിയും. രാജ്യം ഒന്നടങ്കം തലകുനിക്കുകയാണ് ക്രൂരതക്കു മുൻപിൽ. ലൈംഗിക പീഡന പരാതി നൽകിയതിന് പിന്നാലെയാണ് പ്രതികൾ പെൺകുട്ടിയെ തീയിട്ടു കൊല്ലാൻ ശ്രമിച്ചത്. ഹൃദയാഘാതത്തെത്തുടർന്ന് വെള്ളിയാഴ്ച രാത്രി 11.40 ഓടെയാണ് സഫ്ദർജങ് ആശുപത്രിയിൽ വച്ച് പെൺകുട്ടിക്ക് ഹൃദയാഘാതം ഉണ്ടായത്. ഹൃദയാഘാതത്തിനുള്ള ചികിൽസ നൽകിയെങ്കിലും 11.40 ഓടെ മരണം സംഭവിക്കുകയായിരുന്നു. പ്രാഥമിക ചികിത്സ ലഭ്യമാകാൻ വൈകിയതും ആശുപത്രിയിൽ എത്തിക്കുമ്പോഴേക്കു 90% പൊള്ളലേറ്റതുമാണ് നില അപകടത്തിലാകാൻ കാരണം.
തന്റെ മകളെ കൊന്നവര്‍ക്ക് വധശിക്ഷയില്‍ കുറഞ്ഞ് ഒരു ശിക്ഷയും നല്‍കരുതെന്ന് ഉന്നാവിലെ പെണ്‍കുട്ടിയുടെ അച്ഛന്‍ നെഞ്ചുപൊട്ടുന്ന വേദനയിൽ പ്രതികരിച്ചു. ഹൈദരാബാദില്‍ ഡോക്ടറെ പീഡിപ്പിച്ചവര്‍ക്ക് സംഭവിച്ചത് പോലെ പ്രതികളെ വെടിവെച്ച് കൊല്ലണമെന്നും അച്ഛന്‍ പറഞ്ഞു. അഞ്ച് പ്രതികള്‍ക്കും വധശിക്ഷ നല്‍കണമെന്ന് പെണ്‍കുട്ടിയുടെ സഹോദരനും ആവശ്യപ്പെട്ടു.
പ്രതികളെ തുക്കിലേറ്റുകയോ വെടിവച്ചു കൊല്ലുകയോ വേണം. ഹൈദരാബാദിലെ പൊലീസ് നടപടി യുപിയിലും വേണമെന്നാണ് സർക്കാരിനോട് ആവശ്യപ്പെടുന്നത്. എനിക്ക് നഷ്ടപരിഹാരം വേണ്ട. സർക്കാർ നൽകുന്ന പണംകൊണ്ട് ധനവാനാകുകയോ പുതിയ വീടുവെക്കുകയോ വേണ്ട. അവളെ ഇല്ലാതാക്കിയവർക്ക് പരമാവധി ശിക്ഷ ലഭിക്കുക എന്നതുമാത്രമണ് ആവശ്യം. റായ്ബറേലിയിലേക്ക് എന്റെ മകള്‍ ഒറ്റയ്ക്കാണു പോയത് എന്നും ഉന്നാവ് പെൺകുട്ടിയുടെ പിതാവ് പറഞ്ഞു.
പ്രതികളുടെ മരണം കാണാൻ അവള്‍ ആഗ്രഹിച്ചിരുന്നതായാണ് പെൺകുട്ടിയുടെ സഹോദരന്റെ പ്രതികരണം. ‘എന്നെ രക്ഷിക്കൂ, എനിക്കവരുടെ മരണം കാണണം എന്നായിരുന്നു അവൾ പറഞ്ഞത് എന്ന് വികാരനിർഭരമായി പെൺകുട്ടിയുടെ സഹോദരൻ പറഞ്ഞു. ‘ അവളെ മരണത്തിനു വിട്ടുകൊടുക്കില്ലെന്ന് ഞാൻ ഉറപ്പു നൽകി. പക്ഷേ, ഞങ്ങൾക്ക് അതിനു കഴിഞ്ഞില്ല. അവൾ പോയി. അവളെ ഇല്ലാതാക്കിയ ആ അഞ്ചു പ്രതികളുടെയും വധശിക്ഷ നടപ്പാക്കണമെന്നാണ് ഞങ്ങളുടെ ആഗ്രഹം.’ പെൺകുട്ടിയുടെ സഹോദരന്റെ വാക്കുകൾ.
വ്യാഴാഴ്ചയാണ് അഞ്ചംഗ സംഘം പെണ്‍കുട്ടിക്ക് നേരെ മണ്ണെണ്ണയൊഴിച്ചത്. പീഡനപരാതി പൊലീസില്‍ നല്‍കിയതിനാല്‍ ഇവര്‍ പെണ്‍കുട്ടിയെ ആക്രമിച്ചത്. കേസിന്റെ ആവശ്യങ്ങള്‍ക്കായി കോടതിയിലേക്ക് പോകുന്ന്‍ വഴിയാണ് പ്രതികള്‍ പെണ്‍കുട്ടിയെ മണ്ണെണ്ണയൊഴിച്ച് തീകൊളുത്തിയത്. ബിജെപി എംഎൽഎയ്ക്കെതിരെ പീഡന പരാതി ഉന്നയിച്ച യുപിയിലെ ഉന്നാവ് പെൺകുട്ടി നേരിട്ട അതേ സാഹചര്യങ്ങളിലൂടെയാണ് ഉന്നാവിൽനിന്നുള്ള ഈ പെൺകുട്ടിയും കടന്നുപോയത്. അബോധാവസ്ഥയിൽ ആശുപത്രിയിലെത്തിച്ച പെൺകുട്ടി വെന്റിലേറ്ററിലായിരുന്നു. പ്രത്യേക ഐസിയു യൂണിറ്റ് സജ്ജമാക്കിയെങ്കിലും ജീവൻ രക്ഷിക്കാനായില്ലെന്ന് സഫ്ദർജങ് മെഡിക്കൽ സൂപ്രണ്ട് ഡോ. സുനിൽ ഗുപ്തയും അറിയിച്ചു.
വിവാഹ വാഗ്ദാനം നൽകിയ ആൾ കൂട്ടുകാരനുമൊത്തു തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചെന്ന പരാതി നൽകിയ പെൺകുട്ടിയെയാണ് പ്രതികളടക്കം അഞ്ചു പേർ ചേർന്നു തീ കൊളുത്തി പരുക്കേൽപ്പിച്ചത്. ഉന്നാവ് ഗ്രാമത്തിൽ നിന്നു റായ്ബറേലിയിലെ കോടതിയിലേക്കു പോകാൻ തുടങ്ങവേ വ്യാഴാഴ്ച രാവിലെയായിരുന്നു സംഭവം.
https://www.facebook.com/Malayalivartha
























