ഈ നാട്ടില്‍ പെണ്‍കുട്ടികളെ എങ്ങനെ വളര്‍ത്തും; ഉന്നാവിലെ പെണ്‍കുട്ടിയെ തീകൊളുത്തികൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിഷേധവുമായി സ്വന്തം മകളെ പെട്രോള്‍ ഒഴിച്ച് കത്തിക്കാനൊരുങ്ങി ഒരമ്മ

ഉന്നാവിലെ പെണ്‍കുട്ടിയെ തീകൊളുത്തികൊലപ്പെടുത്തിയ സംഭവത്തില്‍ രാജ്യമെങ്ങുംപ്രതിഷേധം ആളി കത്തുകയാണ്. രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നും നിരവധിപ്പേരാണ് പ്രതിഷേധവുമായി ദില്ലി സഫ്ദർജംഗ് ആശുപത്രിക്ക് മുന്നിലേക്ക് എത്തിയത്. ഒരു സംഘമാളുകൾ റോഡിൽ ഗതാഗതം തടസപ്പെടുത്തി.
അതിനിടെ ഒരു പെണ്‍കുട്ടിയുമായി എത്തിയ അമ്മ കുട്ടിയെ പെട്രോളൊഴിച്ച് കത്തിക്കാന്‍ ശ്രമിച്ചു. ഈ നാട്ടില്‍ പെണ്‍കുട്ടികളെ എങ്ങനെ വളര്‍ത്തുമെന്ന് ചോദിച്ചുകൊണ്ടാണ് അമ്മ പെണ്‍കുട്ടിയെ കത്തിക്കാന്‍ ശ്രമിച്ചത്. പൊലീസിന്‍റെ സമയോജിത ഇടപെടല്‍ അപകടം ഒഴിവാക്കി. പെൺകുട്ടിയെയും അമ്മയെയും പൊലീസ് ബലംപ്രയോഗിച്ച് സ്റ്റേഷനിലേക്ക് മാറ്റി. പെണ്‍കുട്ടിക്ക് അടിയന്തിര ചികിത്സ നല്‍കുകയാണ്. ഇനി പെണ്‍കുഞ്ഞിനെയും കൊണ്ട് എങ്ങനെ ജീവിക്കുമെന്ന് ചോദിച്ചായിരുന്നു അമ്മയുടെ പ്രതിഷേധം.
ദിനംപ്രതി നടക്കുന്ന ബലാത്സംഗങ്ങളില്‍ കടുത്ത പ്രതിഷേധമാണ് രാജ്യമെങ്ങും അലയടിക്കുന്നത്. ഉന്നാവോയില്‍ ബലാല്‍സംഗത്തിനിരയായ പെണ്‍കുട്ടിയെ പ്രതികള്‍ തീയിട്ടതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം ആ പെണ്‍കുട്ടി മരണത്തിന് കീഴടങ്ങിയിരുന്നു. സഫ്ദര്‍ജങ് ആശുപത്രിയിലായിരുന്നു പെണ്‍കുട്ടിയെ പ്രവേശിപ്പിച്ചിരുന്നത്.
പെണ്‍കുട്ടിയുടെ മരണത്തെ തുടര്‍ന്ന് ആശുപത്രിക്ക് സമീപം താമസിക്കുന്ന ഏതാനും സ്ത്രീകള്‍ പ്രതിഷേധത്തിന് തുടക്കമിട്ടിരുന്നു. പൊലീസ് ഇടപെട്ട് പ്രതിഷേധം അവസാനിപ്പിച്ചെങ്കിലും വീണ്ടും സ്ത്രീകളെത്തി റോഡ് ഉപരോധിക്കുന്നതടക്കമുള്ള പ്രതിഷേധ നടപടികളിലേക്ക് കടക്കുകയായിരുന്നു. ഈ പ്രതിഷേധത്തോട് ചേര്‍ന്ന് നിന്നുകൊണ്ടാണ് തന്റെ ആറു വയസ്സുകാരിയായ മകളുടെ ദേഹത്ത് സ്ത്രീ പെട്രോളൊഴിച്ചത്.
ഉന്നാവ് പെൺകുട്ടി കൊല്ലപ്പെട്ട സംഭവത്തിൽ രാജ്യമെങ്ങും കനത്ത പ്രതിഷേധമാണ് അരങ്ങറുന്നത്. പീഡന കേസിലെ പ്രതികൾ ഉൾപ്പെടെ അഞ്ച് പേർ ചേർന്നു തീകൊളുത്തി പരുക്കേൽപ്പിച്ചതിനെ തുടർന്ന് 90 ശതമാനം പൊള്ളലേറ്റ പെൺകുട്ടി വെള്ളിയാഴ്ച രാത്രി 11.40നാണ് ഡൽഹി സഫ്ദർജങ് ആശുപത്രിയിൽ മരണത്തിനു കീഴടങ്ങിയത്. മൃതദേഹം പോസ്റ്റുമോർട്ടത്തിനു ശേഷം ഉച്ചയ്ക്ക് പന്ത്രണ്ടു മണിയുടെ റോഡു മാർഗം ഉന്നാവിലേക്ക് കൊണ്ടുപോയി.
https://www.facebook.com/Malayalivartha
























