വേളാങ്കണ്ണി യാത്രയ്ക്കിടെ തമിഴ്‌നാട് പുതുക്കോട്ടയില്‍ കാര്‍ നിയന്ത്രണം വിട്ട് മറിഞ്ഞ് മലയാളി ദമ്പതികള്‍ക്ക് ദാരുണാന്ത്യം

വേളാങ്കണ്ണി യാത്രയ്ക്കിടെ തമിഴ്‌നാട് പുതുക്കോട്ടയില്‍ കാര്‍ നിയന്ത്രണം വിട്ട് മറിഞ്ഞ് മലയാളി ദമ്പതികള്‍ക്ക് ദാരുണാന്ത്യം. തിരുവനന്തപുരം നെയ്യാറ്റിന്‍കര ഓലത്താനി സ്വദേശി സുധി, ഭാര്യ ഷൈനി എന്നിവരാണ് മരിച്ചത്. മക്കളായ കെവിന്‍, നിവിന്‍ എന്നിവരെ പരുക്കുകളോടെ ട്രിച്ചി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.
വേളാങ്കണ്ണിയ്ക്ക് പോകുകയായിരുന്ന കുടുംബം സഞ്ചരിച്ചിരുന്ന കാറിന്റെ ടയര്‍ പൊട്ടി നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു.
https://www.facebook.com/Malayalivartha
























