ഡല്‍ഹിയില്‍ ഫാക്ടറിയില്‍ തീപിടുത്തം.... 32 മരണം, നിരവധി പേര്‍ക്ക് പരിക്ക്, അമ്പതോളം പേരെ രക്ഷപ്പെടുത്തി, റാണി ഝാന്‍സി റോഡില്‍ പുലര്‍ച്ചെയാണ് അപകടമുണ്ടായത്

ഡല്‍ഹിയില്‍ ഫാക്ടറിയിലുണ്ടായ തീപിടിത്തത്തില്‍ 32 പേര്‍ മരിച്ചു. നിരവധിപ്പേര്‍ക്ക് പൊള്ളലേല്‍ക്കുകയും ചെയ്തു. നരേല അനന്ദ്മാണ്ഡിയിലെ റാണി ഝാന്‍സി റോഡിനോട് ചേര്‍ന്നുള്ള റബര്‍ ഫാക്ടറിയിലാണ് ഞായറാഴ്ച പുലര്‍ച്ചെയോടെ തീപിടിത്തമുണ്ടായത്. അഗ്‌നിശമനസേനയുടെ മുപ്പതോളം യൂണിറ്റ് സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.
ഇരുപതോളം പേര്‍ ഇപ്പോഴും ഫാക്ടറിക്കുള്ളില്‍ കുടുങ്ങിക്കിടക്കുന്നതായും റിപ്പോര്‍ട്ടുണ്ട്.പൊള്ളലേറ്റവരില്‍ പലരുടെയും നില ഗുരുതരമായതിനാല്‍ മരണസംഖ്യ ഉയരാന്‍ സാധ്യതയുണ്ട്. അതേസമയം, തീപിടിത്തമുണ്ടാകാനുള്ള കാരണം വ്യക്തമല്ല. സംഭവത്തില്‍ ഡല്‍ഹി പോലീസ് പ്രാഥമിക അന്വേഷണം തുടങ്ങി.
"
https://www.facebook.com/Malayalivartha
























