മഹാരാഷ്ട്ര നിയമസഭയില്‍ ആഭ്യന്തര വകുപ്പ് നിലനിര്‍ത്താനുള്ള ശ്രമത്തില്‍ മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള ശിവസേന; എന്‍.സി.പി അധ്യക്ഷന്‍ ശരദ് പവാറുമായുള്ള ഒന്നര മണിക്കൂറിലേറെ നീണ്ടു നിന്ന കൂടികാഴ്ച്ചയില്‍ നഗര വികസനത്തിന് പകരം ശിവസേന ആഭ്യന്തര വകുപ്പ് ആവശ്യപ്പെട്ടതായി വൃത്തങ്ങള്‍ അറിയിച്ചു; ഉദ്ധവ്- കോണ്‍ഗ്രസ് കൂടികാഴ്ച്ച ഇന്ന്; വകുപ്പ് വിഭജനം നാളെയുണ്ടായേക്കും

ശിവസേന നേതാക്കളായ സജ്ഞയ് റാവത്ത്, ഏക്‌നാഥ് ഷിന്‍ഡെ, സുഭാഷ് ദേശായി എന്നിവരും എന്‍.സി.പി നേതാക്കളായ ജയന്ത് പട്ടീല്‍, അജിത് പവാര്‍ തുടങ്ങിയവരും യോഗത്തില്‍ പങ്കെടുത്തു.
ആഭ്യന്തര വകുപ്പിന്റെ പ്രാധാന്യം മനസിലാക്കുന്നുവെന്നും അതിനാല്‍ വകുപ്പ് നിലനിര്‍ത്താനുമാണ് ശ്രമിക്കുന്നതെന്ന് ശിവസേനേ നേതാക്കള്‍ പറഞ്ഞതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
നേരത്തെ ആഭ്യന്തരം എന്‍.സി.പിക്ക് നല്‍കാനായിരുന്നു തീരുമാനം. എന്നാല്‍ അത് വിട്ടുകൊടുക്കേണ്ടതില്ലെന്നാണ് ശിവസേനയുടെ ഇപ്പോഴത്തെ തീരുമാനം. പകരം നഗര വികസനം എന്‍.സി.പിക്ക് നല്‍കാനും. ഇന്ന് ഉദ്ധവ് താക്കറെയും കോണ്‍ഗ്രസ് നേതാക്കളുമായി കൂടികാഴ്ച്ച നടത്തും. ശിവസേനക്ക് പതിനഞ്ചും കോണ്‍ഗ്രസിന് പന്ത്രണ്ടും മന്ത്രിമാരാണുണ്ടാവുക.
ഉദ്ധവ് താക്കറയുടെ നേതൃത്വത്തിലുള്ള മന്ത്രി സഭയുടെ വകുപ്പ് വിഭജനം നാളെയുണ്ടായേക്കും. മഹാവികാസ് അഘാഡി മന്ത്രി സഭയില്‍ 43 മന്ത്രിമാരുണ്ടാകുമെന്നാണ് സൂചന. മുഖ്യമന്ത്രിയടക്കം ഏഴ് പേര്‍ മാത്രമേ ഇപ്പോള്‍ സത്യപ്രതിഞ്ജ ചെയ്തിട്ടുള്ളൂ.
ആഭ്യന്തരം ലഭിക്കാതെയായാൽ പവാർ എങ്ങനെ പ്രതികരിക്കും എന്നതും ശ്രദ്ധേയമാണ്.
ബിജെപി-ശിവസേന സഖ്യത്തിനെതിരെ പവാര്‍ നയിച്ച ഒറ്റയാള്‍ പോരാട്ടമായിരുന്നു ഇത്തവണത്തെ മഹാരാഷ്ട്രയിലെ നിയമസഭാ തിരഞ്ഞെടുപ്പ്. അറുപതിലധികം പ്രചാരണ യോഗങ്ങളിലാണ് അദ്ദേഹം പങ്കെടുത്തത്. കര്‍ഷകരോട് അവരുടെ വിഷയങ്ങള്‍ സംസാരിച്ചു; യുവാക്കളോടു സംവദിച്ചത് മോദി സര്‍ക്കാര്‍ നശിപ്പിച്ച തൊഴിലവസരങ്ങളെക്കുറിച്ച്.
സത്താറയില്‍ എന്‍സിപിയെ വഞ്ചിച്ചു ബിജെപിയിലേക്കു പോയ ഉദയന്‍ രാജെ ഭോസലെയ്‌ക്കെതിരെ നടത്തിയ പ്രചാരണത്തിനിടെ പെയ്ത മഴയത്രയും നനഞ്ഞ പവാര്‍ നടത്തിയ ആ പ്രസംഗമാണ് തിരഞ്ഞെടുപ്പുകാലത്ത് സമൂഹമാധ്യമങ്ങളില്‍ ഏറ്റവും കൂടുതല്‍ പ്രചരിച്ചതും ചര്‍ച്ചയായതും. 'എന്റെ അണികള്‍ നനയുമ്പോള്‍ എനിക്കു കുട വേണ്ടെ'ന്നു പറഞ്ഞ അദ്ദേഹത്തിന്റെ വാക്കുകൾ അന്ന് നിറഞ്ഞ കൈയടിയോടെയാണ് അണികൾ ഏറ്റെടുത്തത്.
മഹാരാഷ്ട്ര രാഷ്ട്രീയത്തിൽ നിർണായക സ്ഥാനമുള്ള പാർട്ടിയാണ് എൻ സി പി .അതുകൊണ്ടുതന്നെ മന്ത്രിസഭയിലെ പ്രധാനവകുപ്പായ ആഭ്യന്തരത്തിനായി സമ്മർദ്ദം ഏറും എന്നതിൽ സംശയമില്ല. ഒരുപാട് കോളിളക്കങ്ങൾ സൃഷ്‌ടിച്ച തെരഞ്ഞെടുപ്പായിരുന്നു മഹാരാഷ്ട്രയിലേത്. മഹാ നാടകങ്ങൾക്കൊടുവിലാണ് മഹാ അഖാഡി സഖ്യം അധികാരത്തിലെത്തിയത്. ഇനി മുന്നോട്ടുള്ള നാളുകൾ സഖ്യത്തിന് വെല്ലുവിളിയാകും എന്ന ചർച്ചകൾ ഉയരാൻതുടങ്ങിയതും അന്ന് മുതൽ തന്നെ.
വിപരീത ആശയങ്ങളുടെ ഒരു സംഗമ കേന്ദ്രമാണ് ഇപ്പോൾ മഹാരാഷ്ട്ര ഗവണ്മെന്റ് .അതുകൊണ്ടുതന്നെ ഈ മൂന്നു ആശയങ്ങളെയും ഒരേ ദിശയിലേക്കു കൊണ്ടുവരിക എന്നത് നിസ്സാരമല്ല. ഉദ്ധവ് താക്കറെയ്ക് മുന്നിലുള്ള ഏറ്റവും വലിയ വെല്ലുവിളിയും അതുതന്നെ
https://www.facebook.com/Malayalivartha
























