Widgets Magazine
03
Jul / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മുന്‍ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു.


ഒരു വയസുകാരന്റെ മരണ കാരണം തലച്ചോറിലെ ഞരമ്പുകള്‍ പൊട്ടിയതിനാലെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്; കുട്ടിയുടെ കരളിന്റെ ഭാഗത്ത് അക്യുപംഗ്ചർ ചികിത്സ നൽകി...


വൻ പരാജയമെന്ന് ജനങ്ങള്‍ ഒന്നടങ്കം വിധി പറഞ്ഞ മന്ത്രിമാരെ, ഒഴിവാക്കാനോ മാറ്റിപ്രതിഷ്ഠിക്കാനോ ഉള്ള തിരക്കിൽ സര്‍ക്കാര്‍...


രണ്ട് ദിവസത്തോളം പഴക്കം; മൂന്നാം തോട്ടിൽ കലുങ്കിനടിയിൽ കുരുങ്ങിയ നിലയിൽ മൃതദേഹം


സംഗീതജ്ഞനും അധ്യാപകനും സ്കൂൾ വൃന്ദവാദ്യ സംഘം പരിശീലകനും, കലാകാരനുമായ അനൂപ് വെള്ളാറ്റഞ്ഞൂരിനെ മരിച്ചനിലയിൽ കണ്ടെത്തി..മന്ത്രി ആർ ബിന്ദു അനൂപിനെപ്പറ്റി ഫേസ്ബുക്കിൽ കുറിച്ചത്‌ ഇങ്ങനെ..

വരനെത്താൻ വൈകി അയൽവാസിയെ വിവാഹം ചെയ്ത് വധു; എല്ലാത്തിനും കാരണം സ്ത്രീധനം ? സ്ത്രീധന മോഹികൾ ജാഗ്രതൈ ! പൂട്ട് വീഴുമേ

09 DECEMBER 2019 02:27 PM IST
മലയാളി വാര്‍ത്ത

ഉത്തർപ്രദേശിലെ ബിജ്നോറിൽ നടന്നത് നാടകീയമായ രംഗങ്ങൾ. കതിർ മണ്ഡപത്തിൽ അണിഞ്ഞൊരുങ്ങി വധുവെത്തി മണിക്കൂറുകൾ പിന്നിട്ടിട്ടും വരൻ എത്തിയില്ല. അക്ഷമരായി കാത്ത് നിന്ന ബന്ധുക്കൾ പിന്നെ ആ സാഹസം ചെയ്തു. വരനെത്താൻ വൈകിയതിനെത്തുടർന്ന് ആ വിവാഹം വേണ്ടെന്നു വെച്ച് അയല്‍വാസിയെ യുവതി വിവാഹം ചെയ്യുകയായിരുന്നു. . വരനെത്താൻ വൈകിയത് വധുവിനും കുടുംബത്തിനും വലിയ നാണക്കേടുണ്ടാക്കിയെന്ന് വിവാഹത്തിനെത്തിയവർ പറയുന്നത്. മാത്രമല്ല സ്ത്രീധനത്തെച്ചൊല്ലി വരന്റെ വീട്ടുകാരും വധുവിന്റെ വീട്ടുകാരും തമ്മിൽ നേരത്തെ തന്നെ തർക്കങ്ങൾ ഉണ്ടായിരുന്നതായി ബന്ധുക്കൾ പറയുന്നു. സ്ത്രീധനവുമായി ബന്ധപ്പെട്ട തർക്കങ്ങളും ഈ കാര്യങ്ങൾ ഇങ്ങനെയാകുന്നതിന് പിന്നിലുണ്ടായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി. ഉച്ചക്ക് രണ്ട് മണിക്കായിരുന്നു വിവാഹത്തിന് സമയം നിശ്ചയിച്ചിരുന്നത്. എന്നാൽ രാത്രിയോടെയായിരുന്നു വരനും സംഘവും വിവാഹവേദിയിലെത്തിയത്. വൈകീട്ട് വരെ സംഘവും കാത്തിരുന്നിട്ടും വരനെത്തിയില്ല.

വരന്റെ വീട്ടുകാർ കൂടുതൽ സ്ത്രീധനം ചോദിച്ചത് അസ്വരാസ്യങ്ങൾ കുടുംബത്തിൽ ഉടലെടുത്തിരുന്നു .എന്നാൽ കൂടുതൽ പണം നൽകാനാകില്ലെന്ന നിലപാടിലായിരുന്നു വധുവിന്റെ കുടുംബം നിന്നത്. എന്നാൽ വരന്റെ കൂട്ടരുടെ വാദം ഇങ്ങനെയാണ് . വരന്റെ ബന്ധുക്കളെ വധുവിന്റെ വീട്ടുകാർ മർദിച്ചെന്നും മുറിയിൽ പൂട്ടിയിട്ടെന്നും പറയുന്നു . അതുകൊണ്ടാണ് വിവാഹത്തിന് സമയത്തെത്താൻ കഴിയാത്തതെന്നുമാണ് വരന്റെ കുടുംബം നൽകുന്ന വിശദീകരണം. തർക്കത്തിനൊടുവിൽ ഇരുവീട്ടുകാരും പൊലീസിനെ സമീപിച്ചു. പൊലീസ് ഇടപെട്ടതോടെ കുടുംബങ്ങൾ ഒത്തുതീർപ്പിന് തയ്യാറായി. എന്നാൽ വധുവിന് വരനൊപ്പം പോകാൻ താത്പര്യമില്ലായിരുന്നു. അയൽവാസിയായ യുവാവിനെ യുവതി വിവാഹം ചെയ്യുകയും ചെയ്തു.

കാര്യങ്ങൾ ആ വഴിക്ക് അങ്ങ് പോയി. ഏതായാലും നമ്മുടെ സമൂഹത്തിൽ സ്ത്രീധനം പലപ്പോഴും ഒരു വില്ലനായി അവതരിക്കുന്ന കാഴ്ച്ചയാണ് കാണുന്നത്. സ്ത്രീധനം കൊടുക്കുന്നതും വാങ്ങുന്നതും മാത്രമല്ല കുറ്റകരം, സ്ത്രീധനം ആവശ്യപ്പെടുന്നതോ താല്പര്യങ്ങള്‍ വിജ്ഞാപനം ചെയ്യുന്നതോ പോലും സ്ത്രീധന നിരോധന നിയമ പ്രകാരം ശിക്ഷാര്‍ഹമാണ് എന്നിരിക്കെ ഇപ്പോഴും സ്ത്രീധനം ആവശ്യപ്പെടുന്നവർ എത്രയോപ്പേർ. കല്യാണം എന്ന പവിത്രമായ കാര്യത്തിൽ കളങ്കപ്പെടുത്തുന്ന ഒന്നായി സ്ത്രീധനം മാറുന്നു. ഇനി വിവാഹം കഴിക്കാൻ പോകുന്ന എല്ലാവരും ഒന്ന് ശ്രദ്ധിക്കുക. 1961ലാണ് സ്ത്രീധന നിരോധന നിയമം നിലവില്‍ വന്നത്. യമം നിലവില്‍ വന്ന് ഇത്രയേറെ വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും സ്ത്രീധനത്തിന്‍റെ പേരിലുള്ള പ്രശ്നങ്ങള്‍ക്ക് ഒരു കുറവുമില്ല. എന്തുകൊണ്ടാണ് വിവാഹത്തിന് മുന്‍പ് തന്നെ ഇത്തരത്തില്‍ സ്ത്രീധനം ചോദിക്കുന്നവര്‍ക്കെതിരെ കേസ് കൊടുക്കാത്തത് എന്നത് ചിന്തിക്കേണ്ട ഒന്നാണ്. ഒരുപക്ഷെ വാങ്ങുന്നവനും കൊടുക്കുന്നവനും കുറ്റവാളിയാകുന്നു എന്നതു കൊണ്ടാവാം സ്ത്രീധന നിരോധന നിയമം ഉപയോഗിക്കപ്പെടാത്തത്. സ്ത്രീധനം എന്ന വിപത്ത് സമൂഹത്തിൽ നിന്നും പാടെ ഇല്ലാതാക്കാന്‍ മാതാപിതാക്കളും പെണ്‍കുട്ടികളുമടങ്ങുന്ന സമൂഹം കൂടി ശ്രദ്ധവയ്ക്കണം. നമ്മുടെ നാട്ടിൽ നിന്നും ഈ വിപത്തിനെ ഓടിക്കാനുള്ള ശ്രമത്തിലാണ് സർക്കാർ. സ്ത്രീധനം എന്ന വിപത്ത് പാടെ ഇല്ലാതാക്കാന്‍ മാതാപിതാക്കളും പെണ്‍കുട്ടികളുമടങ്ങുന്ന സമൂഹം കൂടി ശ്രദ്ധവയ്ക്കേണ്ടിയിരിക്കുന്നു. സ്ത്രീധനം ചോദിച്ചു വരുന്ന ഒരാള്‍ക്ക്‌ മകളെ വിവാഹം ചെയ്തു കൊടുക്കില്ല എന്ന് രക്ഷിതാക്കളും, അങ്ങനെ ഒരാളുടെ കൂടെ ജീവിക്കാന്‍ - അയാള്‍ തന്‍റെ കാമുകന്‍ ആണെങ്കില്‍ പോലും - തയ്യാറല്ല എന്ന് പെണ്‍കുട്ടികളും പറയാന്‍ ധൈര്യം കാണിച്ചാല്‍ ഒരു പരിധി വരെ ഇത് ഇല്ലാതാക്കാനാവും.

മകളുടെ നല്ല ഭാവിക്ക് വേണ്ടി രക്ഷിതാക്കള്‍ സ്വമനസാലെ കൊടുക്കുന്നതോ, അതുമല്ലെങ്കില്‍ പെണ്‍കുട്ടികള്‍ക്ക് അവകാശപ്രകാരം കിട്ടേണ്ടതായ സ്വത്തുക്കള്‍ വിവാഹ സമയത്ത് കൊടുക്കുന്നതോ തെറ്റല്ല. അങ്ങനെ ചെയ്യുന്നുവെങ്കില്‍ , അതെങ്ങനെ കൊടുക്കണം എന്ന് നിയമത്തില്‍ വ്യക്തമായി പറയുന്നുണ്ട്. ഒരു കാര്യം ഓർമ്മിപ്പിക്കട്ടെ ,,സ്ത്രീധനം വാങ്ങുന്നതും കൊടുക്കുന്നതും, വാങ്ങുന്നതിനോ കൊടുക്കുന്നതിനോ പ്രേരിപ്പിക്കുന്നതും ചുരുങ്ങിയത് 5 കൊല്ലത്തേയ്ക്കുള്ള തടവിനും 15000 രൂപയോ സ്ത്രീധന തുകയോ ഇതില്‍ ഏതാണ് കൂടുതല്‍ ആ തുകയ്ക്കുള്ള പിഴയ്ക്കും ബാധകമായ കുറ്റങ്ങളാണ്. സ്ത്രീധനം ആവശ്യപ്പെട്ടാല്‍ 6 മാസം മുതല്‍ രണ്ട് വര്‍ഷം വരെ നീട്ടാവുന്ന തടവുശിക്ഷ ലഭിക്കാവുന്നതാണ്. കൂടാതെ 10000 രൂപ പിഴയും ഒടുക്കേണ്ടി വന്നേയ്ക്കാം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബസുകളുടെ തത്സമയ യാത്രാവിവരങ്ങളാണ് മൊബൈല്‍ ആപ്ലിക്കേഷനില്‍ ...  (5 minutes ago)

റവാഡ ചന്ദ്രശേഖര്‍ രാജ്ഭവനില്‍ ഗവര്‍ണര്‍ ആര്‍.വി. ആര്‍ലേക്കറുമായി കൂടിക്കാ  (22 minutes ago)

ശുഭ്മന്‍ ഗില്ലിന് സെഞ്ച്വറി കരുത്തില്‍ ഇന്ത്യ 300 കടന്നു..  (51 minutes ago)

നാല് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്  (1 hour ago)

ടിപ്പര്‍ ലോറിക്ക് പുറകില്‍ ഇടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവിന് ദാരുണാന്ത്യം  (1 hour ago)

എടക്കരയില്‍ അച്ഛന്റെ മരണം സ്ഥിരീകരിക്കാന്‍ ആശുപത്രിയിലേക്ക് പോകാന്‍  (1 hour ago)

വിഎസ് അച്യുതാനന്ദന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു.  (2 hours ago)

ഹമാസിനെതിരേ ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു...  (2 hours ago)

ഡോക്ടര്‍ ദിനത്തില്‍ മീനാക്ഷി പങ്കുവച്ച കുറിപ്പ്  (9 hours ago)

കോളേജ് വിദ്യാര്‍ത്ഥിനിയുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച 21കാരന്‍ പിടിയില്‍  (9 hours ago)

നാട്ടിലിറങ്ങിയ കാട്ടാനകളെ തുരത്താന്‍ വനപാലകരെത്തി: വനപാലകരെ ആക്രമിക്കാന്‍ പാഞ്ഞെത്തി കാട്ടാന  (10 hours ago)

വയനാട് ദുരന്തബാധിതരുടെ ഫണ്ടില്‍ ഒരു രൂപ വ്യത്യാസമുണ്ടെങ്കില്‍ യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് സ്ഥാനം രാജിവെയ്ക്കുമെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍  (10 hours ago)

ഡോ. സിസ തോമസിന് കേരള സര്‍വകലാശാല വി സിയുടെ അധിക ചുമതല  (10 hours ago)

കാമുകനെ വീട്ടിലേക്ക് വിളിച്ചുവരുത്തി സ്വകാര്യ ഭാഗം ബ്ലേഡ് കൊണ്ട് മുറിച്ചുമാറ്റി യുവതി  (10 hours ago)

സ്ത്രീകളുടെ ശുചിമുറിയില്‍ ഒളിക്യാമറ വച്ച് സ്വകാര്യ ദൃശ്യങ്ങള്‍ പകര്‍ത്തിയ ടെക്കി അറസ്റ്റില്‍  (10 hours ago)

Malayali Vartha Recommends