പതിനെട്ടുകാരിയെ വെട്ടി കൊന്ന പ്രതിയെ കൊലപാതകി ആണെന്ന് അറിയാതെ പോലീസ് തൂക്കി കസ്റ്റഡിയിൽ മോങ്ങലും നിലവിളിയും

നോയിഡയില്‍ യുവതിയെ ക്രൂരമായി കൊലപ്പെടുത്തിയ ശേഷം ബിഹാറിലെ സ്വന്തം ഗ്രാമത്തിലേക്ക് കടന്നുകളഞ്ഞ മുപ്പതുകാരനായ ബി.ടെക് ബിരുദധാരി അഞ്ച് ലിറ്റര്‍ മദ്യം കൈവശംവെച്ചതിന് അറസ്റ്റില്‍. ഉത്തര്‍പ്രദേശിലെ നോയിഡയില്‍ വെച്ച് പതിനെട്ടുകാരിയായ അസം സ്വദേശിനിയെ വധിച്ച കേസിലെ മുഖ്യപ്രതിയായ രാമന്‍ രാജാണ് ഒളിവില്‍ കഴിയവേ കതിഹാറില്‍ വെച്ച് ബിഹാര്‍ പോലീസിന്റെ വലയിലായത്. കൊലപാതക കേസിലെ പ്രതിയാണെന്ന് അറിയാതെ, മദ്യനിരോധനം നിലവിലുള്ള ബിഹാറില്‍ അഞ്ച് ലിറ്റര്‍ നിയമവിരുദ്ധ മദ്യം കൈവശം വെച്ചതിനാണ് കതിഹാര്‍ പോലീസ് ഇയാളെ ആദ്യം കസ്റ്റഡിയിലെടുത്തത്.
നോയിഡയിലെ സെക്ടര്‍ 49-ലുള്ള ബറൗള നെസ്റ്റ് റെന്റല്‍ പനോരമ എന്ന നാല് നില കെട്ടിടത്തിലാണ് നാടിനെ നടുക്കിയ ഈ ദാരുണ സംഭവം നടന്നത്. ഓഗസ്റ്റ് എട്ടിന് രാത്രിയിലാണ് കെട്ടിടത്തിലെ ഒന്നാം നിലയിലെ രാമന്റെ പൂട്ടിയിട്ട മുറിക്കുള്ളില്‍ വെച്ച് അസം സ്വദേശിയായ മെഹക് അഹമ്മദ് എന്ന പെണ്‍കുട്ടി കൊല്ലപ്പെടുന്നത്. കൊല്ലപ്പെട്ട മെഹകും ഇതേ കെട്ടിടത്തിന്റെ മറ്റൊരു നിലയിലാണ് താമസിച്ചിരുന്നത്. ഇരുവരും തമ്മില്‍ അടുത്ത സൗഹൃദമുണ്ടായിരുന്നുവെന്നും പതിവായി കാണാറുണ്ടായിരുന്നുവെന്നും പോലീസ് വ്യക്തമാക്കുന്നു.
ഓഗസ്റ്റ് 11 തിങ്കളാഴ്ച ഉച്ചയോടെയാണ് കെട്ടിടത്തിന്റെ ഉടമ രാമന്റെ മുറിയില്‍ നിന്ന് അസഹ്യമായ ദുര്‍ഗന്ധം വമിക്കുന്നതായി പോലീസിനെ അറിയിച്ചത്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് സംഘം മുറിയുടെ വാതില്‍ പൊളിച്ച് അകത്തു കടന്നപ്പോഴാണ് രക്തത്തില്‍ കുളിച്ചുകിടക്കുന്ന യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന് ദിവസങ്ങളുടെ പഴക്കമുണ്ടായിരുന്നു. രണ്ടാഴ്ച മുമ്പ് മെഹകിനൊപ്പം അസമില്‍ നിന്നും വന്ന സുഹൃത്താണ് മൃതദേഹം തിരിച്ചറിഞ്ഞത്.
മെഹകിന്റെ ശരീരത്തില്‍ ഗുരുതരമായ നിരവധി പരിക്കുകളും മുഖത്തടക്കം എട്ടോളം ആഴത്തിലുള്ള മുറിവുകളും ഉണ്ടായിരുന്നു. ആക്രമണത്തെത്തുടര്‍ന്നുണ്ടായ ആഘാതമാണ് മരണകാരണമെന്ന് ബുധനാഴ്ച പുറത്തുവന്ന പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. സംഭവത്തിന് ശേഷം മുറി പുറത്തുനിന്ന് പൂട്ടി സ്ഥലംവിട്ട രാമന്‍ രാജിനെ കേന്ദ്രീകരിച്ചാണ് പോലീസ് അന്വേഷണം ആരംഭിച്ചത്.
വെള്ളിയാഴ്ച രാത്രിയും ശനിയാഴ്ച പുലര്‍ച്ചെയുമായി നടന്ന വഴക്കിനെത്തുടര്‍ന്നാണ് കൊലപാതകം നടത്തിയതെന്ന് ചോദ്യം ചെയ്യലില്‍ പ്രതി സമ്മതിച്ചു. തീപ്പെട്ടി ചോദിച്ച് മെഹക് തന്റെ മുറിയിലെത്തിയെന്നും തുടര്‍ന്നുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നുമാണ് ഇയാള്‍ പോലീസിനോട് പറഞ്ഞത്. കൊലപാതകത്തിന് ശേഷം തെളിവ് നശിപ്പിക്കുന്നതിന്റെ ഭാഗമായി ഇരുവരുടെയും മൊബൈല്‍ ഫോണുകള്‍ താമസസ്ഥലത്തിന് പുറത്തുള്ള ഓടയില്‍ ഉപേക്ഷിക്കുകയായിരുന്നു.
https://www.facebook.com/Malayalivartha

























