ലോകത്തെ ശക്തരായ വനിതകളുടെ പട്ടിക പുറത്ത്; കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമനും പട്ടികയിൽ ഇടം നേടി
ലോകത്തെ ശക്തരായ 100 വനിതകളുടെ പട്ടികയില്‍ കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമനും ഇടം നേടി. ലോകത്തെ ശക്തരായ സ്ത്രീകളുടെ പട്ടികയില്‍ 34ാം സ്ഥാനത്താണ് നിര്‍മല സീതാരാമന്. പട്ടികയിൽ ഇടം നേടുന്ന പുതുമുഖമാണ് ഇവർ .എച്ച്സിഎല്‍ കോര്പ്പറേഷന് സിഇഒയും എക്സിക്യുട്ടീവ് ഡയറക്ടറുമായ റോഷ്നി നാടാര്‍ മല്‍ഹോത്ര, ബയോകോണ്‍ സ്ഥാപക കിരണ്‍ മസുംദാര്‍ എന്നിവരും ഫോബ്സം ചേർന്നാണ് 100 പേരുടെ പട്ടിക പുറത്ത് വിട്ടത്.
പട്ടികയില്‍ ഒന്നാം സ്ഥാനത്ത് ജര്‍മന്‍ ചാന്‍സലര്‍ ഏഞ്ചല മെര്‍ക്കല്‍ ആണ്. യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്കിന്റെ പ്രസിഡന്റ് ക്രിസ്റ്റീന ലഗാര്‍ഡെയാണ് രണ്ടാം സ്ഥാനത്ത്.യുഎസ് ഹൗസ് ഓഫ് റെപ്രസെന്റേറ്റീവ്സ് സ്പീക്കര്‍ നാന്‍ന്‍സി പെലോസി മൂന്നാം സ്ഥാനത്തുണ്ട്. ബംഗ്ലാദേശ് പ്രധാനമന്ത്രി ഷേയ്ക്ക് ഹസീനയുടെ സ്ഥാനം 29ആണ്.
https://www.facebook.com/Malayalivartha