പൗരത്വഭേദഗതി നിയമത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി സംഗീത സംവിധായകന്‍ ഷാന്‍ റഹ്മാന്‍; ഫേസ്ബുക്കിലൂടെയായിരുന്നു ഷാന്‍ റഹ്മാന്റെ പ്രതികരണം

ഇവരെയൊക്കെ രാജ്യത്തു നിന്നും ഓടിക്കുമ്പോള്‍ ഇതുവരെ നല്‍കിയ നികുതി പണമൊക്കെ തിരിച്ചു നല്‍കുമോ എന്നായിരുന്നു ഷാന്‍ റഹ്മാന്‍ ചോദിച്ചത്. ഇന്‍കംടാക്‌സും ജി.എസ്.ടിയും വാങ്ങിയിട്ടും തിരിച്ചൊന്നും കിട്ടിയിട്ടില്ല. അതുകൊണ്ട് ആ പണം നിങ്ങളുടെ അക്കൗണ്ടില്‍ തന്നെ കാണുമല്ലോ. ഈ രാജ്യത്ത് ജീവിക്കാനുള്ള വാടക പോലെയാണോ നികുതി? അദ്ദേഹം ചോദിച്ചു.
രാജ്യത്തെ ഇപ്പോഴത്തെ പ്രശ്‌നത്തില്‍ നിന്നു ശ്രദ്ധ തിരിക്കാനുള്ള നിങ്ങളുടെ നാടകം നന്നായി നടക്കുന്നുണ്ട്. ഇപ്പോഴാരും സാമ്പത്തിക മാന്ദ്യത്തെക്കുറിച്ച് സംസാരിക്കുന്നില്ല. ആരും ജി.ഡി.പി തകര്‍ന്നതിന്റെ കാരണങ്ങള്‍ അന്വേഷിക്കുന്നില്ല. തൊഴിലില്ലായ്മയെക്കുറിച്ച് ആരും അന്വേഷിക്കുന്നില്ലെന്നും ഷാന്‍ കൂട്ടിച്ചേര്‍ത്തു.
പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട് രാജ്യത്താകെ പ്രതിഷേധം അലയടിക്കുകയാണ്. നിയമത്തെ എതിര്‍ത്ത് സിനിമാ രംഗത്തുള്ള നിരവധി പേരാണ് ഇതിനോടകം രംഗത്തെത്തിയിരുന്നു.
അനശ്വര രാജന്‍, പാര്‍വ്വതി, അമലപോള്‍, തമിഴ് സിനിമാ താരം സിദ്ധാര്‍ത്ഥ്, കമല്‍ ഹാസന്‍, റിമ കല്ലിങ്കില്‍, ടൊവിനോ, കുഞ്ചാക്കോ ബോബന്‍, വിനീത് ശ്രീനിവാസന്‍, മമ്മൂട്ടി തുടങ്ങി നിരവധി പേരാണ് പ്രതിഷേധിച്ചു കൊണ്ട് രംഗത്തെത്തിയിട്ടുള്ളത്.
പൗരത്വ ഭേദഗതി ബില്ലിനെതിരെ പ്രതിഷേധം കനക്കുകയാണ്.ദല്‍ഹിയില്‍ മൊബൈല്‍, ഇന്റര്‍നെറ്റ് അടക്കമുള്ള സേവനങ്ങള്‍ക്കും വിലക്കുണ്ട്. സര്‍ക്കാര്‍ ആവശ്യപ്പെട്ടതനുസരിച്ച് സേവനങ്ങള്‍ റദ്ദ് ചെയ്യുന്നതായി എയര്‍ടെല്‍ ട്വീറ്റ് ചെയ്തിട്ടുണ്ട്.
955-ലെ പൗരത്വനിയമത്തില്‍ ഭേദഗതി വരുത്തുന്നതാണ് പുതിയ ബില്‍.
പാക്കിസ്ഥാന്‍, ബംഗ്ലദേശ്, അഫ്ഗാനിസ്ഥാന്‍ എന്നീ രാജ്യങ്ങളില്‍നിന്ന് 2014 ഡിസംബര്‍ 31നു മുന്‍പ് ഇന്ത്യയിലെത്തിയ ഹിന്ദു, സിഖ്, പാഴ്‌സി, ജൈന, ബുദ്ധ, ക്രൈസ്തവ മതവിഭാഗങ്ങളില്‍പെട്ടവര്‍ക്കു പൗരത്വാവകാശം നല്‍കുക എന്നതാണ് പൗരത്വാബിൽ കൊണ്ടുദ്ദേശിക്കുന്നത്.
1955ലെ പൗരത്വ ആക്ട് പ്രകാരം ഇന്ത്യയിൽ ജനിച്ച വ്യക്തിക്കോ മാതാപിതാക്കൾ ഇന്ത്യൻ സ്വദേശികളായവർക്കോ, ഒരു നിശ്ചിത കാലയളവിൽ കൂടുതൽ കാലം ഇന്ത്യയിൽ ജീവിച്ച് വളർന്ന വ്യക്തിക്കോ ആണ് ഇന്ത്യൻ പൗരത്വം ലഭിക്കുക
കുറഞ്ഞതു 11 വര്‍ഷം രാജ്യത്ത് സ്ഥിരതാമസമായവര്‍ക്കു മാത്രമാണ് പൗരത്വം നല്‍കിയിരുന്നത്.
എന്നാല്‍ നിലവിലെ ഭേദഗതി പ്രകാരം ഇത് ആറു വര്‍ഷമായി ചുരുക്കും.
അസമിലെ ജനങ്ങളുടെ പൗരത്വം സ്ഥിരീകരിക്കുന്നതു സംബന്ധിച്ച ദേശീയ പൗരത്വ റജിസ്റ്ററിന്റെ (എന്‍ആര്‍സി) അന്തിമ കരട് കഴിഞ്ഞവര്‍ഷം പ്രസിദ്ധീകരിച്ചപ്പോള്‍ 40.7 ലക്ഷം പേര്‍ പുറത്തായതാണ് വലിയ സങ്കീര്‍ണതകളിലേക്കു വഴിതെളിക്കാനുള്ള കാരണം..
അസമിലെ പൗരത്വവിഷയം ദേശീയതലത്തില്‍ രാഷ്ട്രീയമാനം കൈവരിച്ചുവെന്നു മാത്രമല്ല, രാജ്യത്തിനുമുന്നിലുള്ള മാനുഷികപ്രശ്‌നമായും അതു മാറുകയുണ്ടായി..
അന്തിമപട്ടിക തയാറായിട്ടില്ലെങ്കിലും, കരട് റജിസ്റ്ററില്‍ പുറത്തായവരില്‍ 28 ലക്ഷം പേര്‍ ഹിന്ദുക്കളും 10 ലക്ഷം മുസ്‌ലിംകളും ബാക്കി മറ്റു വിഭാഗക്കാരുമാണ്എന്നാണ് പുറത്തു വരുന്ന റിപോർട്ടുകൾ.
അനധികൃത കുടിയേറ്റക്കാരായാണ് ഇവരെ സര്‍ക്കാര്‍ കണക്കാക്കുന്നത്.
ഇപ്പോഴത്തെ നിയമഭേദഗതിയനുസരിച്ച് ബംഗ്ലദേശ്, അഫ്ഗാനിസ്ഥാന്‍, പാക്കിസ്ഥാന്‍ എന്നിവിടങ്ങളില്‍നിന്ന് ഇന്ത്യയിലെത്തിയ ഹിന്ദു, സിഖ്, ജൈന, പാഴ്സി, ബുദ്ധ, ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ക്കു പൗരത്വം ലഭിക്കും.
മുസ്‌ലിംകളെക്കുറിച്ചു പരാമര്‍ശമില്ലാത്തതുകൊണ്ട് അവര്‍ ഒഴിവാകുകയും ചെയ്യാനാണ് സാധ്യത.. അങ്ങനെ, പൗരത്വ നിയമഭേദഗതി ബില്‍ അസമിലെ 10 ലക്ഷം മുസ്‌ലിംകളുടെ ഭാവി അനിശ്ചിതത്വത്തിലാക്കുമെന്നാണു ഇപ്പോൾ ഉയരുന്ന .വിമര്‍ശനം.
https://www.facebook.com/Malayalivartha



























