രാജ്യതലസ്ഥാനത്തെ വിവിധ ഭാഗങ്ങളില്‍ മൊബൈല്‍, ഇന്റര്‍നെറ്റ് സേവനങ്ങള്‍ താല്കാലമായി റദ്ദാക്കി

പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധം ഡല്‍ഹിയില്‍ ശക്തമാകുന്ന സാഹചര്യത്തില്‍ രാജ്യതലസ്ഥാനത്തെ വിവിധ ഭാഗങ്ങളില്‍ മൊബൈല്‍, ഇന്റര്‍നെറ്റ് സേവനങ്ങള്‍ താല്കാലമായി റദ്ദാക്കി. സര്‍ക്കാര്‍ വൃത്തങ്ങള്‍ ആവശ്യപ്പെട്ടത് പ്രകാരം ചില ഇടങ്ങളില്‍ സേവനം നിര്‍ത്തിവെക്കുകയാണെന്ന് എയര്‍ടെല്‍ അറിയിച്ചു. വോഡഫോണ്‍ സേവനങ്ങളും തടസ്സപ്പെട്ടിട്ടുണ്ട്. സര്‍ക്കാര്‍ നിര്‍ദേശം പിന്‍വലിക്കുന്ന സാഹചര്യത്തില്‍ സര്‍വീസ് പുനസ്ഥാപിക്കുമെന്ന് വോഡഫോണ്‍ അറിയിച്ചിട്ടുണ്ട്. വ്യാഴാഴ്ച രാവിലെ മുതല്‍ വലിയ പ്രതിഷേധമാണ് ഡല്‍ഹിയില്‍ അരങ്ങേറുന്നത്.
ചെങ്കോട്ടയിലേക്ക് നിരോധനാജ്ഞ ലംഘിച്ച് പ്രതിഷേധത്തിനെത്തിയ ജാമിയ മിലിയ വിദ്യാര്‍ഥികളെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി. സീതാറാം യെച്ചൂരി, വൃന്ദ കാരാട്ട്. ഡി രാജ തുടങ്ങിയ ഇടതുനേതാക്കളെയും പോലീസ് കസ്റ്റഡിയിലെടുത്തു. അയല്‍ സംസ്ഥാനങ്ങളില്‍നിന്ന് ഡല്‍ഹിയിലേക്ക് വാഹനങ്ങള്‍ കടുത്തി വിടുന്നില്ല. വാഹന പരിശോധന കര്‍ശനമാക്കിയതോടെ വലിയ ഗതാഗതക്കുരുക്കാണ് ഡല്‍ഹിയിലുള്ളത്. പ്രതിഷേധക്കാരെ തടയാന്‍ ഡല്‍ഹിയിലെ 17 മെട്രോ സ്റ്റേഷനുകളും അടച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha



























