വീണ്ടും ശക്തമായ പ്രതിഷേധം; പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തിലേക്ക് സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും ഇടതുപാര്‍ട്ടി നേതാക്കളും വീണ്ടുമെത്തി

പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തിലേക്ക് സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും ഇടതുപാര്‍ട്ടി നേതാക്കളും വീണ്ടുമെത്തി. നേരത്തെ സീതാറാം യെച്ചൂരി, സിപിഐ ജനറല്‍ സെക്രട്ടറി ഡി രാജ, പ്രകാശ് കാരാട്ട്, ബൃന്ദ കാരാട്ട്, ആനി രാജ തുടങ്ങി നിരവധി നേതാക്കളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. എന്നാൽ അറസ്റ്റ് ചെയ്തുകൊണ്ടു പോകുന്നതിനിടെ, പൊലീസ് വാഹനത്തില്‍ നിന്ന് ഇറങ്ങി നേതാക്കള്‍ ജന്തര്‍ മന്ദറില്‍ എത്തുകയായിരുന്നു.
പൗരത്വ നിയമത്തിനെതിരെ ഇടതുപാര്‍ട്ടികള്‍ ആഹ്വാനം ചെയ്ത മാര്‍ച്ചിന് പൊലീസ് അനുമതി നല്‍കിയിരുന്നില്ല. ചെങ്കോട്ടയിലേക്കുള്ള മാര്‍ച്ച് തടയ്യുകയായിരുന്നു.
ദില്ലിയില്‍ ഇന്റര്‍നെറ്റ്, മൊബൈല്‍ സേവനങ്ങള്‍ നിര്‍ത്തിവെയ്ക്കാന്‍ പൊലീസ് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. നിരോധനാജ്ഞക്കിടയിലും നിരവധി പേരാണ് പ്രദേശത്തേക്ക് പ്രതിഷേധവുമായെത്തിയത്. ദില്ലിക്ക് പുറമേ ചെന്നൈ, ഹൈദരാബാദ്, തെലുങ്കാന, കോയമ്ബത്തൂര്‍ തുടങ്ങിയ നഗരങ്ങളിലും വന്‍പ്രതിഷേധമാണ് നടക്കുന്നത്.
പൗരത്വ നിയമ ഭേദഗതി ബില്ലിനെതിരെ രാജ്യവ്യാപകമായി പ്രതിഷേധം. ഡല്‍ഹി, ഉത്തര്‍പ്രദേശ്, ബിഹാര്‍, ഗുജറാത്ത്, തമിഴ്നാട്, കര്‍ണാടക, തെലുങ്കാന, കേരളം ഉള്‍പ്പെടെ വിവിധ സംസ്ഥാനങ്ങളില്‍ ജനരോക്ഷം ആളിക്കത്തി. വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ നൂറുകണക്കിനു ആളുകളാണ് പ്രതിഷേധവുമായി തെരുവിലിറങ്ങിയത്.
ചെങ്കോട്ടയിലേക്ക് ജാമിയ മില്ലിയ സര്‍വകലാശാലയിലെ വിദ്യാര്‍ഥികളും പ്രതിഷേധ മാര്‍ച്ച് നടത്തി. ചെങ്കോട്ടയിലും നിരോധനാജ്ഞ മറികടന്ന് പ്രതിഷേധച്ച നൂറുകണക്കിന് വിദ്യാര്‍ഥികളെ അറസ്റ്റു ചെയ്തു നീക്കി. പ്രതിഷേധങ്ങള്‍ ശക്തമായതോടെ ഡല്‍ഹിയില്‍ പലയിടങ്ങളിലും മൊബൈല്‍ സേവനങ്ങളും റദ്ദാക്കിയിരിക്കുകയാണ്.
ഉത്തര്‍പ്രദേശിലും പ്രതിഷേധം വ്യാപിക്കുകയാണ്. എസ്പിയുടെ നേതൃത്വത്തില്‍ വ്യാപക പ്രതിഷേധമാണ് ലക്നോവില്‍ അരങ്ങേറുന്നത്. സാംബാലില്‍ പ്രതിഷേധക്കാര്‍ ബസ് കത്തിച്ചു. ലക്നോവില്‍ പോലീസ് ഔട്ട് പോസ്റ്റും പ്രതിഷേധക്കാര്‍ കത്തിച്ചു. പൗരത്വ ബില്‍ എത്രയും വേഗം പിന്‍വലിക്കണമെന്ന് എസ്പി നേതാവ് അഖിലേഷ് യാദവ് ആവശ്യപ്പെട്ടു.
കര്‍ണാടകയിലെ ബംഗളൂരുവിലും പ്രതിഷേധം ശക്തമാണ്. നൂറുകണക്കിന് വിദ്യാര്‍ഥികളെയാണ് ഇവിടെയും കസ്റ്റഡിയില്‍ എടുത്തിരിക്കുന്നത്. ബില്ലിനെതിരെ പ്രതിഷേധിച്ച കോണ്‍ഗ്രസ് എംഎല്‍എ റിസ്വാന് അര്‍ഷാദിനെയും പോലീസ് കസ്റ്റഡിയിലെടുത്തു. നേരത്തെ ചരിത്രകാരന് രാമചന്ദ്ര ഗുഹയെയും പോലീസ് അറസ്റ്റു ചെയ്തിരുന്നു.
തെലുങ്കാനയില്‍ പ്രതിഷേധത്തിനായി പുറപ്പെട്ട ഹൈദരാബാദ് കേന്ദ്ര സര്‍വകലാശാലയിലെ നൂറോളം വിദ്യാര്‍ഥികളെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. സമര സ്ഥലത്തേക്ക് പോവുകയായിരുന്ന ഇവരുടെ ബസ് പോലീസ് പിടിച്ചെടുക്കുകയായിരുന്നു. മലയാളി വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ളവര്‍ പോലീസ് കസ്റ്റയിലാണ്.
ചെന്നൈയിലും പ്രതിഷേധ മാര്‍ച്ചുകള്‍ക്ക് പോലീസ് നിരോധനം ഏര്‍പ്പെടുത്തി. മദ്രാസ് സര്‍വകലാശാലയില്‍ പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ച 15 വിദ്യാര്‍ഥികളെയും പോലീസ് കസ്റ്റഡിയിലെടുത്തു. തുടര്‍ന്ന് വിദ്യാര്‍ഥികള്‍ സര്‍വകലാശാലയുടെ പ്രവേശന കവാടം ഉപരോധിച്ച് കുത്തിയിരിപ്പ് സമരം നടത്തി. പിന്നീട് പോലീസ് കസ്റ്റഡിയിലെടുത്തവരെ വിട്ടയച്ചു.
https://www.facebook.com/Malayalivartha



























