ഇന്ത്യ തിളയ്ക്കുന്നു; പ്രതിഷേധ കടലിരമ്പം; തെരുവുകൾ യുദ്ധക്കളമാകുമ്പോൾ മൗനം പാലിക്കുന്ന ഭരണാധികാരികൾ

വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ ശക്തിപ്രാപിച്ച പ്രക്ഷോഭം രാജ്യ തലസ്ഥാനത്തേയ്ക്കും, ഇതരഭാഗങ്ങളിലെയ്ക്കും കത്തിപ്പടരുന്ന കാഴചയാണ് കുറച്ചു നാളുകളായി നാം കാണുന്നത്..
കലാലയങ്ങൾ പ്രതിഷേധ കേന്ദ്രങ്ങളാകുന്നു, സമൂഹ്യ മാധ്യമങ്ങളിലും തെരുവുകളിലും ജനാധിപത്യ ഇന്ത്യ കരുത്തു തെളിയിക്കുന്നു.
. ബിജെപി ഭരിക്കുന്ന പല സംസ്ഥാനങ്ങളിലെ പ്രമുഖ നഗരങ്ങളുടെ തന്ത്ര പ്രധാന ഭാഗങ്ങളിൽ ഇതിനോടകം നിരോധനാജ്ഞ ഉൾപ്പെടെ പ്രഖ്യാപിക്കപ്പെട്ടിട്ടുണ്ട്. എന്നാൽ ഇത്തരം നിയന്ത്രണങ്ങൾ മുഖ വിലയ്ക്കെടുക്കാതെയാണ് പതിനായിരങ്ങൾ തെരുവിൽ പ്രതിഷേധവുമായി ഇറങ്ങിയിട്ടുള്ളത്.
എന്നിട്ടും ഭയക്കാതെ തെരുവിൽ പ്രതിഷേധ പന്തങ്ങൾ ഉയരുമ്പോൾ തിരുത്തേണ്ടത് ആരാണ്.
അഭയാർത്ഥികളാകാൻ തയ്യാറാകൂ...എന്നാണ് ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ ,മതേതര രാജ്യത്തെ ഭരണാധികാരികൾ സ്വന്തം ജനതയോട് പറയുന്നത്.. ഇത് തുടക്കം മാത്രമാണ്. ദേശീയ പൗരത്വ രെജിസ്റ്ററിലേക്കുള്ള മുന്നൊരുക്കം മാത്രമാണിത്. ക്രമേണ മതേതര രാജ്യത്തിൽ നിന്നും മതരാഷ്ട്രത്തിലേക്കുള്ള യാത്ര.
ഞങ്ങൾക്കു ജനം ഭരിക്കാൻ അധികാരം തന്നിരിക്കുന്നത് അഞ്ചു വർഷത്തേക്കാണ്. അപ്പോൾ ഞാൻ പറയുന്നതു നിങ്ങൾ കേട്ടേ മതിയാകൂ...എന്ന് ലോക്സഭയിൽ അമിത്ഷാ തന്റെ നിലപാട് വ്യക്തമാക്കുമ്പോഴുംതെരുവുകൾ യുദ്ധക്കളംകുന്നതിനെ കുറിച്ച മൗനം പാലിക്കുന്നത് എന്തുകൊനടന്.
പൗരത്വ ബിൽ പാസാകുമ്പോൾ മനസ്സിലൂടെ കടന്നു പോകുന്നത് എല്ലും തോലുമായ കുറെ മനുഷ്യരെയാണ്. അഭയാർഥികൾ എന്നത് ഭയാനകമായ അവസ്ഥയാണ്..അനുഭവിക്കുന്നവർക് മാത്രം മനസിലാകുന്ന ഒന്ന് .
ഭരണഘടനയുടെ അടിസ്ഥാനമായ മതനിരപേക്ഷതയുടെ കടയ്ക്കലാണ് പൗരത്വബിൽ കത്തിവയ്ക്കുന്നത്. ബിൽ ഒരു മതത്തെ മാറ്റിനിർത്തുന്നു. മറ്റു ചിലതിനെ ഉൾപ്പെടുത്തുന്നു. അതു ന്യായമെന്നു സർക്കാർ നിലപാടെടുക്കുകയും ചെയ്യുന്നു.
ഭരണഘടനയുടെ ആമുഖം ഉറക്കെ ചൊല്ലിയും ഇന്ത്യന്‍ പതാക ഉയര്‍ത്തിയുമാണ് ഇപ്പോൾ പ്രതിഷേധക്കാര്‍ സംഘടിക്കുന്നത്.
ഭാഷാന്യൂനപക്ഷമായ തമിഴ് വംശജരെ പീഡിപ്പിച്ചതിന്റെ ചരിത്രമുണ്ട്, ശ്രീലങ്കയ്ക്ക്. രോഹിൻഗ്യ മുസ്‍ലിംകളുടെ വംശഹത്യയ്ക്കും പീഡനത്തിനും ഇടയാക്കിയ മ്യാൻമറും ഇന്ത്യയുടെ അയൽരാജ്യമാണ്. ഇവരെല്ലാം അവിടെ നിന്നു പലായനം ചെയ്യുന്നതായും ഇന്ത്യയിൽ അഭയം തേടുന്നതുമായുള്ള വാർത്തകൾ വർഷങ്ങളായി വന്നിരുന്നു.എന്നിട്ടും എന്തുകൊണ്ടാണ് ബുദ്ധമത രാഷ്ട്രമായ ശ്രീലങ്ക, ബുദ്ധമതത്തിനു പ്രാമുഖ്യം നൽകിയിട്ടുള്ള മ്യാൻമർ എന്നിവിടങ്ങളിൽ നിന്നുള്ള കുടിയേറ്റക്കാരെയും ഈ ബില്ലിൽ നിന്ന് മാറ്റിനിർത്തുന്നത്..ചോദ്യങ്ങൾ ഉയരുന്നത് ഇതുകൊണ്ടു മാത്രമാണ്..പ്രതിഷേധങ്ങളും.
എങ്ങനെയാണ്അഭയാര്ഥികളെയും അനധികൃത കുടിയേറ്റക്കാരെയും തിരിച്ചറിയുക, എന്ത് തിരിച്ചറിയൽ മാനദണ്ഡങ്ങളാണ്ഭരണകൂടം തയ്യാറാക്കിയിട്ടുള്ളത്.
അഭയാർഥികളും അനധികൃത കുടിയേറ്റക്കാരും തമ്മിൽ തിരിച്ചറിയാൻ കഴിയാത്തതാണു ഭേദഗതി. നിയമസാധുതയുള്ള രേഖകളില്ലാതെ മറ്റൊരു രാജ്യത്തേയ്ക്കു കടന്നുകയറിയവരാണ് അനധികൃത കുടിയേറ്റക്കാർ.
പീഡനം മൂലം പലായനം ചെയ്യുന്നവരാണ് അഭയാർഥികൾ. അനധികൃത കുടിയേറ്റക്കാർക്ക് പൗരത്വം നൽകാനാണ് ഭേദഗതിയിലൂടെ ഉദ്ദേശിക്കുന്നത്.
രാജ്യത്തെ പരമോന്നത കോടതി അവസരത്തിനൊത്തുയന്ന് മതാടിസ്ഥാനത്തിലുള്ളതും വിഭാഗീയമായതുമായ നിയമത്തിനെതിരെ ശക്തമായ താക്കീത് നൽകുമെന്ന പ്രതീക്ഷയിലാണ് ജനാധിപത്യ വിശ്വാസികൾ.
അതല്ല കോടതിയും പശൂരത്വ ബില്ലിനെ ഉസാധൂകരിക്കുക യാണെങ്കിൽ ഭരണഘടനയുടെ ആമുഖം അടക്കമുള്ളവ തിരുത്തിയെഴുതേണ്ടിവരുന്ന കാലം വിദൂ രമല്ല.. ഭാവിയിൽ മതാടിസ്ഥാനത്തിലുള്ള പാലം നിയമങ്ങൾക്കും ഇന്നിതാ സാക്ഷ്യം വഹിക്കേണ്ടി വരും .
പൗരത്വ ഭേദഗതി നിയമത്തിന് (സിഎഎ) എതിരെ അസം, മേഘാലയ, ത്രിപുര എന്നീ വടക്കുകിഴക്കൻസംസ്ഥാനങ്ങൾ പ്രക്ഷോഭപാതയിലാണ്. എന്നിട്ടും എന്തുകൊണ്ട് കേന്ദ്ര സർക്കാർ അയയുന്നില്ല? അസമിൽ, ദേശീയ പൗര റജിസ്റ്റർ (എൻആർസി) തയാറായപ്പോൾ മുസ്‌ലിംകളെക്കാൾ, ഹിന്ദുക്കളുടെ ഭാവിയാണ് തുലാസിലായത് . . ഈ പ്രതിസന്ധി മറികടക്കാൻ സിഎഎ അല്ലാതെ മറ്റൊന്നും മോദി സർക്കാരിനു മുൻപിലില്ല.എന്നതാണ് യാഥാർഥ്യം സമീപകാല തിരഞ്ഞെടുപ്പുകളിൽ അസം ബിജെപിക്കൊപ്പമാണു നിന്നത്. 2021ലെ തിരഞ്ഞെടുപ്പിലും സംസ്ഥാനത്ത് അധികാരം പിടിക്കാനുള്ള പാർട്ടിയുടെ രാഷ്ട്രീയ ആയുധം കൂടിയാണ് സിഎഎ; ഒന്നു പിഴച്ചാൽ നൂറിരട്ടി ശക്തിയിൽ തിരിച്ചടിക്കാ വുന്ന ഒരു ബൂമറാങ്..
.
.അസം നിയമസഭയിലെ 40 ശതമാനത്തിലേറെ സീറ്റുകൾ ഉൾപ്പെടുന്ന ബ്രഹ്മപുത്രാ താഴ്‌വരയിലെ സ്ഥിതി വരുംദിവസങ്ങളിൽ എങ്ങനെ കൈകാര്യം ചെയ്യുന്നുവെന്നത് ബിജെപിക്കു നിർണായകമാണ് പ്രക്ഷോഭത്തീ അണയ്ക്കുന്നതിൽ വിജയിച്ചാൽ മാത്രമേ 2021ലെ തിരഞ്ഞെടുപ്പും അവർക്കു സുഗമമാകുകയുള്ളു.. മറിച്ചാണെങ്കിൽ, സ്ഥിതി കൂടുതൽ കഠിനമാകും..
തെരുവുകൾ കൂടുതൽ അശാന്തമായിക്കൊണ്ടിരിക്കുകയാണ്..മറ്റൊരു അടിയതാരാവസ്ഥയെ ഓർമിപ്പിക്കും വിധം.
രാജാവ് നഗ്നനാണ് എന്ന് വിളിച്ചു പറയുമ്പോൾ വിറളിപൂണ്ടു നരനായാട്ട് നടത്തുകയല്ല വേണ്ടത്.. ആ നഗ്നത മറയ്ക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കുകയാണ് വേണ്ടത് .
ചരിത്രത്തെ ജയിലറയ്ക്കുള്ളിലടക്കാം എന്നത് വെറും വ്യാമോഹം മാത്രമാണ് .എന്ന പ്രക്ഷോഭ കാരികളുടെ മുദ്രാവാക്യങ്ങളിൽ ആവേശംകൊള്ളുമ്പോഴും
അവസാനത്തെ ആകാശവും കടന്ന് ഞങ്ങളിനി എവിടേക്കാണ് പറക്കേണ്ടത്?"എന്ന പലസ്തീനിയൻ കവി മഹമൂദ് ദാർവിഷിൻറെ വരികൾ അഭയാർഥികളുടെ ഉള്ളുരുകുന്ന നിലവിളിയായി നമുക്ക് ചുറ്റും പ്രതിധ്വനിക്കുന്നു..
https://www.facebook.com/Malayalivartha



























