താരങ്ങളെ കണ്ടാൽ പ്രായം പറയത്തേ ഇല്ല അല്ലേ ? 15000 രൂപയുടെ ഒരു കുത്തിവയ്‌പ് മതി സംഗതി ശരിയായി; പക്ഷേ

മുഖത്തെ ഭാവങ്ങളും ഭാവമാറ്റങ്ങളും പലർക്കും ഒരു പ്രശ്നമാണ്. എന്നാലിപ്പോള്‍ മുഖഭാവംതന്നെ മാറ്റിമറിച്ച് ഈപ്രശ്‌നത്തെ അതിജീവിക്കാന്‍ അവസരമൊരുക്കുകയാണ് ബോട്ടോക്‌സ് ചികിത്സയിലൂടെ . ഒരു കുത്തിവെപ്പിലൂടെ പുതിയമുഖം സ്വന്തമാക്കാമെന്നതാണ് ചികിത്സയുടെ സവിശേഷത. കുത്തിവെപ്പിലൂടെ പേശികളില്‍ മാറ്റം വരുന്നതിനാലാണ് മുഖഭാവം മാറും. രാഷ്ട്രീയ, കോര്‍പ്പറേറ്റ് യോഗങ്ങളില്‍ എതിരഭിപ്രായമുള്ള വിഷയങ്ങള്‍ ചര്‍ച്ചചെയ്യുമ്പോള്‍ മുഖത്തുവരുന്ന ഭാവമാറ്റങ്ങള്‍ ഒളിപ്പിക്കാനും കഴിയും. വിദേശത്ത് സാധാരണമായ ചികിത്സ കേരളത്തിലും വ്യാപകമാണ് .
മുഖത്തെ ചുളിവുകള്‍ മായ്ക്കാനും സൗന്ദര്യംകൂട്ടാനും ബോട്ടോക്‌സ് ചികിത്സയ്‌ക്കെത്തുന്നവർ കൂടുന്നു . രാഷ്ട്രീയക്കാരും വന്‍കിട ബിസിനസുകാരും സിനിമാതാരങ്ങളുമാണ് ചികിത്സയ്‌ക്കെത്തുന്നവരില്‍ ഭൂരിഭാഗവും. സംസ്ഥാനത്ത് ആയിരത്തോളം ബ്യൂട്ടിക്ലിനിക്കുകളില്‍ ബോട്ടോക്‌സ് കുത്തിവെപ്പിന് സൗകര്യമുണ്ട്. ചില ആശുപത്രികളിലും ഇത് ചെയ്യുന്നുണ്ട്. പേരുകേട്ട പാര്‍ലറുകളില്‍ രാഷ്ട്രീയക്കാരും കോര്‍പ്പറേറ്റുകളും സാധാരണക്കാരുമെല്ലാമായി മാസം 100 പേരെങ്കിലും ചികിത്സയ്ക്കായി വരുന്നു .
സൗന്ദര്യവര്‍ധകചികിത്സയുടെ ഭാഗമായി ലോകവ്യാപകമായി അംഗീകരിക്കപ്പെട്ട ബോട്ടോക്‌സ് ചികിത്സയ്ക്ക് പാര്‍ശ്വഫലങ്ങളുണ്ട് എന്ന കാര്യവും ശ്രദ്ധിക്കണം . വിദഗ്ധരായ ഡോക്ടര്‍മാരുടെ കീഴില്‍മാത്രമേ ചികിത്സ നടത്താവൂ. ബോട്ടോക്‌സ് മരുന്നിന് പാര്‍ശ്വഫലങ്ങളുണ്ട്. ത്വക്കിന്റെ ശരിയായ പാളിയില്‍ ബോട്ടോക്‌സ് കുത്തിവെച്ചില്ലെങ്കില്‍ ശരീരത്തിന് ദോഷമാണ്. അമിതഡോസ് കുത്തിവെച്ചാല്‍ ശരീരത്തിന്റെ മറ്റുഭാഗങ്ങളെയും ബാധിക്കും.
'ബോട്ടുലിനം ടോക്‌സിന്‍' എന്ന വിഷവസ്തുവില്‍നിന്ന് സംസ്‌കരിച്ചെടുക്കുന്നതാണ് ബോട്ടോക്‌സ് കുത്തിവെപ്പിന് ഉപയോഗിക്കുന്ന മിശ്രിതം. ഇത് കുത്തിവെക്കുന്നതോടെ ചുളിവുണ്ടാക്കുന്ന മുറുക്കമുള്ള പേശികള്‍ക്ക് താത്കാലികമായി അയവ് സംഭവിക്കുന്നു. ഇത് ചുളിവുകളെ മറയ്ക്കുന്നു. ചുളിവുകളുടെ എണ്ണമനുസരിച്ചായിരുന്നു കുത്തിവെക്കാനുള്ള ബോട്ടോക്‌സ് യൂണിറ്റിന്റെ അളവ് നിശ്ചയിക്കപ്പെടുന്നത് . ചുളിവുകള്‍ അധികമുള്ളവര്‍ക്ക് 50 യൂണിറ്റ് ബോട്ടോക്‌സ് വരെ കുത്തിവെക്കേണ്ടി വരും. ഇതിന് 15,000 രൂപവരെ ചെലവാകും. ഒരിക്കല്‍ കുത്തിവെച്ചാല്‍ ആറുമുതല്‍ എട്ടുമാസംവരെയേ ഫലംകിട്ടൂകയുള്ളൂ വെന്നതും സവിശേഷതയാണ് .
https://www.facebook.com/Malayalivartha



























