ജാമിഅ മില്ലിയ ഹർജി പരിഗണിക്കുന്നത് മാറ്റി; ‘ഷെയിം ഷെയിം’ വിളിച്ച് അഭിഭാഷകർ

ജാമിഅ മില്ലിയ സർവകലാശാലയിൽ നടന്ന പൊലീസ് അതിക്രമവുമായി ബന്ധപ്പെട്ട ഹർജി പരിഗണിക്കുന്നത് ഡൽഹി ഹൈക്കോടതി മാറ്റി. ഫെബ്രുവരി നാലിലേക്കാണ് മാറ്റിയത്. ഹർജി നേരത്തെ പരിഗണിക്കണമെന്ന് അഭിഭാഷകർ ആവശ്യപ്പെട്ടെങ്കിലും കോടതി നിഷേധിച്ചു. ഇതേത്തുടർന്ന് അഭിഭാഷകർ കോടതിയിൽ ബഹളംവച്ചു. അഭിഭാഷകർ ‘ഷെയിം ഷെയിം’ മുദ്രാവാക്യം മുഴക്കി പ്രതിഷേധിച്ചു.
ജാമിഅ മില്ലിയ സംഘർഷവുമായി ബന്ധപ്പെട്ട് കേന്ദ്രസർക്കാരിന് ഡൽഹി ഹൈക്കോടതി നോട്ടീസയച്ചു. പൊലീസിനും കോടതി നോട്ടീസയച്ചു. അന്വേഷണം ആവശ്യപ്പെട്ട് നൽകിയ ഹർജിയിന്മേലാണ് വിശദീകരണം തേടി നോട്ടീസയച്ചിരിക്കുന്നത്.
അതിനിടെ പൗരത്വ നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട് രാജ്യ വ്യാപകമായി പ്രതിഷേധം കനക്കുകയാണ്. സീതാറാം യെച്ചൂരി ഉൾപ്പെടെ പ്രമുഖർ പ്രതിഷേധത്തിന് ഐക്യദാർഡ്യവുമായി രംഗത്തെത്തി. സീതാറാം യെച്ചൂരിയേയും ഡി രാജയേയും അറസ്റ്റു ചെയ്തു. ബംഗളൂരുവിൽ പ്രതിഷേധിച്ച ചരിത്രകാരൻ രാമചന്ദ്ര ഗുഹയെ കസ്റ്റഡിയിൽ എടുത്തു. ഡൽഹി ചെങ്കോട്ടയിൽ പ്രതിഷേധ മാർച്ചിനെതിരെ നൂറിലധികം വിദ്യാർത്ഥികളേയും അറസ്റ്റ് ചെയ്തു. ഉത്തർപ്രദേശിൽ പ്രതിഷേധക്കാൻ ബസ് കത്തിച്ച് പ്രതിഷേധിച്ചു.
https://www.facebook.com/Malayalivartha



























