പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധം കനക്കുന്നു; അഞ്ചിടങ്ങളിൽ നിരോധനാജ്ഞ; ഒട്ടേറെപ്പേരെ അറസ്റ്റു ചെയ്‌തു

പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധം കനക്കുന്നു. ഡല്‍ഹിയില്‍ നിയന്ത്രണങ്ങള്‍ക്ക് മാറ്റമില്ല. അയല്‍ സംസ്ഥാനങ്ങളില്‍ നിന്നും ഡല്‍ഹിയിലേക്കുള്ള ഗതാഗതം നിയന്ത്രിക്കുകയുണ്ടായി . 19 മെട്രോ സ്റ്റേഷനുകള്‍ അടച്ചിരിക്കുകയാണ്. അഞ്ചിടത്ത് നിരോധനാജ്ഞ തുടരുകയാണ്. ചില സ്ഥലങ്ങളില്‍ ഏർപ്പെടുത്തിയ മൊബൈല്‍, ഇന്റര്‍നെറ്റ് സേവനങ്ങള്‍ പുനഃസ്ഥാപിക്കുകയുമുണ്ടായി
ചെങ്കോട്ടയില്‍ ജാമിയ മിലിയ വിദ്യാര്‍ഥികള്‍ പ്രഖ്യാപിച്ച മാര്‍ച്ച് നേരിടാനും പൊലീസ് നിരോധനാജ്ഞ പ്രഖ്യാപിച്ചു കഴിഞ്ഞരിക്കുന്നു. ഡല്‍ഹി ഗുഡ്ഗാവ് ഉള്‍പ്പെടെ വിവിധ പാതകള്‍ തടഞ്ഞതിനെ തുടർന്നായിരുന്നു കനത്ത ട്രാഫിക് ബ്ലോക്കുമുണ്ടായി. ഉത്തര്‍പ്രദേശിലും പ്രതിഷേധം നേരിടാന്‍ പൊലീസ് നിരോധനാജ്ഞ പ്രഖ്യാപിച്ചു. പൊലീസ് ഇറക്കിയ നോട്ടീസിൽ പ്രതിഷേധങ്ങളില്‍ പങ്കെടുക്കരുതെന്ന് പറയുന്നു . ലക്നൗ ഉള്‍പ്പെടെ അഞ്ച് ജില്ലകളില്‍ ഒട്ടേറെപ്പേരെ അറസ്റ്റു ചെയ്യപ്പെട്ടു . എന്നാൽ വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ ആഹ്വാനം ചെയ്ത ബിഹാര്‍ ബന്ദ് പൂര്‍ണമായി.
https://www.facebook.com/Malayalivartha



























