പ്രതിഷേധം ശക്തമാകുന്നു; ഡൽഹിയിൽ അടച്ചത് 18 മെട്രോ സ്റ്റേഷനുകൾ, ഒരുതരത്തിലും ചർച്ചയ്ക്ക് മുതിരാതെ കേന്ദ്ര സർക്കാർ

പൗരത്വ ബില്ലിനെതിരായ പ്രതിഷേധം രാജ്യമെങ്ങും കത്തുന്ന സാഹചര്യത്തിൽ ഇതിലൊന്നും പ്രതികരിക്കാതെ കേന്ദ്രസർക്കാർ മൗനത്തിലാണ്. നിരവധി പ്രമുഖരും സമരത്തില്‍ പങ്കുച്ചേര്‍ന്ന് പ്രതിഷധം ശക്തമായതേടെ ഡല്‍ഹിയില്‍ 18 മെട്രോ സ്റ്റേഷനുകള്‍ അടക്കുന്ന സാഹചര്യത്തിൽ വരെ എത്തിനിൽക്കുകയാണ് ചെയുന്നത്. ഡല്‍ഹിയുടെ പല ഭാഗങ്ങളിലും ഇന്റര്‍നെറ്റ് സൌകര്യവും റദ്ദാക്കിയിരിക്കുകയാണ്.
അതോടൊപ്പം തന്നെ ഇപ്പോഴും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രതിഷേധം ഇരമ്ബുകയാണ്. ഡല്‍ഹി, കര്‍ണാടക, കേരളം, ആന്ധ്രപ്രദേശ്, ഗുജറാത്ത്, തമിഴ്‌നാട് എന്നിവിടങ്ങില്‍ പ്രതിഷേധക്കാര്‍ തെരുവിലിറങ്ങി സമരം ചെയ്തുകൊണ്ടിരിക്കുകയാണ്. പ്രതിഷേധത്തിനുളള അനുമതി നിരോധിച്ചെങ്കിലും അതുവകവെക്കാതെ ജനങ്ങള്‍ തെരുവിലെത്തുകയും ചെയ്യുകയാണ്. നിരോധനാജ്ഞ ലംഘിച്ചതിനെ തുടര്‍ന്ന് രാഷ്ട്രീയ നേതാക്കളും, ആക്ടിവിസ്റ്റുകളും, വിദ്യാര്‍ഥികളും ഉള്‍പ്പടെ നൂറുകണക്കിന് പ്രതിഷേധക്കാരെ പോലീസ് അറസ്റ്റ് ചെയ്യുകയുണ്ടായി.
https://www.facebook.com/Malayalivartha



























