പൗരത്വഭേദഗതി നിയമത്തിനെതിരെ പ്രതിഷേധം: കോണ്‍ഗ്രസ് നേതാവ് സന്ദീപ് ദിക്ഷിത് അറസ്റ്റില്‍

പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിച്ചവരെ കൂട്ടമായി അറസ്റ്റ് ചെയ്യുന്നത് തുടരുന്നു. വിവിധ രാഷ്ട്രീയപ്പാര്‍ട്ടി നേതാക്കളും വിദ്യാര്‍ത്ഥികളും മനുഷ്യാവകാശ പ്രവര്‍ത്തകരെയും പൊലീസ് അറസ്റ്റ് ചെയ്യുന്നത് തുടരുകയാണ്. പ്രതിഷേധത്തിനെത്തിയ കോണ്‍ഗ്രസ് നേതാവ് സന്ദീപ് ദിക്ഷിതിനെ ദല്‍ഹിയിലെ മണ്ടി ഹൗസില്‍ നിന്നും അറസ്റ്റ് ചെയ്യുകയായിരുന്നു.
എന്നെ ചെങ്കോട്ടയിലേക്ക് പോകാന്‍ അനുവദിച്ചില്ല. അതുകൊണ്ടാണ് മണ്ടി ഹൗസിലേക്ക് എത്തിയത്. ദിക്ഷിത് മാധ്യമങ്ങളോട് പറഞ്ഞു. ചെങ്കോട്ട പരിസരത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്.
https://www.facebook.com/Malayalivartha



























