ഉൽക്ക മിസൈൽ....... ശബ്ദത്തേക്കാൾ 20 മടങ്ങ് വേഗം ..ആകാശത്ത് ആർക്കും തടുക്കാനാകാതെ റഷ്യൻ മിസൈൽ...യുദ്ധം ഉൾപ്പെടെയുള്ള സാഹചര്യങ്ങൾ പ്രതീക്ഷിച്ചു തന്നെയാണു പുതിയ മിസൈലുകൾ വിന്യസിക്കുന്നതെന്ന് റഷ്യ

അമേരിക്കയുടെ മിസൈൽ പരീക്ഷണങ്ങളെ ശക്തിയോടെ എതിറ്ക്കുമ്പോൾ തന്നെ റഷ്യവമ്പൻ മിസൈൽ പരീക്ഷണത്തിന് ഒരുങ്ങുന്നു .
ലോകത്ത് ഇന്ന് നിലവിലുള്ള ഒരു പ്രതിരോധ സംവിധാനത്തിനും തടുക്കാനാകാത്തതെന്ന അവകാശവാദത്തോടെ ആണ് റഷ്യ വികസിപ്പിച്ച ഉൽക്ക മിസൈൽ വിന്യാസത്തിനൊരുങ്ങുന്നത് .പേരുപോലെതന്നെ വേഗതയും ദൃഢതയും ഏറെയാണ് ഈ മിസൈലിന് എന്ന് റഷ്യ അവകാശപ്പെടുന്നു. ആണവായുധം ഉൾപ്പെടെ വഹിക്കാൻ ശേഷിയുള്ള മിസൈൽ ‘ഒരു ഉൽക്കാശില പോലെ’ എതിരാളികളുടെ മേൽ പ്രഹരമേൽപിക്കുമെന്നാണ് ഇത് സംബന്ധിച്ച ചോദ്യങ്ങൾക്ക് പ്രസിഡന്റ് വ്ലാദിമിർ പുടിൻ പ്രതികരിച്ചത്. ഡിസംബർ അവസാനം മിസൈൽ വിന്യസിക്കും എന്നാണ് റിപ്പോർട്ട്
അതേസമയം അമേരിക്ക വിക്ഷേപിക്കാനൊരുങ്ങുന്ന രണ്ട് അതിശക്തമായ മധ്യദൂര-ആണവ മിസൈലുകൾ അന്താരാഷ്ട്ര ആണവ നയങ്ങളുടെ ലംഘനമാണെന്നാണ് റഷ്യന്‍ മിസൈല്‍ സേനയുടെ കമാന്റര്‍ ജനറല്‍ സെര്‍ജി കാരാകായേവ് ആരോപിച്ചത് ..നിലവിലെ സാഹചര്യങ്ങളില്‍ ഈ മിസൈലുകളില്‍ ആണവ സംവിധാനം ഘടിപ്പിക്കില്ലെന്ന് ആര്‍ക്കാണ് ഉറപ്പുനല്‍കാനാവുക’ എന്നും കരാകായേവ് ചോദിച്ചു
യുദ്ധം ഉൾപ്പെടെയുള്ള സാഹചര്യങ്ങൾ പ്രതീക്ഷിച്ചു തന്നെയാണു പുതിയ മിസൈലുകൾ വിന്യസിക്കുന്നതെന്ന് റഷ്യയുടെ ‘ടാസ്’ വാർത്താ ഏജൻസിയും റിപ്പോർട്ട് ചെയ്തിട്ടുണ്ട് . ‘ഉൽക്കാ മിസൈലുകളുടെ’ കൂടുതൽ വിവരങ്ങൾ പക്ഷേ റഷ്യ പുറത്തുവിട്ടിട്ടില്ല.
അതിനിടെ സാറ്റലൈറ്റുകൾ അടിസ്ഥാനമാക്കിയുള്ള പുതിയ മിസൈൽ മുന്നറിയിപ്പ് സംവിധാനത്തെപ്പറ്റിയുള്ള വിവരങ്ങളും റഷ്യ പുറത്തുവിട്ടിട്ടുണ്ട് .
റഷ്യയുടെ കുപോൾ അഥവാ ഡോം എന്നു പേരിട്ട പുതിയ സംവിധാനത്തിന് ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലുകൾ വരുന്നതു മാത്രമല്ല, അവയുടെ ലാൻഡിങ് സൈറ്റ് വരെ കണ്ടെത്താനാകും. മുന്നറിയിപ്പു നൽകാനുള്ള ‘തുന്ദ്ര’ എന്നു പേരിട്ട മൂന്ന് സാറ്റലൈറ്റുകൾ 2015 മുതൽ ബഹിരാകാശത്തു സജ്ജമാണ്. യുഎസ് സർവൈലൻസ് സംവിധാനമായ എസ്ബിഐആർഎസിനു തുല്യമായാണ് കുപോളിന്റെയും വിന്യാസം.
2018 മാർച്ചില്‍ പുടിൻ റഷ്യ ഉണ്ടാക്കുന്ന അര ഡസനോളം പുതിയ ആയുധങ്ങളെക്കുറിച്ചു പ്രഖ്യാപിച്ചിരുന്നു. അതിന്റെ ഭാഗമായാണു പുതിയ മിസൈലുകളുടെയും പരീക്ഷണം. ശബ്ദത്തേക്കാൾ 20 മടങ്ങ് വേഗതയിൽ സഞ്ചരിക്കുന്നതാണ് അവെൻഗാർഡ് ഹൈപ്പർസോണിക് ഗ്ലൈഡ് വെഹിക്കിൾ. ഭൂമിയുടെ അന്തരീക്ഷത്തിനു പുറത്തു കടക്കാനും ലോകത്തിന്റെ ഏതു മൂലയിലും 30 മിനിറ്റിനുള്ളിൽ ആക്രമണം നടത്താനും ഇവയ്ക്കു സാധിക്കും
അസാധാരണ യുദ്ധ മികവാണ് ഇതിന് റഷ്യൻ വിദഗ്ധർ അവകാശപ്പെടുന്നത്. പരീക്ഷണ സമയത്ത് 7000 എംപിഎച്ച് വേഗതയിൽവരെ ഇതു സഞ്ചരിച്ചു. ഒരിക്കലും കീഴടക്കാൻ സാധിക്കാത്തതെന്നാണ് പുടിൻ ആയുധത്തെ വിശേഷിപ്പിച്ചത്. ലോകത്തുള്ള ഏതു മിസൈൽ പ്രതിരോധ സംവിധാനത്തെയും ഭേദിക്കാൻ അവെൻഗാർഡിന് സാധിക്കും. ‘അദൃശ്യ’ ആക്രമണമായിരിക്കും ഇവയുടേതെന്നും റഷ്യ പറയുന്നുണ്ട്
യുഎസ് ഉദ്യോഗസ്ഥർക്കു മുന്നിലും റഷ്യ അവെൻഗാർഡിനെ നേരത്തേ അവതരിപ്പിച്ചിരുന്നു. യുഎസുമായുണ്ടാക്കിയ കരാറിന്റെ ഭാഗമായി ഇക്കഴിഞ്ഞ നവംബർ 24–26 ദിവസങ്ങളിലായിരുന്നു റഷ്യൻ അതിർത്തിയിൽ യുഎസ് പരിശോധകർക്കു മുന്നിലുള്ള അവെൻഗാർഡിന്റെ പരീക്ഷണം
‘
https://www.facebook.com/Malayalivartha



























