സോഷ്യല്‍ മീഡിയയിലെ ഒറ്റമൂലി പ്രയോഗങ്ങളെ പരീക്ഷിക്കുന്നവരുടെ ശ്രദ്ധയ്ക്ക്... യുവാവിന് സംഭവിച്ചത് ശ്രദ്ധിക്കുക

കുറെ നാളായി ചെവി വേദന യുവാവിനെ അലട്ടുന്നുണ്ടായിരുന്നു. ഡോക്ടറിനെ കാണാതെ അത് താനെ പോകുമെന്ന് കരുതി ആഴ്ച്ചകളോളം വേദന കൊണ്ട് നടന്നു. വേദന അമിതമായപ്പോള്‍ ചെവി വേദന മാറാന്‍ വെള്ളുത്തുള്ളി ചതച്ച് വച്ചു. പിന്നെ യുവാവിന് സംഭവിച്ചത് എട്ടിന്റെ പണി തന്നെ. വെള്ളുത്തുള്ളി ചതച്ച് വച്ചു ഒരാഴ്ച്ച കഴിഞ്ഞപ്പോള്‍ വേദന കൂടുകയും ചെവിയില്‍ നിന്ന് ദുര്‍ഗന്ധം ഉണ്ടാവുകയും ചെയ്തു. ഉടന്‍ തന്നെ ഇയാള്‍ ഗ്വാങ്‌ഡോംഗ് പ്രവിശ്യയിലെ ഹുയാങ് ജില്ലയിലെ സാന്‍ഹെ ആശുപത്രിയിലെ ചെവിയുടെ സ്‌പെഷ്യലിസ്റ്റ് ഡോക്ടര്‍ സോങ് യിജുനെ കണ്ടത്. ഡോക്ടര്‍ ചെവിക്കുള്ളില്‍ പരിശോധന നടത്തിയപ്പോള്‍ വലുപ്പത്തിലുള്ള ഒരു കുരു പൊട്ടിയിരിക്കുകയായിരുന്നുവെന്നും ചെവിക്കുള്ളില്‍ വെളുത്തുള്ളി വച്ചതാണ് ഇത്രയും ഗുരുതരമാകാന്‍ കാരണമെന്നും കണ്ടെത്തുകയായിരുന്നു.
ചെവിയിലെ അണുബാധ അകറ്റാന്‍ വെളുത്തുള്ളി നല്ലതാണെന്ന് ഒരു ഓണ്‍ലൈനില്‍ വായിച്ചിരുന്നതനുസരിച്ച് പരീക്ഷണം നടത്തുകയായിരുന്നുവെന്നു യുവാവ് പറഞ്ഞു. ഓണ്‍ലൈനില്‍ കാണുന്നതും അല്ലെങ്കില്‍ ആരെങ്കിലും പറഞ്ഞത് കേട്ടും ഒരു കാരണവശാലും ഇത്തരം പരീക്ഷണങ്ങള്‍ ചെയ്യരുതെന്ന് ഡോ.സോങ് മുന്നറിയിപ്പ് നല്‍കി.
https://www.facebook.com/Malayalivartha



























