ഇന്ത്യയിലെയും പാകിസ്ഥാനിലെയും മതസ്വാതന്ത്ര്യം, ഒരു തിരിഞ്ഞു നോട്ടം ...!

പാകിസ്ഥാനും ഇന്ത്യയും ശത്രു രാജ്യങ്ങളാണെന്നതിൽ തർക്കമില്ല എന്നാൽ ഭരണഘടനയിൽ ചില സാമ്യം ഉണ്ട് എന്നതാണ് വാസ്തവം . പാകിസ്ഥാന്റെ ഭരണഘടനയിൽ " മത ന്യൂനപക്ഷങ്ങൾക്ക് സ്വന്തം മതത്തിൽ യഥേഷ്ടം വിശ്വസിക്കാനും, മതം ആചരിക്കാനുമുള്ള സൗകര്യം ചെയ്തു നൽകും" എന്ന് പറയുന്നുണ്ട്. " ന്യൂനപക്ഷങ്ങളുടെയും, പിന്നാക്കവിഭാഗങ്ങളുടെയും ന്യായമായ താത്പര്യങ്ങൾ സംരക്ഷിക്കപ്പെടും" എന്നും. എന്നാൽ അതൊന്നും പലപ്പോഴും പ്രായോഗികതലത്തിൽ അത്രകണ്ട് പാലിക്കപ്പെടാറില്ല എന്നുമാത്രം.
പാകിസ്ഥാനിൽ അവിടത്തെ പൗരന്മാർക്ക് മാത്രമേ മതം ആചരിക്കാനുള്ള സ്വാതന്ത്ര്യമുള്ളു. ഇന്ത്യയിൽ അവനവന്റെ മതം ആചരിക്കാൻ ഇന്ത്യൻ പൗരൻ ആവണമെന്നില്ല. ഇന്ത്യൻ മണ്ണിൽ വിദേശ മിഷനറിമാർ അടക്കമുള്ള ആർക്കും അവരവരുടെ മതം പ്രചരിപ്പിക്കാനും, ആചാരാനുഷ്ഠാനങ്ങളിൽ ഏർപ്പെടാനുമുള്ള അവകാശമുണ്ട്.
https://www.facebook.com/Malayalivartha



























