ഇന്ത്യൻ പ്രമുഖരുടെ ഫോബ്‌സ് പട്ടികയിൽ മലയാളത്തിന്റെ സ്വന്തം മോഹൻലാലും മമ്മൂട്ടിയും

2019 ലെ കായിക,വിനോദ മേഖലകളിൽ നിന്നുള്ള 100 ഇന്ത്യന്‍ പ്രമുഖരുടെ പട്ടിക ഫോര്‍ബ്‌സ് മാസിക പ്രസിദ്ധീകരിച്ചു. ലോകം ആകാംഷയോടെ ഉറ്റു നോക്കുന്ന ഒന്നാണ് ഫോബ്‌സ് മാസികയുടെ പട്ടിക. പട്ടികയിൽ ഏതൊക്കെ ഇന്ത്യൻ പ്രമുഖർ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് ഏവരും വിലയിരുത്തുന്നത്.ഇത്തവണത്തെ പട്ടികയിൽ ഇന്ത്യൻ ക്രിക്കറ്റ് താരം വിരാട് കോഹ്ലിയാണ് ഒന്നാം സ്ഥാനത്ത്. 2016 മുതൽ ഒന്നാം സ്ഥാനം നിലനിർത്തിയിരുന്ന ബോളിവുഡ് താരം സൽമാൻ ഖാൻ ഇക്കുറി മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.
മലയാളികളുടെ പ്രിയതാരങ്ങളായ മോഹൻലാലും മമ്മുട്ടിയും പട്ടികയിൽ ഇടം നേടിയിട്ടുണ്ട്.മോഹന്‍ലാല്‍ 27-ാം സ്ഥാനത്തും മമ്മൂട്ടി 62-ാം സ്ഥാനത്തുമാണുള്ളത്. മോഹൻ ലാലിനും മമ്മുട്ടിക്കും പുറമെ ദക്ഷിണേന്ത്യയിൽ നിന്ന് രജനീകാന്ത്, എ.ആർ റഹ്മാൻ, ധനുഷ്, വിജയ്, കമൽഹാസൻ, പ്രഭാസ്,സംവിധായകൻ ഷങ്കർ, മഹേഷ് ബാബു, സൈന നേവാൾ, പി.വി സിന്ധു എന്നിവരാണ് പട്ടികയിൽ ഇടം പിടിച്ചിരിക്കുന്നത്. രജനീകാന്ത് 13 -ാം സ്ഥാനത്തും റഹ്മാൻ 17 -ാമതും സ്ഥാനത്തുമാണുള്ളത്. പാതി മലയാളിയായ നടൻ ജോൺ അബ്രാഹം 46 ാം സ്ഥാനത്തുമുണ്ട്.
2018 ഒക്ടോബര്‍ ഒന്ന് മുതല്‍ 2019 സെപ്റ്റംബര്‍ 30 വരെയുള്ള കാലയളവില്‍ താരങ്ങള്‍ നേടുന്ന പ്രതിഫലവും താരമൂല്യവും അടിസ്ഥാനമാക്കിയാണ് ഫോബ്‌സ് മാസിക പട്ടിക തയ്യാറാക്കുന്നത്. 293.25 കോടി രൂപ വാര്‍ഷിക വരുമാനം ഉണ്ടെങ്കിലും അക്ഷയ് കുമാര്‍ 252.72 കോടി രൂപ വരുമാനം നേടിയ വിരാട് കോലിയ്ക്ക് പിന്നിലാണ് ഇടം നേടിയത്.മാധ്യമങ്ങളിലും സാമൂഹിക മാധ്യമങ്ങളിലുമുള്ള പ്രശസ്തിയും മാനദണ്ഡമാകുന്നു.
അക്ഷയ് കുമാര്‍ രണ്ടാം സ്ഥാനത്തും അമിതാബ് ബച്ചന്‍, എംഎസ് ധോണി, ഷാരൂഖ് ഖാന്‍, രണ്‍വീര്‍ സിങ് എന്നിവര്‍ യഥാക്രമം നാല്. അഞ്ച്, ആറ്, ഏഴ് സ്ഥാനങ്ങളിലും നിലകൊള്ളുന്നു.ആലിയഭട്ട് പട്ടികയില്‍ എട്ടാം സ്ഥാനത്തും ദീപിക പത്താം സ്ഥാനത്തുമുണ്ട്.ആലിയയും ദീപികയും ആദ്യമായാണ് പട്ടികയില്‍ ആദ്യ പത്തു സ്ഥാനങ്ങളില്‍ ഇടം കണ്ടെത്തുന്നത്
https://www.facebook.com/Malayalivartha



























