മന്‍മോഹന്‍ സിംഗ് പൗരത്വ ഭേദഗതി നിയമത്തിന്റെ ആവശ്യകതയെ ചൂണ്ടിക്കാണിച്ച് സംസാരിക്കുന്ന വീഡീയോ പുറത്തുവിട്ട് ബി.ജെ.പി

പൗരത്വ ഭേദഗതി ബില്ലിനെതിരായി രാജ്യമെമ്പാടും പ്രതിഷേധം ഉയരുന്ന സാഹചര്യത്തില്‍ മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് പൗരത്വ ഭേദഗതി നിയമത്തിന്റെ ആവശ്യകതയെ ചൂണ്ടിക്കാണിച്ച് സംസാരിക്കുന്ന വീഡീയോ ബി.ജെ.പി പുറത്തുവിട്ടു. 2003ല്‍ പൗരത്വ നിയമ ഭേദഗതിയുടെ ആവശ്യകത ചൂണ്ടിക്കാണിച്ച് കോണ്‍ഗ്രസ് നേതാവ് മന്‍മോഹന്‍സിങ് രാജ്യസഭയില്‍ സംസാരിക്കുന്ന വീഡിയോയാണ് ഇപ്പോള്‍ പ്രചരിക്കുന്നത്.
ബിജെപിയുടെ ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് വീഡിയോ പുറത്തുവിട്ടിരിക്കുന്നത്. പാകിസ്ഥാന്‍, ബംഗ്ലാദേശ് തുടങ്ങിയ അയല്‍രാജ്യങ്ങളില്‍ ന്യൂനപക്ഷങ്ങള്‍ പീഡനങ്ങള്‍ നേരിടുന്നതായും ഇവര്‍ക്ക് പൗരത്വം നല്‍കുന്ന കാര്യം പരിഗണിക്കണമെന്നാണ് അന്ന് രാജ്യസഭ പ്രതിപക്ഷ നേതാവ് കൂടിയായിരുന്ന മന്‍മോഹന്‍ സിംങ് ആവശ്യപ്പെട്ടത്. വാദങ്ങള്‍ അംഗീകരിക്കുന്നെന്നും പരിഗണിക്കാമെന്നും അദ്വാനി മറുപടി പറയുന്നതും വീഡിയോയിലുണ്ട്.
https://www.facebook.com/Malayalivartha



























