വിവാഹത്തിന് വിസമ്മതിച്ചതിന് കാമുകി കാമുകനോട് കാട്ടിയ പ്രതികാരം?

വിവാഹത്തിന് വിസമ്മതിച്ചതിനാല്‍ കാമുകന്റെ രണ്ടുവയസ്സുള്ള അനന്തരവനെ യുവതി കൊലപ്പെടുത്തി. പഞ്ചാബിലെ കപുര്‍ത്തല ജില്ലയില്‍ ബുധനാഴ്ചയാണ് സംഭവം. യുവതിയുടെ വീട്ടിലെ വാഷിങ് മെഷിനിലാണ് ആദിരാജ് എന്ന രണ്ടുവയസ്സുകാരനെ മരിച്ചനിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ മന്‍പ്രീത് കൗര്‍ എന്ന യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു.
സംഭവം നടന്നതിങ്ങനെ...
മരിച്ച കുട്ടിയുടെ അമ്മാവനുമായി മന്‍പ്രീത് അടുപ്പത്തിലായിരുന്നു. തന്നെ വിവാഹം കഴിക്കുന്നതില്‍ നിന്ന് പിന്‍മാറിയ യുവാവ് മറ്റൊരാളെ വിവാഹം കഴിക്കാന്‍ ഒരുങ്ങിയതാണ് യുവതിയെ കൊലപാതകത്തിലേക്ക് നയിച്ചത്.അമ്മയ്ക്കും നാലു വയസ്സുള്ള സഹോദനുമൊപ്പമാണ് അമ്മാവന്റെ വിവാഹം കൂടാന്‍ ആദിരാജ് എത്തിയത്. ഞായാറാഴ്ചയായിരുന്നു വിവാഹം. സംഭവം നടന്ന ദിവസം ആദിരാജും സഹോദരനും മറ്റൊരു പെണ്‍കുട്ടിയും മന്‍പ്രീതിന്റെ വീട്ടില്‍ കളിക്കാനെത്തി. ഇതിനിടെ സഹോദരനെയും പെണ്‍കുട്ടിയെയും വിവാഹ വീട്ടിലേക്ക് പറഞ്ഞയച്ച മന്‍പ്രീത് ആദിരാജിനെ തന്റെ വീടിനകത്തേക് കൂട്ടിക്കൊണ്ടു പോകുകയായിരുന്നു. പിന്നീട് ബലംപ്രയോഗിച്ച് കുട്ടിയെ കറങ്ങുന്ന വാഷിങ് മെഷീനിലേക്കിട്ട് കൊലപ്പെടുത്തുകയായിരുന്നു. സമയം ഏറെ വൈകിയിട്ടും മകനെ കാണാതായതിനെ തുടര്‍ന്നാണ് കുടുംബം ആദിരാജിനെ അന്വേഷിച്ചിറങ്ങിയത്. എന്നാല്‍ മകനെ കണ്ടെത്താന്‍ കഴിയാത്തതിനെ തുടര്‍ന്ന് കുടുംബം പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തില്‍ സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിന്‍ നടത്തിയ പരിശോധനയിലാണ് മന്‍പ്രീതിന്റെ വീട്ടിലെവാഷിങ് മെഷിനില്‍നിന്നും ആദിരാജിനെ കണ്ടെത്തിയത്. കുട്ടിയെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചിരുന്നെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. വിവാഹം മുടക്കാനാണ് കുട്ടിയെ കൊലപ്പെടുത്തിയതെന്ന് യുവതി പോലീസിനോട് വ്യക്തമാക്കി.
https://www.facebook.com/Malayalivartha



























