ആളിപ്പടര്‍ന്ന് പ്രതിഷേധം... പൗരത്വ ഭേദഗതി നിയമനത്തിനെതിരെ അണപൊട്ടിയ ജനരോഷത്തില്‍ പ്രകമ്പനം കൊണ്ട് രാജ്യം തങ്ങളെ വിഭജിച്ച് ഭരിക്കാന്‍ അനുവദിക്കില്ലെന്ന് പ്രഖ്യാപിച്ച് രാജ്യ വ്യാപകമായി ജനം തെരുവിലിറങ്ങി, വിവിധയിടങ്ങളില്‍ നിരോധനാജ്ഞ, ഇന്റര്‍നെറ്റ് വിച്ഛേദിച്ചു, കേരളത്തില്‍ ജാഗ്രതാ നിര്‍ദ്ദേശം

ആളിപ്പടര്‍ന്ന് പ്രതിഷേധം. പൗരത്വ ഭേദഗതി നിയമനത്തിനെതിരെ അണപൊട്ടിയ ജനരോഷത്തില്‍ പ്രകമ്പനം കൊണ്ട് രാജ്യം തങ്ങളെ വിഭജിച്ച് ഭരിക്കാന്‍ അനുവദിക്കില്ലെന്ന് പ്രഖ്യാപിച്ച് രാജ്യ വ്യാപകമായി ജനം തെരുവിലിറങ്ങി, വിവിധയിടങ്ങളില്‍ നിരോധനാജ്ഞ, ഇന്റര്‍നെറ്റ് വിച്ഛേദിച്ചു, കേരളത്തില്‍ ജാഗ്രതാ നിര്‍ദ്ദേശം.പൗരത്വനിയമഭേദഗതിക്കെതിരേ ഡല്‍ഹിയിലെയും യു.പി.യിലെയും കാമ്പസുകള്‍ തുടക്കമിട്ട പ്രതിഷേധം ബഹുജനങ്ങള്‍ ഏറ്റെടുത്തതോടെ, വ്യാഴാഴ്ച മറ്റു സംസ്ഥാനങ്ങളും അതില്‍ മുങ്ങി. സംഘര്‍ഷത്തിനിടെ മംഗളൂരുവില്‍ രണ്ടുപേരും ഉത്തര്‍പ്രദേശിലെ ലഖ്‌നൗവില്‍ ഒരാളും വെടിയേറ്റു മരിച്ചു. മംഗളൂരുവില്‍ നിരോധനാജ്ഞ നിലനില്‍ക്കെ പ്രതിഷേധപ്രകടനം നടത്തിയ യുവാക്കള്‍ക്കുനേരെ പോലീസ് വെടിവെക്കുകയായിരുന്നു.
മംഗളൂരു ബന്ദറിലെ ജലീല്‍ ബന്ദക്, കുദ്രോളി സ്വദേശി നൗഷീന്‍ എന്നിവരാണ് മരിച്ചത്. ഒരാളെ ഗുരുതരമായ പരിക്കോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 20 പോലീസുകാര്‍ക്കും പരിക്കേറ്റു. ഇവിടെ വെള്ളിയാഴ്ച അര്‍ധരാത്രിവരെ കര്‍ഫ്യൂ പ്രഖ്യാപിച്ചു.
ലഖ്‌നൗവില്‍ മുഹമ്മദ് വകീല്‍ എന്ന യുവാവാണ് വെടിയേറ്റുമരിച്ചത്. സംഘര്‍ഷമുണ്ടായ ഭാഗത്തുകൂടി നടന്നുപോകുന്നതിനിടെയാണ് മുഹമ്മദിന് പോലീസിന്റെ വെടിയേറ്റതെന്ന് ബന്ധുക്കള്‍ പറഞ്ഞു. എന്നാല്‍ പോലീസ് ഇത് നിഷേധിച്ചു. ഉത്തര്‍പ്രദേശിനും കര്‍ണാടകത്തിനും പുറമെ ബിഹാര്‍, ഹരിയാണ, പശ്ചിമബംഗാള്‍, മഹാരാഷ്ട്ര, കര്‍ണാടക, തെലങ്കാന, തമിഴ്നാട്, കേരളം തുടങ്ങി വിവിധസംസ്ഥാനങ്ങളില്‍ വന്‍പ്രതിഷേധങ്ങള്‍ നടന്നു. വിവിധയിടങ്ങളില്‍ പ്രതിപക്ഷനേതാക്കളടക്കം ഒട്ടേറെപ്പേര്‍ കസ്റ്റഡിയിലായി. പലയിടങ്ങളിലും സംഘര്‍ഷമുണ്ടായി.
സമരവും സംഘര്‍ഷവും കനത്തതോടെ, വ്യാഴാഴ്ചരാത്രി ആഭ്യന്തരമന്ത്രി അമിത് ഷായുടെ നേതൃത്വത്തിലുള്ള ഉന്നതതലയോഗം സ്ഥിതിഗതികള്‍ വിലയിരുത്തി. നിരോധനാജ്ഞ നിലനില്‍ക്കെ യു.പി.യിലെ ലഖ്‌നൗവിലുള്ള പരിവര്‍ത്തന്‍ ചൗക്കില്‍ നടന്ന പ്രതിഷേധം പോലീസുമായുള്ള ഏറ്റുമുട്ടലില്‍ കലാശിച്ചു. പത്തു കാറുകളും 20 മോട്ടോര്‍സൈക്കിളും മൂന്നു ബൈക്കും നാല് ടി.വി. ഒ.ബി വാനും കത്തിച്ചു. സാംഭലില്‍ രണ്ടു സര്‍ക്കാര്‍ ബസുകള്‍ക്കു തീയിട്ടു. അലഹാബാദ് ഉള്‍പ്പെടെയുള്ള നഗരങ്ങളിലും പ്രതിഷേധം കത്തി. ഗൊരഖ്പുരില്‍ മുന്നൂറുപേരെ കസ്റ്റഡിയിലെടുത്തു.
"
https://www.facebook.com/Malayalivartha



























