ജാമിഅ മിലിയ ഇസ്‌ലാമിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് ഹാക്ക് ചെയ്തു; 'അടിച്ചമര്‍ത്തുമ്പോഴെല്ലാം കൂടുതല്‍ ശക്തരാകുക'യെന്ന് സന്ദേശം

ജാമിഅ മിലിയ ഇസ്‌ലാമിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് ഹാക്ക് ചെയ്തു. പൗരത്വഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പിന്തുണയറിയിച്ചുകൊണ്ടാണ് വെബ്‌സൈറ്റ് ഹാക്ക് ചെയ്തതെന്ന് ജാമിഅ മിലിയ വെബ്‌സൈറ്റില്‍ പറയുന്നു.
‘ജാമിഅ വിദ്യാര്‍ത്ഥികളെ പിന്തുണച്ച് കൊണ്ട് വെബ്‌സൈറ്റ് ഹാക്ക് ചെയ്യുന്നു..ജയ്ഹിന്ദ്!’ എന്നായിരുന്നു ജാമിഅ മിലിയ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചത്.
അടിച്ചമര്‍ത്തലുകള്‍ക്കെതിരെ ജാമിഅ വിദ്യാര്‍ത്ഥികള്‍ പോരാടുമെന്നും പോരാട്ടത്തെ ഇല്ലാതാക്കാന്‍ ശ്രമിക്കരുതെന്നും കൂടി വെബ്‌സൈറ്റില്‍ ഉണ്ട്.
‘അവര്‍ നിങ്ങളെ അടിച്ചമര്‍ത്തുമ്പോഴെല്ലാം കൂടുതല്‍ ശക്തരാകുക! ശക്തമായി പോരാടുക! ശക്തമായി പോരാടുക! ശക്തമായി പോരാടുക!’ എന്നും വെബ്‌സൈറ്റില്‍ കുറിക്കുന്നു.
അവരെ പിന്തുണക്കുന്നവരെ പോലെ നമ്മളും മൂകരാണെന്നാണ് മോദിയുടേയും അമിത്ഷായുടേയും വിചാരം. പക്ഷെ ഞങ്ങള്‍ വിദ്യാര്‍ത്ഥികളാണെന്നും ഹാക്ക് ചെയ്യപ്പെട്ട വെബ്‌സൈറ്റിലെ സന്ദേശത്തില്‍ പറയുന്നു.
പൗരത്വഭേദഗതി നിയമത്തിനെതിരേയുള്ള ജാമിഅ മിലിയ വിദ്യാര്‍ത്ഥികളുടെ പ്രതിഷേധത്തിനെതിരെ പൊലീസ് വന്‍ അതിക്രമം അഴിച്ചുവിട്ടിരുന്നു.
ജാമിഅ മില്ലിയ സര്‍വകലാശാലയിലെ വിദ്യാര്‍ഥികള്‍ക്കൊപ്പം ജെഎന്‍യുവിലെയും ഡല്‍ഹി സര്‍വകലാശാലയിലെയും നൂറുകണക്കിന് വിദ്യാര്‍ഥികളാണ് ഡല്‍ഹി പോലിസ് ആസ്ഥാനത്ത് പ്രതിഷേധവുമായി എത്തിയിരുന്നത്. അതിക്രമത്തില്‍ രാജ്യവ്യാപകമായി വന്‍പ്രക്ഷോഭങ്ങളാണ് അരങ്ങേറിയത്. രാജ്യത്തെ വിവിധ സര്‍വകലാശാലകളിലും നഗരങ്ങളിലും വിദ്യാര്‍ഥികളും യുവജനങ്ങളും തെരുവിലിറങ്ങി. ജാമിഅ മിലിയ സര്‍വകലാശാലയിലെ പോലിസ് അതിക്രമത്തിന്റെ വാര്‍ത്തകളും ദൃശ്യങ്ങളും പുറത്തുവന്നതോടെയാണ് പ്രതിഷേധം അണപൊട്ടിയത്.
ഇതിന്റെ ഭാഗമായാണ് വെബ്സൈറ്റ് ഹാക്ക് ചെയ്തതും എന്ന് വേണം കരുതാൻ.എന്തുതന്നെയായാലും ഹാക്കർമാരും പ്രതിഷേധത്തിന്റെ ഭാഗമാണ് എന്നാണ് അവരുടെ വാക്കുകളിൽ നിന്നുംവ്യക്തമാകുന്നത്.
https://www.facebook.com/Malayalivartha



























