ഇനി ലക്ഷ്യം പൗരത്വം... സകലരും തള്ളിപ്പറഞ്ഞ കാശ്മീര്‍ വിഷയത്തില്‍ അന്തിമ വിജയം മോദിയ്ക്കും അമിത്ഷായ്ക്കും; തുടക്കത്തില്‍ കാശ്മീര്‍ ജനതയുടേയും എന്തിന് ലോക രാഷ്ട്രങ്ങളുടേയും എതിര്‍പ്പ് ക്ഷണിച്ചു വരുത്തിയ കാശ്മീര്‍ വിഷയത്തില്‍ അമേരിക്കയുടെ പോലും പിന്തുണ ലഭിച്ചു; വികസനത്തില്‍ ശ്രദ്ധിച്ച് കാശ്മീര്‍ സമാധാനത്തിലേക്ക്

ജമ്മുകാശ്മീര്‍ സമാധാനത്തിലേക്ക് പോകുന്നു എന്ന സന്ദേശം നല്‍കി 72 കമ്പനി കേന്ദ്രസേനയെ അടിയന്തരമായി പിന്‍വലിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍. കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്. ഇതിലൂടെ ലോക രാഷ്ട്രങ്ങള്‍ക്ക് വലിയ സന്ദേശമാണ് ഇന്ത്യ നല്‍കുന്നത്. കാശ്മീരിനെ നശിപ്പിക്കുകയല്ല, മറിച്ച് ഇന്ത്യയിലെ മികച്ച സംസ്ഥാനമാക്കാനാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും ശ്രമിക്കുന്നത്. അതാണ് ഫലം കണ്ടത്. കാശ്മീരില്‍ ഇപ്പോള്‍ സമാധനമാണ്. അതിനാല്‍ തന്നെ ജനങ്ങള്‍ മോദിയ്ക്കും അമിത്ഷായ്ക്കും ജയ് വിളിക്കുന്നുണ്ട്. ഇത് പാകിസ്ഥാനെ ശരിക്കും അലോരസപ്പെടുത്തുന്നുണ്ട്.
കാശ്മീരിന്റെ പ്രത്യേക പദവി എടുത്തു കളഞ്ഞതിനെ തുടര്‍ന്ന് വലിയ അക്രമങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ അതൊന്നും ഉണ്ടായില്ല. ജനജീവിതം സാധാരണ നിലയിലേക്ക് കൊണ്ടു വരാന്‍ പതിയെ സുരക്ഷാ സൈനികരുടെ എണ്ണം കുറയ്ക്കുകയാണ് കേന്ദ്രം. അതേസമയം മുന്‍ മുഖ്യമന്ത്രിമാരടക്കമുള്ള നേതാക്കള്‍ കരുതല്‍ തടങ്കലിലാണ് ഇപ്പോഴും.
പൗരത്വ നിയമ ഭേദഗതിയിലെ പ്രക്ഷോഭങ്ങളിലൂടെ കാശ്മീര്‍ വിഷയത്തിന് പ്രസക്തി നഷ്ടമായെന്നാണ് കേന്ദ്ര സര്‍ക്കാര്‍ വിലയിരുത്തുന്നത്. പ്രതിപക്ഷവും മറ്റും ശ്രദ്ധ പൗരത്വ ഭേദഗതി നിയമത്തിലേക്കായി. അതുകൊണ്ട് തന്നെ കാശ്മീരില്‍ നിന്ന് കൂടുതല്‍ സേനയെ മാറ്റുന്നതു കൊണ്ട് പ്രശ്‌നമില്ലെന്നാണ് വിലയിരുത്തല്‍. സിആര്‍പിഎഫ്(24), ബിഎസ്എഫ്(12) ഐടിബിപി(12) സിഐഎസ്എഫ്(12) എസ്എസ്ബി(12) എന്നീ കേന്ദ്ര സായുധസേന കമ്ബനികളെയാണ് കശ്മീരില്‍നിന്ന് പിന്‍വലിക്കുന്നത്. കശ്മീരിലെ സുരക്ഷ നടപടികള്‍ വിശകലനം ചെയ്യാന്‍ ചേര്‍ന്ന അവലോകന യോഗത്തിലാണ് തീരുമാനം കൈക്കൊണ്ടത്.
കശ്മീരിന് പ്രത്യേകാധികാരം നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിന് പിന്നാലെയാണ് കൂടുതല്‍ കേന്ദ്രസേനയെ വിന്യസിച്ചിരുന്നത്. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കി നാലുമാസം പിന്നിടുമ്‌ബോഴാണ് സുരക്ഷാ ഉദ്യോഗസ്ഥരുടെ എണ്ണം കുറയ്ക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനമെടുത്തിരിക്കുന്നത്. കാശ്മീര്‍ ശാന്തമാകുമ്‌ബോള്‍ രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളില്‍ പൗരത്വ പ്രതിഷേധം പുകയുകയാണ്. ഈ സാഹചര്യം കൂടി കണക്കിലെടുത്താണ് സേനയെ കാശ്മീരില്‍ കുറയ്ക്കുന്നത്. അസമിലും മറ്റുമുണ്ടായിരുന്നവരെയാണ് കാശ്മീരിലേക്ക് വിട്ടത്. ഇപ്പോള്‍ വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ അശാന്തിയുടെ വിത്ത് മുളയ്ക്കുകയും ചെയ്യുന്നു.
കശ്മീരിന്റെ പ്രത്യേക പദവി എടുത്തു മാറ്റുന്നതുമായി ബന്ധപ്പെട്ടാണ് സൈനിക വിഭാഗങ്ങളെ സര്‍ക്കാര്‍ കശ്മീരില്‍ വിന്യസിച്ചിരുന്നത്. നിലവില്‍ താഴ്‌വര സാധാരണ നിലയിലേക്ക് വരുന്നതിനെ തുടര്‍ന്നാണ് പുതിയ തീരുമാനമെന്നാണ് റിപ്പോര്‍ട്ട്. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ജമ്മു കശ്മീര്‍ ലെഫ്. ഗവര്‍ണര്‍ ജിസി മുര്‍മു, കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ് കെ ബല്ല തുടങ്ങിയവര്‍ പങ്കെടുത്തു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും യോഗത്തില്‍ പങ്കെടുത്തിരുന്നു. നേരത്തെ ഈ മാസം ആദ്യം 20 കമ്ബനി പട്ടാളക്കാരെ ജമ്മു കശ്മീരില്‍ നിന്ന് തിരികെ വിളിച്ചിരുന്നു. ഇതിന് പിന്നാലെയാണ് നിലവിലെ നടപടി.
പൗരത്വ ഭേദഗതി നിയമത്തിന് അനുകൂല നിലപാട് സ്വീകരിച്ച് ജമ്മു കശ്മീര്‍ സ്റ്റുഡന്റ്‌സ് അസോസിയേഷന്‍ രംഗത്ത് വന്നിട്ടുണ്ട്. കശ്മീരി വിദ്യാര്‍ത്ഥികള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രകോപനപരമായ സന്ദേശങ്ങള്‍ പ്രചരിപ്പിക്കരുതെന്ന് അസോസിയേഷന്‍ പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.പ്രകോപനങ്ങളില്‍ അടിമപ്പെടരുത്. സ്വയം പ്രശ്‌നങ്ങളില്‍ ചെന്ന് ചാടരുതെന്നും സ്വന്തം കരിയര്‍ നശിപ്പിക്കാന്‍ ആരേയും അനുവദിക്കരുതെന്നും അസോസിയേഷന്‍ വക്താവ് ഖുവേഹമി ആവശ്യപ്പെട്ടു. ശാന്തിയും സമാധാനവും തകര്‍ക്കുന്ന പ്രവര്‍ത്തനങ്ങളില്‍ നിന്നും ജമ്മു കശ്മീരിന് പുറത്ത് പഠിക്കുന്ന കശ്മീര്‍ വിദ്യാര്‍ത്ഥികള്‍ പ്രത്യേകം ശ്രദ്ധിക്കണമെന്നും അസോസിയേഷന്‍ ആവശ്യപ്പെട്ടു. ഇത്തരം നീക്കങ്ങള്‍ ഉള്ളതു കൊണ്ടു തന്നെ ഇനി കശ്മീരില്‍ പ്രശ്‌നമുണ്ടാകില്ലെന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ പ്രതീക്ഷ. അതിനാല്‍ തന്നെ ഇത് സര്‍ക്കാരിന്റെ വലിയ വിജയമാണ് കാണുന്നത്. ഇതുപോലെ പൗരത്വ പ്രക്ഷോഭവും തണുക്കുമെന്നാണ് മോദിയും അമിത്ഷായും കാണുന്നത്.
"
https://www.facebook.com/Malayalivartha



























