നരേന്ദ്ര മോദിയോടോ കളി; എൻപിആറിനും സെൻസസിനുമായി സർക്കാർ അനുവദിച്ചത് 13,000 കോടി രൂപ; ദേശീയ ജനസംഖ്യാ രജിസ്റ്റർ പുതുക്കുന്നതിന് കേന്ദ്ര സർക്കാർ അംഗീകാരം നൽകിയതോടെ നരേന്ദ്ര മോദി സർക്കാർ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നടക്കുന്ന പ്രക്ഷോഭങ്ങൾ കണ്ടില്ലെന്ന് നടിക്കുന്നു

ദേശീയ ജനസംഖ്യാ രജിസ്റ്റർ പുതുക്കുന്നതിന് കേന്ദ്ര സർക്കാർ അംഗീകാരം നൽകിയതോടെ നരേന്ദ്ര മോദി സർക്കാർ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നടക്കുന്ന പ്രക്ഷോഭങ്ങൾ കണ്ടില്ലെന്ന് നടിക്കുന്നു. കളി മോദിയോടോ എന്നു ചോദിച്ചു കൊണ്ടാണ് പുതിയ നീക്കം.
ഇതിനായി 3,941 കോടി രൂപ ചിലവാകുമെന്നുമെന്നാണ് സർക്കാർ അറിയിച്ചത്. കേന്ദ്ര മന്ത്രി പ്രകാശ് ജാവദേക്കറാണ് ഇക്കാര്യം അറിയിച്ചത്. എൻപിആറിനും സെൻസസിനുമായി സർക്കാർ 13,000 കോടി രൂപ അനുവദിച്ചതായി പ്രകാശ് ജാവദേക്കർ മാധ്യമങ്ങളോട് പറഞ്ഞു. സെൻസസിനായി 8,754 കോടി രൂപയും എൻപിആറിന് 3941 കോടി രൂപയുമാണ് അനുവദിച്ചത്. എൻപിആറിനായി രേഖകൾ ഒന്നും തന്നെ സമർപ്പിക്കേണ്ട ആവശ്യമില്ലെന്ന് പ്രകാശ് ജാവദേക്കർ അറിയിച്ചു. രാജ്യത്തെ സാധാരണ താമസക്കാരുടെ പട്ടികയാണ് ദേശീയ ജനസംഖ്യാ രജിസ്റ്റർ (എൻപിആർ). കഴിഞ്ഞ ആറ് മാസമോ അതിൽ കൂടുതലോ ഒരു പ്രദേശത്ത് താമസിച്ച വ്യക്തി അല്ലെങ്കിൽ അടുത്ത ആറുമാസമോ അതിൽ കൂടുതലോ ആ പ്രദേശത്ത് താമസിക്കാൻ ആഗ്രഹിക്കുന്ന വ്യക്തിയെയാണ് എൻപിആറിൽ സാധാരണ താമസക്കാരൻ എന്ന് നിർവചിക്കുക.
ദേശീയ ജനസംഖ്യാ രജിസ്റ്ററിനായി രണ്ടാം യു.പി.എ സർക്കാരിന്റെ കാലത്ത് വിവരങ്ങൾ ശേഖരിച്ചിരുന്നു. 2011ലെ സെൻസസിന്റെ ഭാഗമായുള്ള വീടുകളിലെ കണക്കെടുപ്പിലാണ് വിവരങ്ങൾ ശേഖരിച്ചത്. വീടുതോറുമുള്ള സർവേ നടത്തി എൻപിആർ 2015 ൽ പുതുക്കി. പുതുക്കിയ വിവരങ്ങളുടെ ഡിജിറ്റൈസേഷൻ പൂർത്തിയായതായി അധികൃതർ അറിയിച്ചിരുന്നു. ഇതിന്റെ അടുത്ത ഘട്ടം എന്ന നിലയിൽ സെൻസസിന്റെ ഭാഗമായി വിവരശേഖരണത്തിനുമൊപ്പം എൻപിആർ അപ്ഡേറ്റ് ചെയ്യും. 2020 ഏപ്രിൽ മുതൽ സെപ്റ്റംബർ വരെയുള്ള കാലയളവിൽ അസം ഒഴികെയുള്ള എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും സെൻസസിന്റെ ഭാഗമായി വീടുകളിലെത്തിയുള്ള കണക്കെടുപ്പും ദേശീയ ജനസംഖ്യാ രജിസ്റ്ററും തീരുമാനിച്ചിരിക്കുകയാണെന്ന് സെൻസസ് കമ്മീഷണർ അറിയിച്ചു. ദേശീയ പൗരത്വ രജിസ്റ്ററിന്റെ ആദ്യ പടിയാണ് ദേശീയ ജനസംഖ്യാ രജിസ്റ്റർ എന്നാണ് ആരോപണം. ദേശീയ ജനസംഖ്യാ രജിസ്റ്ററിൽ ഉൾപ്പെട്ടതുകൊണ്ട് പൗരത്വം കിട്ടണമെന്ന് നിർബന്ധമില്ല. ഈ കാരണം ചൂണ്ടിക്കാട്ടിയാണ് ബംഗാൾ, കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾ ദേശീയ പൗരത്വ രജിസ്റ്റർ പ്രവർത്തനങ്ങൾ നിർത്തിവെച്ചത്.
ബംഗാൾ, കേരള സർക്കാരുകളുടെ നിസഹരണത്തിനെതിരെ കേന്ദ്ര ആഭ്യന്തരമന്ത്രി രംഗത്തെത്തിയിരുന്നു. കേന്ദ്ര നിർദ്ദേശങ്ങൾ സംസ്ഥാനങ്ങൾക്ക് പാലിക്കാതിരിക്കാനാവില്ല. അങ്ങനെ ചെയ്യുകയാണെങ്കിൽ കേന്ദ്രവും സംസ്ഥാനവും തമ്മിലുള്ള ബന്ധത്തിൽ വിള്ളൽ വീഴും. അത് കേന്ദ്രവും സംസ്ഥാനവും തമ്മിലുള്ള കെടുക്കൽ വാങ്ങലുകളെ ദോഷകരമായി ബാധിക്കും.
https://www.facebook.com/Malayalivartha



























