കുപ്വാരയിലുണ്ടായ കുഴിബോംബ് ആക്രണണത്തില്‍ മലയാളി ജവാന് വീരമൃത്യു... ശ്രീനഗറില്‍ നിന്ന് അഹമ്മദബാദിലേക്ക് സ്ഥലം മാറ്റം ലഭിച്ചിരിക്കവേയാണ് അക്ഷയ് അപ്രതീക്ഷിത ആക്രമണത്തില്‍ രാജ്യത്തിന് വേണ്ടി രക്തസാക്ഷിയായത്

കുപ്വാരയിലുണ്ടായ കുഴിബോംബ് ആക്രണണത്തില്‍ മലയാളി ജവാന് വീരമൃത്യു. തിരുവനന്തപുരം മുക്കോല സ്വദേശിയായ അക്ഷയ് ആണ് തിങ്കളാഴ്ച്ച രാത്രിയിലുണ്ടായ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. അക്ഷയുടെ മൃതദേഹം ഇന്നാണ് തിരുവനന്തപുരത്ത് എത്തിയത്. ജമ്മു കാശ്മീരിലെ കുപ്പ് വാരയില്‍ വെച്ച് ഉണ്ടായ കുഴിബോബ് ആക്രമണത്തിലാണ് തിരുവനന്തപുരം മുക്കോല സ്വദേശിയായ അക്ഷയ് രക്തസാക്ഷിയായത്.
തിങ്കളാഴ്ച്ച രാത്രി 12.30 ഓടെയാണ് ആക്രമണം നടന്നത്. ആര്‍മി സപ്ളേകോര്‍ വിഭാഗത്തിലെ ഡ്രൈവറായ അക്ഷയ് ഔദ്യോഗികാവിശ്യത്തിനായി യാത്ര ചെയ്യവേ കൊല്ലപെടുകയായിരുന്നു. രാഷ്ട്രീയ റെയ്ഫിള്‍സിലെ ജവാനായ അക്ഷയ് 6 വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് സൈനിക സര്‍വ്വീസില്‍ പ്രവേശിക്കുന്നത്. രാഷ്ട്രീയ റെയ്ഫിള്‍സിലെ ജവാനായിരുന്ന അക്ഷയ് അടുത്തിടെ നാട്ടിലേക്ക് വരാനിരിക്കവെയാണ് തീവ്രവാദി ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.
ശ്രീനഗറില്‍ നിന്ന് അഹമ്മദബാദിലേക്ക് സ്ഥലം മാറ്റം ലഭിച്ചിരിക്കവേയാണ് അക്ഷയ് അപ്രതീക്ഷിത ആക്രമണത്തില്‍ രാജ്യത്തിന് വേണ്ടി രക്തസാക്ഷിയായത്.ഈ കഴിഞ്ഞ ഓണത്തിന് നാട്ടില്‍ വന്നിരുന്നു അക്ഷയ്. വേണു -പ്രിയാ ദബതികളുടെ മകനായ അക്ഷയ് അവിവാഹിതനാണ് .
പ്ലസ് ടു വിദ്യാര്‍ത്ഥിയായ അര്‍ജ്ജുന്‍ ഏക സഹോദരനാണ് ഇന്ന് വൈകിട്ട് 8 മണിക്ക് തിരുവനന്തപുരത്ത് എത്തിക്കുന്ന മൃതദേഹം നാളെ പൂര്‍ണ്ണ ഔദ്യോഗിക ബഹുമതികളോടെ സംസ്‌കരിക്കും.
"
https://www.facebook.com/Malayalivartha



























