ജിംഗിൾ ബെൽസ്... ജിംഗിൾ ബെൽസ്... അതിർത്തിയിൽ സൈനികരുടെ ക്രിസ്മസ് ആഘോഷം; വീഡിയോ വൈറൽ

അതിർത്തിയിൽ സൈനികരുടെ ആഘോഷം തിമിർക്കുന്നു. ജിംഗിൾ ബെൽസ് പാടി ക്രിസ്മസിനെ വരവേറ്റ് അതിർത്തി കാക്കുന്ന സൈനികരുടെ വീഡിയോ പ്രചരിക്കുകയാണ്. മഞ്ഞു മൂടിയ കശ്മീർ മലനിരകളിൽ ജിംഗിൾ ബെൽസ് പാടി ക്രിസ്മസ് ആഘോഷമാക്കുന്ന ഇന്ത്യൻ സൈനികരുടെ വിഡിയോ ഇപ്പോൾ ട്വിറ്ററിൽ തരംഗമാകുന്നു. ശ്രീനഗറിലെ നിയന്ത്രണ രേഖയിൽ നിന്നായിരുന്നു വിഡിയോ ഷൂട്ട് ചെയ്തിരിക്കുന്നത്.
ക്രിസ്മസ് ദിനത്തിൽ രാവിലെ ഹെലിപാഡിലായിരുന്നു സൈനികർ ഒന്നിച്ചത്. സാന്താക്ലോസിനു ചുറ്റും നിന്ന് ജിംഗിൾ ബെൽസ് പാടി ആർപ്പുവിളിക്കുന്ന സൈനികരെ വിഡിയോയിൽ കാണാൻ കഴിയുന്നു. പാട്ടിനൊപ്പം ചുവടു വയ്ക്കുന്ന സാന്തയ്ക്കൊപ്പം ആഘോഷത്തിന് നിറം പകരുന്ന ഒരു ക്രിസ്മസ് ട്രീയും രണ്ടു മഞ്ഞ് മനുഷ്യരും ഈ വിഡിയോയിൽ കാണുന്നു.
https://www.facebook.com/Malayalivartha



























