പ്രതിഷേധവുമായി തമിഴ് പുലികള്‍; കോയമ്പത്തൂരില്‍ 3000 ദളിതര്‍ ഇസ്ലാംമതം സ്വീകരിക്കുന്നു

തമിഴ് പുലികള്‍ കക്ഷിയില്‍പ്പെട്ട 3000 ദളിതര്‍ ഇസ്ലാം മതം സ്വീകരിക്കുന്നു. ദളിതര്‍ക്കെതിരെ നടക്കുന്ന അവഗണനയില്‍ പ്രതിഷേധിച്ചാണ് കൂട്ടമതം മാറ്റം ഒരുങ്ങുന്നത് എന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന കാര്യം. മേട്ടുപ്പാളയത്തില്‍ നടന്ന ഈ സംഘടനയുടെ സംസ്ഥാന സമ്മേളനത്തിലാണ് തീരുമാനം എടുത്തത്. യോഗത്തില്‍ സംഘടനയുടെ ജനറല്‍ സെക്രട്ടറി എം ഇലവേനില്‍ ഈ കാര്യം പ്രഖ്യാപിക്കുകയുണ്ടായി .നടൂര്‍ മതില്‍ ദുരന്തത്തില്‍ സര്‍ക്കാര്‍ നടപടി എടുക്കാത്തതില്‍ പ്രതിഷേ ധവും ഇതിൽ ഉൾപ്പെടുന്നു.
മേട്ടുപ്പാളയത്തിന് അടുത്ത് നടൂരില്‍ ഡിസംബര്‍ രണ്ടിനായിരുന്നു ശിവസുബ്രഹ്മണ്യം എന്നയാളുടെ വീടിന് ചുറ്റുമുള്ള മതില്‍ കനത്ത മഴയില്‍ ഇടിഞ്ഞുവീണ് 17 പേര്‍ മരിച്ചത്. ഈ മതില്‍ ജാതി വിവേചനം എന്ന ഉദ്ദേശത്തോടെയാണ് ശിവസുബ്രഹ്മണ്യം പണിതത് എന്നാണ് തമിഴ് പുലികള്‍ കക്ഷി ആരോപിക്കുന്നത്. അതേ സമയം ശിവസുബ്രഹ്മണ്യത്തെ ഡിസംബര്‍ 3ന് തമിഴ്നാട് പൊലീസിന്‍റെ പ്രത്യേക സംഘം അറസ്റ്റ് ചെയ്യുകയുണ്ടായി.
https://www.facebook.com/Malayalivartha



























