സിടി സ്‌കാന്‍ എടുക്കുന്നതിനിടയിൽ യുവതിയുടെ നഗ്നചിത്രം പകര്‍ത്തി; മഹാരാഷ്ട്രയില്‍ മലയാളി അറസ്റ്റില്‍

സിടിസ്‌കാന്‍ എടുക്കുന്നതിനിടയിൽ യുവതിയുടെ നഗ്നചിത്രം പകര്‍ത്തി. മലയാളി മഹാരാഷ്ട്രയില്‍ അറസ്റ്റിലെന്ന് വിവരം. കണ്ണൂര്‍ സ്വദേശിയെയാണ് യുവതിയുടെ പരാതിയെത്തുടര്‍ന്ന് ഉല്ലാസ് നഗര്‍ പോലീസ് അറസ്റ്റ് ചെയ്യുന്നത്.
മഹാരാഷ്ട്രയിലെ ഉല്ലാസ്നഗറിലായിരുന്നു സംഭവം നടന്നത്. ഉല്ലാസ്നഗറിലെ സര്‍വ്വാനന്ദ് ആശുപത്രി ടെക്നീഷ്യനാണ് അറസ്റ്റിലായ ജെയിംസ് തോമസ്. തിങ്കളാഴ്ചയായിരുന്നു യുവതി സിടി സ്‌കാന്‍ എടുക്കുന്നതിനായി ആശുപത്രിയിലെത്തിയത്. സ്‌കാന്‍ ചെയ്യുന്നതിനിടെ ജെയിംസ് യുവതിയെ മോശമായ രീതിയില്‍ സ്പര്‍ശിക്കുകയും യുവതിയുടെ നഗ്‌നചിത്രങ്ങള്‍ എടുക്കുകയും ചെയ്യുകയായിരുന്നു . തുടര്‍ന്ന് അസ്വസ്ഥത തോന്നിയതോടെ യുവതി ആശുപത്രി അധികൃതരെ വിവരമറിയിച്ചു. തുടര്‍ന്ന് പോലീസിലും പരാതി നല്‍കിയതിനെ തുടർന്ന് അന്വേഷണം പുരോഗമിക്കുന്നു.
https://www.facebook.com/Malayalivartha



























