ബലാത്സംഗ പരിശോധനയ്ക്കായി എത്ര ആശുപത്രികളില്‍ മെഡിക്കല്‍ കിറ്റുണ്ട്; ബലാത്സംഗ കേസുകളിലെ പോലീസ് അന്വേഷണം ഒട്ടും തൃപ്തികരമല്ല; ആരോപണവുമായി സുപ്രീം കോടതി

ബലാത്സംഗ പരിശോധനയ്ക്കായി എത്ര ആശുപത്രികളില്‍ മെഡിക്കല്‍ കിറ്റുണ്ട് ? നിർണായക ചോദ്യവുമായി കോടതി. ബലാത്സംഗത്തിന് ഇരയായവര്‍ക്ക് വിദഗ്ദ്ധ പരിശോധനയും ചികിത്സയും നല്‍കാന്‍ തയ്യാറാക്കിയിട്ടുള്ള മെഡിക്കല്‍ കിറ്റ് ഇന്ത്യയിലെ എത്ര ആശുപത്രികളില്‍ ഉണ്ട് . നിരവധി ബലാത്സംഗ കേസുകളിലെ പോലീസ് അന്വേഷണം ഒട്ടും തൃപ്തികരമല്ലെന്ന് ബോധ്യപ്പെട്ടതിനാലാണ് ഒരു കൂട്ടം അന്വേഷണങ്ങള്‍ക്ക് സുപ്രീം കോടതി പറഞ്ഞിരിക്കുന്നത് . സുപ്രീം കോടതിയിലെ സെക്രട്ടറി ജനറലിനോട് ഇന്ത്യയിലെ എല്ലാ സംസ്ഥാന ഹൈക്കോടതികളുമായി ബന്ധപ്പെട്ട് വിവരങ്ങള്‍ ശേഖരിക്കാനായിരുന്നു കോടതി ഉത്തരവ് ഇട്ടിരിക്കുന്നത്.
കേന്ദ്ര വനിതാ-ശിശുക്ഷേമ മന്ത്രാലയമാണ് മെഡിക്കല്‍ കിറ്റ് രൂപകല്‍പന ചെയ്തിട്ടുള്ളത്. ബലാത്സംഗത്തിന് ഇരയായവരെ തക്കസമയത്ത് തന്നെ ഫലപ്രദമായി പരിശോധിക്കാനുള്ള എല്ലാ സംവിധാനങ്ങളും കിറ്റിൽ തന്നെ കിട്ടുന്നതാണ് . പക്ഷേ എത്രത്തോളം ഈ കിറ്റ് ഇന്ത്യയില്‍ എങ്ങുമുള്ള ആശുപത്രികളില്‍ എത്തിയിട്ടുണ്ട്. അതെ സമയം ഇരകള്‍ക്ക് അടിയന്തര മെഡിക്കല്‍-നിയമ സഹായത്തിനുള്ള മാര്‍ഗരേഖകള്‍ കേന്ദ്ര ആരോഗ്യമന്ത്രാലയം പുറപ്പെടുവിക്കുകയും ചെയ്തു. അവയും ഫലപ്രദമായി നടപ്പിലാക്കിയിട്ടുണ്ടോ എന്നും സുപ്രീം കോടതി അന്വേഷിച്ചു.
https://www.facebook.com/Malayalivartha



























