ജമ്മു കശ്മീരില്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് പാകിസ്താന്‍ സൈന്യം നടത്തിയ വെടിവെപ്പില്‍ സൈനികന്‍ മരിച്ചു

ജമ്മു കശ്മീരില്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് പാകിസ്താന്‍ സൈന്യം നടത്തിയ വെടിവെപ്പില്‍ ഒരു ജൂനിയര്‍ സൈനിക ഓഫീസര്‍ മരിച്ചു. നിയന്ത്രണ രേഖയില്‍ കശ്മീരിലെ രാംപുരിലാണ് വെടിവെപ്പുണ്ടായത്. ബുധനാഴ്ച രാവിലെ 11.30 ഓടെ ഉറിയിലെ ഹാജിപീര്‍ പ്രദേശത്ത് പാകിസ്താന്‍ സൈന്യം വെടിവെപ്പ് നടത്തിയതായി സൈനിക വൃത്തങ്ങള്‍ അറിയിച്ചിരുന്നു.
പാക് സൈന്യം നടത്തിയ ഷെല്ലാക്രമണത്തില്‍ രണ്ട് പ്രദേശവാസികള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
"
https://www.facebook.com/Malayalivartha



























