പൗരത്വഭേദഗതി നിയമം മുസ്ലീംകള്‍ക്കെതിരെയാണെന്ന് തെളിയിക്കാമോ? കോണ്‍ഗ്രസും കൂട്ടരും ചേര്‍ന്ന് തെറ്റായ പ്രചാരണം നടത്തുകയാണ്; ആരോപണവുമായി അമിത് ഷാ

രാഹുല്‍ ഗാന്ധിയെ വെല്ലുവിളിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. പൗരത്വഭേദഗതി നിയമം മുസ്ലീംകള്‍ക്കെതിരെയാണെന്ന് തെളിയിക്കാന്‍ കഴിയുമോ എന്നാണ് അദ്ദേഹം ഉയർത്തിയിരിക്കുന്ന ആരോപണം . പൗരത്വ വിഷയത്തില്‍ കോണ്‍ഗ്രസ് കള്ള പ്രചാരണം നടത്തുകയാണെന്നും അമിത് ഷാ പറയുകയുണ്ടായി.പ്രധാനമന്ത്രി നരേന്ദ്രമോദി ധൈര്യപൂര്‍വ്വം തീരുമാനങ്ങളെടുത്തെന്ന് അമിത് ഷാ വ്യക്തമാക്കി . അഞ്ചുവര്‍ഷത്തിനു ശേഷം വീണ്ടും നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ സര്‍ക്കാര്‍ രൂപീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. രാജ്യം അപ്പോൾ അഞ്ച് ട്രില്ല്യൺ ഡോളറിൻറെ സാമ്പത്തിക ശക്തിയായിരിക്കുമെന്നും അമിത് ഷാ പറഞ്ഞു.
കോണ്‍ഗ്രസും കൂട്ടരും ചേര്‍ന്ന് തെറ്റായ പ്രചാരണം നടത്തുകയാണെന്നും പൗരത്വഭേദഗതി നിയമം ന്യൂനപക്ഷങ്ങളുടെ, മുസ്ലീംകളുടെ പൗരത്വം എടുത്തുകളയുമെന്ന് അവര്‍ പ്രചരിപ്പിക്കുന്നതാണെന്നും അദ്ദേഹം വ്യക്തമാക്കി. നിയമത്തിലെ ഏതെങ്കിലും വരിയില്‍ അങ്ങനെ ആരുടെയെങ്കിലും പൗരത്വം എടുത്തുകളയുമെന്ന് പറഞ്ഞിട്ടുണ്ടോ. അത് തെളിയിക്കാന്‍ ഞാന്‍ രാഹുല്‍ ബാബയെ വെല്ലുവിളിക്കുകയാണെന്നും - അമിത് ഷാ വിശദമാക്കി.
https://www.facebook.com/Malayalivartha






















