യുവതിയെ കൊന്ന് ട്രാക്കിൽ തള്ളി; കുറ്റം ഭർത്താവിന്റ തലയിൽ കെട്ടിവെക്കാൻ ശ്രമിച്ച കാമുകൻ അറസ്റ്റിൽ

മുൻ കാമുകിയെ കൊന്ന് സംഭവം ആത്മഹത്യയാണെന്ന് വരുത്തി യുവതിയുടെ ഭർത്താവിന്റെ തലയിൽ കെട്ടിവെക്കാൻ ശ്രമിച്ച യുവാവ് പിടിയിൽ. യുവതിയെ കൊന്ന ശേഷം റെയിൽവേ ട്രാക്കിലുപേക്ഷിക്കുകയായിരുന്നു. മഹാരാഷ്ട്രയിലെ ജല്‍നയിലാണ് സംഭവം സംഭവം നടന്നത്. മാഡ കോളനിയിലെ സച്ചിന്‍ ഗെയ്ക്ക് വാര്‍ഡ് ആണ് കൊലപാതക കുറ്റത്തിൽ അറസ്റ്റിലായത്.
ജല്‍ന സ്വദേശി ദീപ്തി രമേശ്(20) ആണ് ദാരുണമായി കൊല്ലപ്പെട്ടത്. ഡിസംബര്‍ 21ന് ജെല്‍നയിലെ റെയില്‍വേ ട്രാക്കില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ ദീപ്തിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. മൃതദേഹത്തോടൊപ്പം കണ്ടെത്തിയ മൊബൈല്‍ ഫോണില്‍ ആത്മഹത്യക്കുറിപ്പും ഒപ്പം സമീപത്തായി ഒരു ഇരുചക്രവാഹനവും കണ്ടെത്തിയിരുന്നു. യുവതിയുടെ സമീപത്തുനിന്ന് കണ്ടെത്തിയ മൊബൈലിലെ ആത്മഹത്യാക്കുറിപ്പില്‍ ഭര്‍ത്താവ് അവിനാഷ് വഞ്ചാരെ തന്നെ പീഡിപ്പിക്കുന്നതായി രേഖപ്പെടുത്തിയിരുന്നു. ഈ സന്ദേശം ദീപ്തിയുടെ പിതാവിന്റ്റെ ഫോണിലേക്കും അയച്ചിരുന്നു. ദീപ്തിയുടെ പിതാവിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് ദീപ്തിയുടെ ഭര്‍ത്താവ് വഞ്ചാരയെ അറസ്റ്റ് ചെയ്തു.
തലയ്ക്ക് ഏറ്റ ക്ഷതമാണ് ദീപ്തിയുടെ മരണകാരണമെന്ന് പോസ്റ്റ്‌മോര്‍ട്ടത്തില്‍ തെളിഞ്ഞിരുന്നു. സമീപത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതോടെയാണ് പോലീസ് സച്ചിനിലേക്ക് എത്തിയത്. സച്ചിനും ദീപ്തിയും സംഭവ ദിവസം ഒരുമിച്ച് ബൈക്കില്‍ സഞ്ചരിച്ചിരുന്നതായി പോലീസ് കണ്ടെത്തിയിരുന്നു . ഇതോടെ സച്ചിനെ പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.
സച്ചിനും ദീപ്തിയും മുൻപ് പ്രണയത്തിലായിരുന്നു. സംഭവദിവസം ദീപ്തിയുമായുണ്ടായ വാക്കേറ്റമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് സച്ചിന്‍ പോലീസിന് മൊഴി നല്‍കി. കുറ്റം ദീപ്തിയുടെ ഭര്‍ത്താവിന്റെ മേല്‍ കെട്ടിവയ്ക്കാനായി താന്‍ തന്നെയാണ് ദീപ്തിയുടെ അച്ഛന് ദീപ്തിയുടെ തന്നെ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് സന്ദേശം അയച്ചതെന്നും സച്ചിൻ മൊഴി നൽകി.
https://www.facebook.com/Malayalivartha






















