ഡല്‍ഹിയില്‍ സംഘര്‍ഷം: പൗരത്വ നിയമഭേദഗതിക്ക് എതിരെ ഡല്‍ഹിയില്‍ മാര്‍ച്ച് നടത്തിയ വിദ്യാര്‍ത്ഥികളെ പൊലീസ് കസ്റ്റഡിയിലെടുത്തു

പൗരത്വ നിയമഭേദഗതിക്ക് എതിരെ ഡല്‍ഹിയില്‍ മാര്‍ച്ച് നടത്തിയ വിദ്യാര്‍ത്ഥികളെ പൊലീസ് കസ്റ്റഡിയിലെടുത്തു. പെണ്‍കുട്ടികളെയടക്കം ബലം പ്രയോഗിച്ചാണ് കസ്റ്റിഡിയിലെടുത്തത്. ഡിവൈഎഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റ് മുഹമ്മദ് റിയാസിനേയും കസ്റ്റിഡിയിലെടുത്തു. മന്ദിര്‍മാര്‍ഗ് പൊലീസ് സ്റ്റേഷനിലേക്കാണ് ഇവരെ കൊണ്ടുപോയിരിക്കുന്നത്.
ജാമിയ മിലിയ, ജെഎന്‍യു സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥികളും ഡിവൈഎഫ്‌ഐയുമാണ് യുപി ഭവനിലേക്ക് പ്രതിഷേധവുമായി എത്തിയത്. . ഉത്തര്‍പ്രദേശിലെ പൊലീസ് വെടിവെയ്പ്പില്‍ ഇരുപത് പേര്‍ മരിച്ചതിന് എതിരെയാണ് യുപി ഭവനിലേക്ക് മാര്‍ച്ച് നടത്തുന്നത്.
ജുമ മസ്ജിദിലെ വെള്ളിയാഴള്ച നമസ്‌കാരത്തിന് ശേഷമാണ് പ്രതിഷേധക്കാര്‍ മാര്‍ച്ച് ആരംഭിച്ചത്. പ്രതിഷേധം കണക്കിലെടുത്ത് തലസ്ഥാന നഗരത്തിലെ വിവിധയിടങ്ങളില്‍ പൊലീസ് അധികമായി സേനാവിന്യാസം നടത്തിയിട്ടുണ്ട്. ജാമിയ നഗര്‍, ജുമാ മസ്ജിദ്, ചാണക്യപുരി എന്നിവിടങ്ങളില്‍ പൊലീസ് ഫ്‌ലാഗ് മാര്‍ച്ച് നടത്തി.
വലിയ സംഘമായി മാറുന്നതിന് മുമ്ബ് തന്നെ പ്രതിഷേധത്തിന് എത്തുന്നവരെ പലയിടത്ത് നിന്നായി അറസ്റ്റ് ചെയ്ത് നീക്കാനായിരുന്നു പോലീസ് നീക്കം. നിരോധനാജ്ഞയെ മറികടക്കാന്‍ ഒറ്റയ്ക്ക് ഒറ്റയ്ക്ക് എത്തി യുപി ഭവന് മുന്നില്‍ പ്രതിഷേധിക്കാനായിരുന്നു സമരക്കാരൂടേയും പദ്ധതി.
https://www.facebook.com/Malayalivartha






















