പൗരത്വ പ്രക്ഷോഭത്തെ വിമര്‍ശിച്ച കരസേന മേധാവി ജനറല്‍ ബിപിന്‍ റാവത്തിനെതിരെ കോണ്‍ഗ്രസ് നേതാവ് ടി.എന്‍ പ്രതാപന്‍ രാഷ്ട്രപതിക്ക് കത്തയച്ചു... വിവാദ പരാമര്‍ശത്തില്‍ കരസേന മേധാവിക്കെതിരെ നടപടി ആവശ്യപ്പെട്ടാണ് പ്രതാപന്‍ കത്തയച്ചത്

പൗരത്വ പ്രക്ഷോഭത്തെ വിമര്‍ശിച്ച കരസേന മേധാവി ജനറല്‍ ബിപിന്‍ റാവത്തിനെതിരെ കോണ്‍ഗ്രസ് നേതാവ് ടി.എന്‍ പ്രതാപന്‍ രാഷ്ട്രപതിക്ക് കത്തയച്ചു. വിവാദ പരാമര്‍ശത്തില്‍ കരസേന മേധാവിക്കെതിരെ നടപടി ആവശ്യപ്പെട്ടാണ് പ്രതാപന്‍ കത്തയച്ചത്. കരസേന മേധാവിയുടെ രാഷ്ട്രീയച്ചുവയുള്ള പരസ്യപ്രസ്താവന നിയമലംഘനമാണെന്നും പ്രതാപന്‍ കത്തില്‍ ചൂണ്ടിക്കാട്ടുന്നു. പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭങ്ങളെ വിമര്‍ശിച്ച കരസേന മേധാവി ഡല്‍ഹിയിലെ ഒരു ചടങ്ങില്‍ നടത്തിയ സംസാരമാണ് വിവാദത്തിലായത്.
ദൂരവ്യാപക പ്രത്യാഘാതങ്ങള്‍ക്കിടയാക്കുന്ന പ്രസ്താവനയില്‍ അമ്പരന്ന പ്രതിപക്ഷവും പൗരസമൂഹവും മുന്‍ സേന മേധാവികളും റാവത്തിനെതിരെ രംഗത്തുവന്നിരുന്നു.
പൗരത്വ പ്രക്ഷോഭത്തിനെതിരെ കരസേനയുടെ കിഴക്കന്‍ കരസേനാ കമാന്‍ഡര്‍ നടത്തിയ പ്രസ്താവനക്കു പിന്നാലെയാണ് കരസേന മേധാവിയുടെ ഇടപെടല്‍. 'അനുചിതമായ ദിശയില്‍ ജനത്തെ നയിക്കുന്നവരല്ല നേതാക്കള്‍' എന്ന് പറഞ്ഞു തുടങ്ങിയ കരസേന മേധാവി, തുടര്‍ന്ന് പൗരത്വ പ്രക്ഷോഭത്തെ പേരെടുത്തു പറഞ്ഞ് ആക്രമിക്കുകയായിരുന്നു. ''നേതാക്കള്‍ നയിക്കുന്നവരാകണം. നാമിന്ന് ധാരാളം കോളജുകളിലും സര്‍വകലാശാലകളിലും കാണുന്ന വിദ്യാര്‍ഥികളെ പോലെ ഉചിതമല്ലാത്ത മാര്‍ഗത്തില്‍ ജനത്തെ നയിക്കുന്നവരല്ല നേതാക്കള്‍. നഗരങ്ങളിലും പട്ടണങ്ങളിലും തീവെപ്പിനും അക്രമത്തിനുമാണ് ജനക്കൂട്ടത്തെ അവര്‍ നയിക്കുന്നത്. ഇതല്ല നേതൃത്വമെന്നും റാവത്ത് പറഞ്ഞു. ശരിയായ ദിശയില്‍ നയിക്കുന്ന, ശരിയായ ഉപദേശം നല്‍കുന്ന ഒരാളായിരിക്കണം നേതാവ് എന്നും താന്‍ നയിക്കുന്ന ജനത്തെ താന്‍ ശ്രദ്ധിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്ന ആള്‍കൂടിയാകണം നേതാവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
"
https://www.facebook.com/Malayalivartha






















