പെന്‍ഷന്‍ കമ്മ്യൂട്ടേഷന്‍ പുനസ്ഥാപിക്കുന്നു... 2009-ല്‍ നിര്‍ത്തിവെച്ച പദ്ധതി ഈ ജനുവരി മുതല്‍ വീണ്ടും നടപ്പാക്കാന്‍ തൊഴില്‍ മന്ത്രാലയത്തിന്റെ തീരുമാനം

പെന്‍ഷന്‍ കമ്മ്യൂട്ടേഷന്‍ പുനസ്ഥാപിക്കുന്നു. 2009-ല്‍ നിര്‍ത്തിവെച്ച പദ്ധതി ഈ ജനുവരി മുതല്‍ വീണ്ടും നടപ്പാക്കാന്‍ തൊഴില്‍ മന്ത്രാലയം തീരുമാനിച്ചു. പ്രോവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന്‍ ഇതുമായി ബന്ധപ്പെട്ട് സമര്‍പ്പിച്ച നിര്‍ദേശത്തിന് മന്ത്രാലയം അനുമതി നല്‍കി. പ്രോവിഡന്റ് ഫണ്ട് പെന്‍ഷന്റെ ഒരു വിഹിതം നേരത്തേ ഒന്നിച്ചു വാങ്ങാന്‍ അനുമതി നല്‍കുന്നതാണ് പെന്‍ഷന്‍ കമ്മ്യൂട്ടേഷന്‍ രീതി. ജനുവരി ഒന്നിന് കമ്മ്യൂട്ടേഷനുമായി ബന്ധപ്പെട്ട് വിശദ ഉത്തരവ് പുറപ്പെടുവിച്ചേക്കും.
സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് പെന്‍ഷന്‍ കമ്മ്യൂട്ട് ചെയ്തുവാങ്ങാനുള്ള വ്യവസ്ഥ നിലവിലുണ്ട്. പെന്‍ഷന്‍ തുകയുടെ മൂന്നിലൊന്നിന്റെ 100 ഇരട്ടി വരെ ഒന്നിച്ചുനല്‍കുന്നതാണു 2008 വരെ നിലവിലുണ്ടായിരുന്ന കമ്മ്യൂട്ടേഷന്‍ സമ്പ്രദായം. പെന്‍ഷന്‍ പദ്ധതിയിലെ ഏറ്റവും ആകര്‍ഷക ഘടകമായിരുന്നു ഇത്. എന്നാല്‍, കമ്മ്യൂട്ട് ചെയ്ത തുക പെന്‍ഷനറുടെ ജീവിതാന്ത്യം വരെ തിരിച്ചുപിടിച്ചു കൊണ്ടിരിക്കുമെന്നതായിരുന്നു മറുവശം.
https://www.facebook.com/Malayalivartha






















