ബംഗ്ലാദേശില്‍ ജനാധിപത്യത്തിലെ കറുത്ത ദിനമെന്ന പേരിൽ നടത്തിയ ഇടതുപക്ഷ ജനാധിപത്യ സഖ്യ റാലിയില്‍ സംഘര്‍ഷം

ബംഗ്ലാദേശില്‍ ജനാധിപത്യത്തിലെ കറുത്ത ദിനമെന്ന പേരിൽ നടത്തിയ ഇടതുപക്ഷ ജനാധിപത്യ സഖ്യ റാലിയില്‍ സംഘര്‍ഷം. റാലി പ്രധാനമന്ത്രിയുടെ ഓഫീസിലേക്ക് പോകവേ പൊലീസ് തടയുകയായിരുന്നു. 2018 ഡിസംബർ 30 ല്‍ നടന്ന ദേശീയ തെരഞ്ഞെടുപ്പിൽ അവാമി ലീഗ് കൃത്രിമത്വം കാണിച്ചുവെന്നാരോപിച്ചാണ് കറുത്തദിനം ആചരിക്കുന്നത്
ഗണസംഗതി ചീഫ് കോർഡിനേറ്റർ അൻഡോളൻ സോനയ്ദ് സാകി ഉൾപ്പെടെ ഇടതുപക്ഷ ഡെമോക്രാറ്റിക് അലയൻസ് (എൽഡിഎ) നേതാക്കൾ ഉള്‍പ്പടെ 23 പ്രവർത്തകർക്കും അഞ്ച് പൊലീസുകാര്‍ക്കും സംഘർഷത്തിൽ
പരിക്കേറ്റു.
2018 ഡിസംബർ 30 ല്‍ നടന്ന ദേശീയ തെരഞ്ഞെടുപ്പിൽ അവാമി ലീഗ് കൃത്രിമത്വം കാണിച്ചുവെന്നാരോപിച്ച് കറുത്ത കൊടികളുമായാണ് എൽഡിഎ പ്രധാനമന്ത്രിയുടെ ഓഫീസിലേക്ക് ജനാധിപത്യത്തിന്‍റെ കറുത്ത ദിനം എന്ന് വിശേഷിപ്പിച്ച് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചത്.
https://www.facebook.com/Malayalivartha