ബിപിന്‍ റാവത്ത് ഇന്ത്യയിലെ ആദ്യത്തെ മുഖ്യ സൈനിക മേധാവിയായി ഇന്നു ചുമതലയേല്‍ക്കും...ഇന്ത്യ-അമേരിക്ക സംയുക്ത സൈനിക അഭ്യാസങ്ങളിലൂടെയും വിവരം പങ്കിടലുകളിലൂടെയും ഇരുരാജ്യങ്ങളും തമ്മിലുള്ള സൈനിക സഹകരണത്തിനു കൂടുതൽ പ്രോത്സാഹനം നല്‍കാന്‍ ബിപിന്‍ റാവത്തിന്റെ പുതിയ ചുമതല കാരണമാകുമെന്ന് യുഎസ്

ഇന്ത്യയുടെ ആദ്യത്തെ മുഖ്യ സൈനിക മേധാവിയായി തിരഞ്ഞെടുക്കപ്പെട്ട ജനറല്‍ ബിപിന്‍ റാവത്തിനെ യുഎസ്.അഭിനന്ദിച്ചു .. ഇന്ത്യ-അമേരിക്ക സംയുക്ത സൈനിക അഭ്യാസങ്ങളിലൂടെയും വിവരം പങ്കിടലുകളിലൂടെയും ഇരുരാജ്യങ്ങളും തമ്മിലുള്ള സൈനിക സഹകരണത്തിനു കൂടുതൽ പ്രോത്സാഹനം നല്‍കാന്‍ ബിപിന്‍ റാവത്തിന്റെ പുതിയ ചുമതല കാരണമാകുമെന്നാണ് യുഎസിന്റെ വിലയിരുത്തൽ
ബിപിന്‍ റാവത്ത് ഇന്ത്യയിലെ ആദ്യത്തെ മുഖ്യ സൈനിക മേധാവിയായി ഇന്നു ചുമതലയേല്‍ക്കും. 27-ാം കരസേനാ മേധാവിയായ ബിപിൻ റാവത്ത് 3 വർഷത്തെ സേവനം പൂർത്തിയാക്കി ഇന്ന് വിരമിക്കാനിരിക്കെയാണ് കഴിഞ്ഞ ദിവസം റാവത്തിനെ സൈനിക മേധാവിയായി നിയമിച്ചത്.
മൂന്നുവര്‍ഷത്തേക്കാണ് പുതിയ നിയമനം, കേന്ദ്ര മന്ത്രിസഭാ സമിതി നിയമന അംഗീകാരം നല്‍കി ഉടൻ തന്നെ ബിപിൻ റാവത്ത് സംയുക്ത സേന മേധാവിയായി ചുമതലയേൽക്കും. പുതിയ കരസേനാ മേധാവിയായി ലഫ്റ്റനന്റ് ജനറൽ മനോജ് മുകുന്ദ് നരവാണെ ചുമതലയേൽക്കും... നിലവിൽ ആർമി വൈസ് ചീഫ് ആണ് ലഫ്റ്റനന്റ് ജനറൽ മനോജ് മുകുന്ദ്
ഇന്ത്യയില്‍ സേനയിലെ പ്രഗത്ഭന്‍മാരുടെ പട്ടികയില്‍ മുന്‍പന്തിയിലാണ് റാവത്തിന്റെ സ്ഥാനം. മണിപ്പൂരില്‍ നാഗാ ഭീകരര്‍ ദോഗ്ര റജിമെന്റിന്റെ വാഹന വ്യൂഹം ആക്രമിച്ച് 18 സൈനികരെ കൊലപ്പെടുത്തിയപ്പോഴും, ഉറിയിലെ സൈനിക ക്യാമ്പ് അക്രമിച്ച് ബീഹാര്‍ റെജിമെന്റിലെയും ദോഗ്ര റെജിമെന്റിലെയും 19 സൈനികരെ കൊലപ്പെടുത്തിയപ്പോഴും തിരിച്ചടിക്ക് തയ്യാറെടുത്ത ഇന്ത്യന്‍ കരസേനയുടെ ആക്രമണ പദ്ധതികള്‍ക്ക് നേതൃത്വം നൽകിയതും ലഫ്. ജനറല്‍ ബിപിന്‍ റാവത്താണ് . അതിര്‍ത്തികടന്നുള്ള സര്‍ജിക്കല്‍ സ്ട്രൈക്ക് ഇന്ത്യന്‍ കരസേന വിജയകരമാക്കിയപ്പോള്‍, ഓപ്പറേഷനുകള്‍ക്ക് നേതൃത്വം നല്‍കിയ ലഫ്.ജനറല്‍ ബിപിന്‍ റാവത്തിന്റെ അനുഭവ സമ്പത്ത് രാജ്യത്തിന് സഹായകമായിരുന്നു
കര, വ്യോമ, നാവിക സേനകളുടെ സംയുക്ത മേധാവി എന്ന പദവി കഴിഞ്ഞ സ്വാതന്ത്ര്യദിന പ്രസംഗത്തിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചത്. ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ് പദവി വഹിക്കുന്ന ആദ്യ ഓഫീസറെന്ന ബഹുമതി ഇതോടെ ജനറല്‍ റാവത്തിനു സ്വന്തം ..
കേന്ദ്രമന്ത്രിസഭയുടെ സുരക്ഷാകാര്യസമിതി പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് നിലവില്‍ കരസേനാ മേധാവിയായ ബിപിന്‍ റാവത്തിനെ സംയുക്ത സേനയുയുടെ മേധാവിയായി തീരുമാനിച്ചത്. അതുസംബന്ധിച്ച ഉത്തരവ് ഉടന്‍ പുറത്തിറങ്ങും. ജനുവരി ഒന്നിന് അദ്ദേഹം ചുമതലയേല്‍ക്കും. സൈന്യവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ സര്‍ക്കാരിന്റെ സിംഗിള്‍ പോയിന്റ് അഡൈ്വസറായിരിക്കും ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ്. ഒപ്പം ഇന്ത്യന്‍ കരസേന, വ്യോമസേന, നാവികസേന എന്നിവയുടെ ഒത്തൊരുമിച്ചുള്ള പ്രവര്‍ത്തനം ഉറപ്പുവരുത്തുകയും ചെയ്യും
പൗരത്വ നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട് രാജ്യത്തുണ്ടായ പ്രതിഷേധങ്ങളെ വിമര്‍ശിച്ച് ബിപിന്‍ റാവത്ത് നടത്തിയ രാഷ്ട്രീയ പരാമര്‍ശം വിവാദമായിരുന്നു. എന്നാല്‍ ബിപിന്‍ റാവത്ത് പറഞ്ഞത് രാഷ്ട്രീയമല്ലെന്ന നിലപാടാണ് കരസേന സ്വീകരിച്ചത്.......
ബിപിൻ റാവത്തിന്റെ അച്ഛനും സൈനിക മേധാവിയായിരുനു. ഗൂര്‍ഖാ റജിമെന്റില്‍ ആണ് ബിപിൻ റാവത്തിന്റെ തുടക്കകാലം . ഡറാഡൂണിലും ഷിംലയിലുമായി സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. 1978ല്‍ ഇന്ത്യന്‍ മിലിറ്ററി അക്കാദമിയില്‍നിന്ന് പാസായി കരസേനയിലെത്തി. പിതാവ് നയിച്ച അഞ്ചാം ഗൂര്‍ഖാ റൈഫിള്‍സ് യൂണിറ്റിനെ നയിക്കാനുള്ള ഭാഗ്യവുമുണ്ടായിട്ടുണ്ട് ബിപിന്‍ റാവത്തിന്.
ബാരാമുള്ള ജില്ലയിലെ ഉറിയില്‍ കമ്പനി കമാണ്ടന്റായും വടക്കുകിഴക്കന്‍ പ്രവിശ്യയില്‍ 11ാം ഗൂര്‍ഖാ ബറ്റാലിയന്‍ കമാണ്ടറായും പ്രവര്‍ത്തിച്ച ബിപിന്‍ റാവത്ത് വടക്കന്‍ കശ്മീരിലെ ഭീകരകേന്ദ്രമായ സോപോറില്‍ രാഷ്ട്രീയ റൈഫിള്‍സിനെയും നയിച്ചിട്ടുണ്ട്.
ബാരാമുള്ളയിലെ ദാഗല്‍ ഡിവിഷന്‍ (19ാം ഇന്‍ഫന്ററി ഡിവിഷന്‍) ചുമതലയില്‍ എല്‍ഒസിയുടെ പൂര്‍ണ്ണ ചുമതല നിര്‍വഹിച്ചു. അരുണാചല്‍ പ്രദേശില്‍ ചൈനീസ് അതിര്‍ത്തിയില്‍ എല്‍എസിയുടെ പൂര്‍ണ്ണ ചുമതല നിര്‍വഹിച്ചിട്ടുണ്ട്. നാഗാലാന്റ്, മണിപ്പൂര്‍, ആസാം എന്നിവിടങ്ങളിലെ ഭീകരസാന്നിധ്യ മേഖലകളിലും ബിപിന്‍ റാവത്ത് വിവിധ ചുമതലകളില്‍ പ്രവര്‍ത്തിച്ചു.
പൂനയിലെ തെക്കന്‍ കമാണ്ടിന്റെ മേധാവിയായി പ്രവര്‍ത്തിച്ച കാലത്ത് ഗുജറാത്തിലെ പാക്ക് അതിര്‍ത്തികളുടെ സംരക്ഷണവും നിര്‍വഹിച്ചിട്ടുണ്ട്. മിലിറ്ററി ഓപ്പറേഷന്‍ ഡയറക്ട്രേറ്റിലും, മിലിറ്ററി രഹസ്യാന്വേഷണ വിഭാഗത്തിലും പ്രവര്‍ത്തിച്ചിട്ടുണ്ട് ലഫ്. ജനറല്‍ ബിപിന്‍ റാവത്ത്. ഓപ്പറേഷണല്‍ കമാണ്ടിലെ വൈദഗ്ധ്യത്തിന് റാവത്തിന് ലഭിച്ചത് അഞ്ചോളം സൈനിക ബഹുമതികളാണ്.
രാജ്യത്തിന്റെ വടക്കന്‍ അതിര്‍ത്തികളില്‍, പ്രത്യേകിച്ചും കശ്മീരില്‍ അത്യന്തം സംഘര്‍ഷാവസ്ഥ തുടരുന്ന കാലത്ത് കരസേനാ മേധാവി സ്ഥാനത്തേക്ക് ബിപിന്‍ റാവത്തിനെ തെരഞ്ഞെടുക്കാന്‍ രണ്ടാമതൊന്ന് ആലോചിക്കേണ്ടതില്ലെന്ന് വ്യക്തം
https://www.facebook.com/Malayalivartha