വടക്കേന്ത്യയില്‍ അതികഠിനമായ തണുപ്പ് തുടരുന്നു...ജീവിതത്തോട് മല്ലടിച്ച് വഴിയോരങ്ങളിലും തെരുവിലുംആയിരക്കണക്കിന് ജനങ്ങൾ .. 6 മരണം...മരവിപ്പിക്കുന്ന കാഴ്ച...

വടക്കേന്ത്യയില്‍ അതികഠിനമായ തണുപ്പ് തുടരുന്നു. താപനില ഇപ്പോൾ 1.7 ഡിഗ്രി സെൽഷ്യസ് ആണ് രേഖപ്പെടുത്തിയിരിക്കുന്നത്.ശീതക്കാറ്റിനുള്ള സാധ്യതയും ഉണ്ട് എന്നത് സ്ഥിതി കൂടുതൽ ഗുരുതരമാക്കുന്നു.. .ഡിസംബറിൽ പെയ്ത മഴകളും തുടർച്ചയായ കാറ്റുമാണ് പകൽ സമയങ്ങളിൽ തണുപ്പ് കൂടാൻ കാരണമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിൽ നിന്നുള്ള റിപോർട്ടുകൾ പറയുന്നു
മൂടല്‍ മഞ്ഞിനെ തുടര്‍ന്ന് 34 ട്രെയിനുകള്‍ ആണ് വൈകിയോടുന്നത് . രാജസ്ഥാനില്‍ ജയ്സാല്‍മിര്‍–ജോധ്പുര്‍ ദേശീയപാതയില്‍ രണ്ട് ബസും കാറും കൂട്ടിയിടിച്ച് രണ്ടുപേര്‍ മരിച്ചു. നാലുപേര്‍ക്കു പരുക്കേറ്റു. ഡല്‍ഹിയില്‍ രാവിലെ താപനില 3.7 ഡിഗ്രിയായിരുന്നു. രാജ്യതലസ്ഥാന പ്രദേശത്ത് അന്തരീക്ഷ വായുനിലയും ഗുരുതരാവസ്ഥയിലാണ്. വായുനിലവാര സൂചിക (എക്യുെഎ ) ഡല്‍ഹി ആനന്ദ് വിഹാറില്‍ 431 ആണ്. മറ്റിടങ്ങളിലും സ്ഥിതി വ്യത്യസ്തമല്ല.
ബിഹാര്‍, കിഴക്കന്‍ യുപി എന്നിവിടങ്ങളില്‍ കനത്ത ശൈത്യം അനുഭവപ്പെടുന്നു. പഞ്ചാബ്, ഛണ്ഡീഗഡ്, പടിഞ്ഞാറന്‍ രാജസ്ഥാന്‍, ഹരിയാന, വടക്കുപടിഞ്ഞാറന്‍ മധ്യപ്രദേശ് എന്നിവിടങ്ങളിലും കനത്ത തണുപ്പ് തുടരുകയാണ്
118 വര്‍ഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ താപനില രേഖപ്പെടുത്തിയ ഡല്‍ഹിയിലെ കനത്ത മൂടല്‍ മഞ്ഞ് ജനജീവിതത്തെ ബാധിച്ചു. 100 മീറ്ററിലധികം ദൂരത്തിലുള്ള വസ്തുക്കൾ കാണാൻ സാധിക്കാത്ത രീതിയിലുള്ള മൂടൽ മഞ്ഞും തുടരുകയാണ്.നൂറ്റാണ്ടിലെ ഏറ്റവും കടുത്ത ശൈത്യത്തിലാണ് ഇപ്പോൾ ദൽഹി ..തുടർച്ചയായി എല്ലാ ദിവസവും അന്തരീക്ഷതാപനില കുറഞ്ഞുകൊണ്ടേ ഇരിക്കുന്നു
വഴിയോരങ്ങളിലും തെരുവിലും ജീവിതം നയിക്കേണ്ടിവരുന്ന ആയിരക്കണക്കിന് സാധാരണക്കാരാണ് കൊടും തണുപ്പിനോട് മല്ലടിക്കുന്നത്. തണുപ്പിനോടു മല്ലിടുന്ന ഒരു ജനതയെ ഡൽഹിയിലെ തെരുവോരങ്ങളിൽ കാണാം.വീടുപോലുമില്ലാതെ തെരുവുകളില്‍ രാത്രിയും പകലും കഴിച്ചുകൂട്ടേണ്ടിവരുന്നവര്‍. ആരോടും പരിഭവമില്ലാതെ തണുപ്പിൽ നിന്ന് രക്ഷ നേടാനുള്ള പെടാപ്പാടിലാണിവർ. അതുകൊണ്ട് പറഞ്ഞു പഴകിച്ച വാക്കുകൾ ഇവർക്കു പര്യാപ്തമാവില്ല.വേണ്ടത് പരിഹാരമാണ്
https://www.facebook.com/Malayalivartha