ഗായികയുടെ സ്വകാര്യ നിമിഷങ്ങൾ സോഷ്യൽ മീഡിയയിൽ; വെട്ടിലാക്കിയത് സിസിടിവി ; ഹാക്കറിനെ കണ്ടവർ ഞെട്ടി ; ഇത് പലർക്കും ഒരു പാഠം

സിസിടിവി ക്യാമറകൾ വളരെ ഉപകാരപ്രദമായവയാണ് അല്ലേ ? ഒരു മോഷണം നടന്നാലോ ആരെങ്കിലും അപരചിതർ നമ്മുടെ വീട്ടിൽ വന്നാലോ എന്ന് വേണ്ട പല ആവശ്യങ്ങളും നിർവഹിക്കാൻ സിസിടി വി യിലൂടെ കെകുഴിയുന്നു അല്ലെ? എന്നാൽ സി സി ടി വി അപകടകാരിയാകുന്നു എന്നതിന് ഉദാഹരണമാണ് ഒരു ഗായിക നേരിട്ട അനുഭവം...പല സെലിബ്രിറ്റികളുടെയും വീട്ടിൽ അവരുടെ സുരക്ഷയ്ക്കായി സിസിടിവി ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ട്. എന്നാൽ, ഇത്തരം ക്യാമറകൾ തിരിച്ച് നമുക്ക് തലവേദനയാകുകയും ചെയ്യും. വീട്ടിലെ സിസിടിവി ക്യാമറയ്ക്ക് ഇരയായ താരമാണ് വിയറ്റ്നാമിലെ ഗായികയായ വാൻ മൈ ഹുവാങ്. താരത്തിന്റെ വീട്ടിലെ സിസിടിവി ക്യാമറകളിലെ ദൃശ്യങ്ങളിൽ ചോർത്തി സോഷ്യൽമീഡിയകളിലൂടെ പ്രചരിപ്പിക്കുകയായിരുന്നു ഹാക്കർമാർ ചെയ്തത്. വസ്ത്രങ്ങൾ മാറുന്ന ക്ലിപ്പ് മുതൽ പങ്കാളിയുമായുള്ള രസഹ്യ നിമിഷങ്ങളുടെ വിഡിയോകളും ചിത്രങ്ങളും വരെ വിവിധ ഗ്രൂപ്പുകളിലൂടെ ഹാക്കർമാർ പുറത്തു വിടുകയുണ്ടായി . എന്നാൽ ഈ കുറ്റകൃത്യം ചെയ്ത 17 വയസ്സ് പ്രായമുള്ള ഹാക്കർ പൊലീസിന് മുന്നിൽ കീഴടങ്ങിയെന്നും വിയറ്റ്നാം മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുകയുണ്ടായി .
എന്നാൽ ഹാക്കർ വളരെ ചെറുപ്പമായതിനാൽ കുറ്റകൃത്യത്തിന് പിന്നിൽ കൂടുതൽ പേരുണ്ടോ എന്ന് സംശയവും നിലനിൽക്കുന്നുണ്ട്. വിയറ്റ്നാമിലെ നിയമപ്രകാരം അനുമതിയില്ലാതെ മറ്റ് വ്യക്തികളുടെ വിഡിയോകളോ സെൻസിറ്റീവ് ചിത്രങ്ങളോ പ്രചരിപ്പിക്കുന്നവർക്ക് 10 മുതൽ 15 വർഷം വരെ തടവ് കിട്ടുന്ന ശിക്ഷയാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഗായികയുടെ വീട്ടിലെ ക്യാമറയിലെ ദൃശ്യങ്ങൾ വിയറ്റ്നാമിലെസോഷ്യൽമീഡിയകളിൽ ട്രന്റിങ്ങായിരുന്നു. എന്നാൽ ഈ ഗായിക തന്റെ ഹോം ക്യാമറയുടെ ഹാക്കിങ്ങിനെ കുറിച്ച് അറിഞ്ഞിരുന്നില്ല എന്നതാണ് സത്യം. വസ്ത്രങ്ങൾ മാറുന്നത് മുതലുള്ള ദൈനംദിന പ്രവർത്തനങ്ങളുടെ ഫോട്ടോകൾ എക്‌സ്‌ട്രാക്റ്റു ചെയ്‌ത് ഹാക്കർ സോഷ്യൽ നെറ്റ്‌വർക്കുകളിലൂടെ പ്രചരിപ്പിക്കുകയും ചെയ്തു. എന്നാൽ, ഹാക്കറായ കൗമാരക്കാരന് ഗായികയുടെ വീട്ടിലെ ക്യാമറ സിസ്റ്റത്തിലേക്ക് എങ്ങനെ കടക്കാൻ കഴിഞ്ഞുവെന്ന ചോദ്യം അവശേഷിക്കുന്നു. അത് കൊണ്ട് തെന്നെ ആ കാര്യം വിശദമായി അന്വേഷിക്കും. യഥാർഥത്തിൽ, ക്യാമറ ഹാക്ക് ചെയ്യുന്നതിനുള്ള നടപടിക്രമം പലരും കരുതുന്നത്ര എളുപ്പമല്ല .
പക്ഷേ കുറ്റകൃത്യങ്ങൾ നടത്താൻ ഉദ്ദേശ്യമുള്ള ടെക്കികൾ മാത്രമാണ് ഇത്തരം ഹാക്കിങ് നടത്തുകയുള്ളൂ എന്ന കാര്യം ശ്രദ്ധേയം . സിസിടിവി ക്യാമറകൾ ഹാക്ക് ചെയ്യുന്നതിന് രണ്ട് വഴികൾ ഉണ്ട് . ആദ്യത്തേത് ക്യാമറയുടെ ഐപിയും പോർട്ടും സ്കാൻ ചെയ്ത് സിസിടിവി ഉപകരണത്തെ നേരിട്ട് ഹാക്ക് ചെയ്യുക . ഇതിനുശേഷം, ഫോട്ടോകളും വിഡിയോകളും കാണുന്നതിന് സിസ്റ്റത്തിലേക്ക് നുഴഞ്ഞുകയറാൻ ഹാക്കർക്ക് സാധിക്കും എന്ന അവസ്ഥയാണ് . ആക്രമണ രീതിയാണ് ഇത് . എന്തെന്നാൽ മിക്ക ഉപയോക്താക്കളും സിസിടിവി സ്ഥാപിക്കുമ്പോൾ തന്നെ നൽകുന്ന പാസ്‌വേഡ് ആണ് ഉപയോഗിക്കുന്നത്. എന്നാൽ ഇത്തരത്തിലുള്ള ഹാക്കിങ് വ്യാപകമാണ്. ഹാക്കർ സിസിടിവി നെറ്റ്‍വർക്കിൽ സ്പൈവെയർ ഇൻസ്റ്റാൾ ചെയ്യുകയും DDOS ആക്രമണത്തിനു ഉപയോഗിക്കാൻ ബോട്ട്‌നെറ്റ് സൃഷ്ടിക്കുകയും ചെയ്യുന്നതാണ് മറ്റൊരു ആക്രമണ രീതി. മുൻപ്, ഈ രീതി കംപ്യൂട്ടർ സിസ്റ്റങ്ങളിൽ മാത്രമേ ബാധകമായിരുന്നുള്ളൂ . പക്ഷേ, സിസിടിവി സിസ്റ്റങ്ങൾ ഇപ്പോൾ ലിനക്സിനെ അടിസ്ഥാനമാക്കിയുള്ള ഒരു ഓപ്പൺ സോഴ്‌സ് ഓപ്പറേറ്റിങ് സിസ്റ്റം ഉപയോഗിക്കുന്നു. ഇതിനാലാണ് ഹാക്ക് ചെയ്യപ്പെടുന്നത്. ഫാൻ ഹോങ് തു പറയുന്നതനുസരിച്ച് അവരുടെ വീടിന് ചുറ്റും ക്യാമറകളുണ്ട്. പക്ഷേ ഗായികയെ അപകീർത്തിപ്പെടുത്തുന്നതിനും അപമാനിക്കുന്നതിനുമുള്ള ഹാക്കർമാരുടെ നിന്ദ്യമായ പ്രവൃത്തിയാണിതെന്ന് വാൻ മൈ ഹുവോങിനെ പ്രതിരോധിക്കുന്നവർ വ്യക്തമാക്കുന്നത് . പിജിടി എന്ന പേരിലുള്ള ഹാക്കറാണ് ദൃശ്യങ്ങൾ ചോർത്തിയിരിക്കുന്നത്.
https://www.facebook.com/Malayalivartha