ഒരച്ഛനും ഈ സ്ഥിതി വരാതിരിക്കട്ടെ... പീഡനത്തിന് ഇരയായ മകളെ തോളിലേറ്റി ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന അച്ഛന്റെ വിഡിയോദൃശ്യങ്ങള്‍!

യു.പി-യില്‍ നിന്നും ഇക്കഴിഞ്ഞ 19-ാം തീയതി പകര്‍ത്തിയ ഹൃദയഭേദകമായ വീഡിയോദൃശ്യങ്ങള്‍ പുറത്തു വന്നിരിക്കുകയാണ്. പീഡനത്തിന് ഇരയായ പതിനഞ്ചുകാരിയെ തോളിലേറ്റി ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന അച്ഛന്റെ വിഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ നെഞ്ച് തകര്‍ക്കുന്നത്.
സ്വന്തം വീടിനുള്ളില്‍ വച്ച് ക്രൂരമായി ബലാല്‍സംഗം ചെയ്യപ്പെട്ട മകളെ വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കാന്‍ പെണ്‍കുട്ടിയുമായി പിതാവ് ആശുപത്രിയിലെത്തി. എന്നാല്‍ പരിശോധന നടത്തുന്നിടത്തേയ്ക്ക് എത്തിക്കാന്‍ വീല്‍ച്ചെയറോ സ്‌ട്രെച്ചറോ ചോദിച്ചപ്പോള്‍ ഇല്ലെന്നായിരുന്നു അധികൃതരുടെ മറുപടി. ഇതോടെ മകളെ തോളിലേറ്റി വൈദ്യപരിശോധനയ്ക്ക് കൊണ്ടുപോകാന്‍ ആ പിതാവ് തീരുമാനിക്കുകയായിരുന്നു.
പെണ്‍കുട്ടിയുടെ വീട്ടില്‍ അതിക്രമിച്ച് കയറി അവളെ ക്രൂരമായി പീഡിപ്പിച്ചത് അയല്‍വാസിയുടെ 19 വയസ്സുകാരനായ മകനാണ്. പീഡനശ്രമത്തില്‍ നിന്നും രക്ഷപെടാന്‍ ശ്രമിച്ച പെണ്‍കുട്ടിയുടെ കാല്‍ ഇയാള്‍ തല്ലിയൊടിക്കുകയും ചെയ്തു. വീട്ടുകാര്‍ ആരും ഇല്ലാത്ത സമയത്തായിരുന്നു യുവാവിന്റെ അതിക്രമം.
https://www.facebook.com/Malayalivartha