ഇനി സ്ത്രീകൾക് രാത്രിയും ജോലി ചെയ്യാം; അനുമതി നൽകി കർണാടക സർക്കാർ

വ്യാപാര സ്ഥാപനങ്ങൾ, ചെറുകിട ഷോപ്പുകൾ, തുടങ്ങിയവയിൽ സ്ത്രീ ജീവനക്കാർക്ക് രാത്രി ഷിഫ്റ്റിലും ജോലി ചെയ്യാൻ കർണാടക സർക്കാർ അനുമതി നൽകുന്നു.കർണാടക ഷോപ്സ് ആന്റ് കമേർഷ്യൽ എസ്റ്റാബ്ലിഷ്മെന്റ് ആക്ടിൽ ഭേദഗതി വരുത്തിയാണ്സർക്കാർ പുതിയ തീരുമാനം കൈക്കൊണ്ടത്. ഭേദഗതിയ്ക്ക് തിങ്കഴാഴ്ച്ച മന്ത്രിസഭ അംഗീകാരം നൽകി. ഇതു സംബന്ധിച്ച ബിൽ അടുത്ത ദിവസം നിയമസഭിൽ അവതരിപ്പിക്കുമെന്ന് സംസ്ഥാന നിയമമന്ത്രി ജെസി മധുസ്വാമി അറിയിച്ചു.
നഗരത്തിലെ ഹോട്ടലുകൾ ,റെസ്റ്റോറന്റുകൾ, കഫേകൾ, തിയറ്ററുകൾ തുടങ്ങിയവയും ബില്ലിന്റെ പരിധിയിൽ ഉണ്ട്. വനിതാ ജീവനക്കാർക്ക് മതിയായ സുരക്ഷ നൽകണമെന്ന നിബന്ധനയും ബില്ലിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. ഇത് പ്രകാരം വനിതാജീവനക്കാർക്ക് കമ്പനി അധികൃതർ വാഹന സൗകര്യം ഏർപ്പെടുത്തുകയും വേണം.
https://www.facebook.com/Malayalivartha






















