സൈനികര്‍ നിയന്ത്രണരേഖയില്‍ പാട്ടുപാടി ക്രിസ്മസ് ആഘോഷിച്ചു

സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ് ജമ്മു കാഷ്മീരിലെ നിയന്ത്രണരേഖയില്‍ ക്രിസ്മസ് ആഘോഷിക്കുന്ന സൈനികരുടെ വീഡിയോ.
ജിംഗിള്‍ ബെല്‍സ് ഗാനം ആലപിക്കുന്ന സൈനികരോടൊപ്പം സാന്താക്ലോസും മഞ്ഞുകൊണ്ടു നിര്‍മിച്ച സ്നോമാനുമുണ്ടായിരുന്നു.
നിരവധി സൈനികരാണ് ആഘോഷത്തില്‍ പങ്കെടുത്തത്.
വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയാണ് ഇന്ത്യന്‍ ആര്‍മിയെ ഉദ്ധരിച്ച് വീഡിയോ പുറത്തുവിട്ടത്.
https://www.facebook.com/Malayalivartha