അതിര്‍ത്തിക്ക് അപ്പുറമുള്ള ഭീകര കേന്ദ്രങ്ങള്‍ക്കെതിരെ പൊടുന്നനെയുള്ള ആക്രമണങ്ങള്‍ നടത്താന്‍ ഇന്ത്യക്ക് അവകാശമുണ്ടെന്ന് പുതുതായി ചുമതലയേറ്റ കരസേന മേധാവി ജനറല്‍ മനോജ് മുകുന്ദ് നരവനെ

അതിര്‍ത്തിക്ക് അപ്പുറമുള്ള ഭീകര കേന്ദ്രങ്ങള്‍ക്കെതിരെ പൊടുന്നനെയുള്ള ആക്രമണങ്ങള്‍ നടത്താന്‍ ഇന്ത്യക്ക് അവകാശമുണ്ടെന്ന് പുതുതായി ചുമതലയേറ്റ കരസേന മേധാവി ജനറല്‍ മനോജ് മുകുന്ദ് നരവനെ. പാകിസ്താനെതിരെയുള്ള മുന്നറിയിപ്പായാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. പാക് പിന്തുണയോടെയുള്ള ഭീകരവാദം അവസാനിപ്പിക്കുന്നതിന് പുതിയ സേനാതന്ത്രങ്ങളാണ് ആസൂത്രണം ചെയ്യുന്നത്. പാകിസ്താന്‍ ഭീകരര്‍ക്ക് സഹായം നല്‍കുന്നത് അവസാനിപ്പിക്കാത്തിടത്തോളം ഭീകരകേന്ദ്രങ്ങളെ ആക്രമിക്കുന്നതിന് അവകാശമുണ്ടെന്നും നരവനെ പറഞ്ഞു.
ചൈനീസ് അതിര്‍ത്തിയിലെ ഏതു സുരക്ഷ വെല്ലുവിളിയും നേരിടാന്‍ തയാറാണ്. ഇതിനായി കരസേനയുടെ പോരാട്ടശേഷി വര്‍ധിപ്പിക്കുമെന്നും അദ്ദേഹം വാര്‍ത്ത ഏജന്‍സിക്ക് അനുവദിച്ച അഭിമുഖത്തില്‍ വ്യക്തമാക്കി. 370ാം വകുപ്പ് റദ്ദാക്കിയതിനുശേഷം കശ്മീരിലെ സ്ഥിതിഗതികള്‍ മെച്ചപ്പെട്ടിട്ടുണ്ട്. സംഘര്‍ഷങ്ങളും ഭീകരരുടെ ഇടപെടലുകളും കുറഞ്ഞിട്ടുണ്ട്.
https://www.facebook.com/Malayalivartha