പുതുവർഷത്തിൽ പിറന്നത് നാല് ലക്ഷത്തിൽപരം കുഞ്ഞുങ്ങൾ; ചൈനയെ പിന്തള്ളി ഇന്ത്യ, പിറന്നത് മുന്നിൽ,7,385 കുഞ്ഞുങ്ങള്‍

2020 പുതുവര്‍ഷം കുറിച്ചപ്പോൾ ഭൂമിയിലേക്ക് പിറന്നുവീണത് നാല് ലക്ഷത്തോളം കുരുന്നുകള്‍ എന്ന് കണക്കുകൾ പുറത്ത്. കൃത്യമായി പറഞ്ഞാല്‍ 392,078 എന്നാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ഏറ്റവും കൂടുതല്‍ ശിശുക്കള്‍ ജനിച്ചത് ഇന്ത്യയിലാണ് 67,385 കുഞ്ഞുങ്ങൾ. ജനന നിരക്കില്‍ ചൈനയെ രണ്ടാം സ്ഥാനത്തേക്ക് തള്ളിയാണ് ഇന്ത്യ മുന്നിലേക്ക് എത്തിയിരിക്കുന്നത്. ചൈനയില്‍ ഇന്നലെ 46, 299 കുട്ടികളാണ് ജനിച്ചതെന്ന് യുണിസെഫ് വ്യക്തമാക്കുന്നുണ്ട്.
നൈജീരിയ (26,039), പാകിസ്താന്‍ (16,787), ഇന്തോനീഷ്യ (13,020), അമേരിക്ക (10,452), കോംഗോ (10,247), എന്ത്യോപ്യ (8,493) എന്നീ രാജ്യങ്ങളാണ് ജനന നിരക്കില്‍ തൊട്ടുപിന്നിലായി വരുന്നത്. പസഫിക് രാജ്യമായ ഫിജിയില്‍ ആണ് ആദ്യ ജനനം റിപ്പോര്‍ട്ട് ചെയ്യുന്നത് തന്നെ. പുതുവര്‍ഷം ഏറ്റവും ഒടുവില്‍ എത്തുന്ന അമേരിക്കയിലാണ് ഒടുവിലെ ജനനവും രേഖപ്പെടുത്തിയത്.
അതോടൊപ്പം തന്നെ യുണിസെഫിന്റെ കണക്ക് പ്രകാരം ഓരോ വര്‍ഷവും 25 ലക്ഷം കുട്ടികളാണ് ജനിച്ച് ആദ്യ നാളുകളില്‍ തന്നെ മരണമടയുന്നത്. മാസം തികയാതെയുള്ള ജനനം, പ്രസവ സമയത്തെ പ്രശ്‌നങ്ങള്‍, രക്തദൂഷ്യം പോലെയുള്ള അണുബാധ രോഗങ്ങളുമാണ് മരണത്തിന് കാരണങ്ങളായി ചൂണ്ടിക്കാണിക്കുന്നത്. എന്നാല്‍ കഴിഞ്ഞ മൂന്നു പതിറ്റാണ്ടിനിടെ കുട്ടികളുടെ മരണനിരക്ക് കുറഞ്ഞിട്ടുണ്ടെന്നും യുണിസെഫ് വെളിപ്പെടുത്തുകയുണ്ടായി.
അതേസമയം യു.എന്‍ കണക്ക്പ്രകാരം, 2019നും 2050നും ഇടയില്‍ ഇന്ത്യയിലെ ജനസംഖ്യ 27.3 കോടിയായിരിക്കുമെന്ന് പറയുന്നു. തുടർന്ന് നൈജീരിയില്‍ 20 കോടിയുമായിരിക്കും. 2050ല്‍ ആഗോള ജനസംഖ്യയുടെ 23% ഈ രണ്ടു രാജ്യങ്ങളില്‍ ആയിരിക്കുന്നതാണ്. എന്നാല്‍ ചൈനയിൽ 2019ല്‍ ജനസംഖ്യ 143 കോടിയായിരുന്നു.
https://www.facebook.com/Malayalivartha