നിർഭയക്കേസിലെ നാല് പ്രതികളെയും ഒരുമിച്ച് തൂക്കിലേറ്റാൻ തീരുമാനമായി . ജയിലിന്റെ ചരിത്രത്തില്‍ തന്നെ ആദ്യമായാണ് ഒരേ തൂക്കുമരത്തില്‍ നാല് പേരെ ഒരേസമയം തൂക്കിലേറ്റുന്നത്.. മുകേഷ്, വിനയ് ശർമ, പവൻ ഗുപ്ത, അക്ഷയ് സിംഗ് എന്നിവരാണ് വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട പ്രതികൾ

നിർഭയക്കേസിലെ നാല് പ്രതികളെയും ഒരുമിച്ച് തൂക്കിലേറ്റാൻ തീരുമാനമായി . ജയിലിന്റെ ചരിത്രത്തില്‍ തന്നെ ആദ്യമായാണ് ഒരേ തൂക്കുമരത്തില്‍ നാല് പേരെ ഒരേസമയം തൂക്കിലേറ്റുന്നത്.. മുകേഷ്, വിനയ് ശർമ, പവൻ ഗുപ്ത, അക്ഷയ് സിംഗ് എന്നിവരാണ് വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട പ്രതികൾ.
പ്രതികളെ ഒരുമിച്ച് തൂക്കിലേറ്റുന്നതിനായുള്ള പുതിയ തൂക്കുമരം തിഹാർ ജയിലിൽ തയ്യാറായതായി ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഇതോടെ നാല് പ്രതികളെ ഒരേസമയം തൂക്കിക്കൊല്ലുന്ന രാജ്യത്തെ ആദ്യത്തെ ജയിലായി തിഹാർ മാറും. തിഹാർ സെന്‍ട്രല്‍ ജയിലില്‍ ഇതുവരെ ഒരു പലക മാത്രമേ തൂക്കിലേറ്റാന്‍ ഉണ്ടായിരുന്നുള്ളു. ശിക്ഷ ഇളവ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതികളിൽ ഒരാളായ വിനയ്‌ശർമ രാഷ്ട്രപതിക്ക് സമർപ്പിച്ച ദയാഹർജി കഴിഞ്ഞദിവസം പിൻവലിച്ചിരുന്നു
തൂക്കിലേറ്റാന്‍ പ്രത്യേക കഴുമരങ്ങള്‍ ഒരുക്കുന്ന പണികൾ പുരോഗമിക്കുന്നു. ഇതിനായി കഴിഞ്ഞ ദിവസം ജയില്‍ വളപ്പില്‍ ജെസിബി എത്തിച്ച് പണികള്‍ തുടങ്ങിയതായി ജയില്‍ വൃത്തങ്ങള്‍ അറിയിച്ചു. ഒരു തുരങ്കം മണ്ണിനടിയിലും കുഴിക്കേണ്ടതുണ്ട്. ഈ തുരങ്കമാണ് തൂക്കിലേറ്റപ്പെട്ടവരുടെ മൃതദേഹങ്ങൾ കൈമാറാൻ ഉപയോഗിക്കുക.
നിര്‍ഭയ കൊല്ലപ്പെട്ട് ഏഴ് വര്‍ഷം തികയുമ്പോഴാണ് കേസിലെ പ്രതികളായ നാല് പേർക്ക് പരമാവധി ശിക്ഷ ഉറപ്പാക്കികൊണ്ടുള്ള സുപ്രീംകോടതിയുടെ വിധി വന്നത് . 2012 ഡിസംബർ 16 ‑ന് രാത്രിയായിരുന്നു ആറുപേർ ചേർന്ന് നിർഭയ എന്ന 23 ‑കാരിയെ പൈശാചികമായി ബലാത്സംഗം ചെയ്തത്.കഴിഞ്ഞ ഡിസംബർ 16 നു ഇവരെ തൂക്കിലേറ്റും എന്നായിരുന്നു ഉദ്ദേശിച്ചിരുന്നത്
പീഡനത്തിൽ ആന്തരികാവയവങ്ങൾക്ക് ഗുരുതരമായ ക്ഷതങ്ങളേറ്റതിനെ തുടർന്ന് ദില്ലി സഫ്ദർജംഗ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന നിർഭയയെ പിന്നീട് വിദഗ്ദ്ധ ചികിത്സയ്ക്കായി സിംഗപ്പൂരിലെ മൌണ്ട് എലിസബത്ത് ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും രക്ഷിക്കാനായില്ല .. ഡിസംബർ 29 ‑ന് നിർഭയ മരണത്തിന് കീഴടങ്ങി . ഈ സംഭവം ഇന്ത്യയിലങ്ങോളമിങ്ങോളം കനത്ത പ്രതിഷേധത്തിനു കാരണമായിരുന്നു
കേസിലെ മുഖ്യപ്രതിയായ ഡ്രൈവര്‍ രാംസിങ്ങ് 2013 ല്‍ തിഹാര്‍ ജയിലില്‍ വെച്ച് ജീവനൊടുക്കിയിരുന്നു. ഒരാൾക്കു 18 വയസ്സ് തികയാത്തതിന്റെ ആനുകൂല്യം ലഭിച്ചു. ശേഷിക്കുന്ന നാലുപേർക്കാണ് ഇപ്പോൾ കൊലക്കയർ ഒരുങ്ങുന്നത്
അതേസമയം ക്രൂരകൃത്യങ്ങള്‍ നടത്തിയ 17 പേരാണ് കേരളത്തില്‍ മൂന്ന് സെന്‍ട്രല്‍ ജയിലുകളിലായി കഴുമരം കാത്ത് കഴിയുന്നത്.പൂജപ്പുര സെന്‍ട്രല്‍ ജയിലിലാണ് ഏറ്റവുമധികം പേര്‍ വധശിക്ഷ കാത്തുകഴിയുന്നത് 10പേര്‍. വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട രണ്ടപേര്‍ കണ്ണൂരിലുണ്ട്. വിയ്യൂരില്‍ 5പേര്‍ കഴുമരം കാത്തുകിടക്കുന്നു. ഇവരില്‍ ഫോര്‍ട്ട് ഉരുട്ടിക്കൊലക്കേസില്‍ വധശിക്ഷ കിട്ടിയ പൊലീസുകാരായ ജിതകുമാറും ശ്രീകുമാറുമുണ്ട്.
ഇതിൽ ശ്രീകുമാർ ആശുപത്രിയിലാണ്
എന്നാൽ കേരളത്തെയാകെ പിടിച്ചുലച്ച ആലുവ കൂട്ടക്കൊലക്കേസില്‍ ആന്റണിയുടെ വധശിക്ഷ സുപ്രീംകോടതി ജീവപര്യന്തമാക്കി കുറച്ചിരുന്നു..ഒരിക്കല്‍ സുപ്രീംകോടതി ആന്റണിയുടെ വധശിക്ഷ ശരിവെച്ചതാണ് ..രാഷ്ട്രപതി ദയാഹര്‍ജി തള്ളുകയും ചെയ്തിരുന്നു. എന്നിട്ടും വീണ്ടും തുറന്ന കോടതിയില്‍ വാദം കേട്ട് ശിക്ഷയില്‍ ഇളവ് വരുത്തുകയായിരുന്നു.
നിരവധി കവര്‍ച്ച, കൊള്ള, കൊലപാതകം കേസുകളിലെ പ്രതി റിപ്പര്‍ ജയാനന്ദന്റെ വധശിക്ഷയും ഹൈക്കോടതി റദ്ദാക്കി, പകരം മരണം വരെ പരോളില്ലാത്ത തടവുശിക്ഷ വിധിച്ചിരുന്നു..പൊലീസിന്റെയും പ്രോസിക്യൂഷന്റെയും പിഴവുകള്‍ മുതലെടുത്ത് സൗമ്യ വധക്കേസിലെ പ്രതി ഗോവിന്ദച്ചാമി വധശിക്ഷയില്‍ നിന്ന് രക്ഷപെട്ടു.
28വര്‍ഷം മുന്‍പാണ് കേരളത്തില്‍ ഏറ്റവും ഒടുവില്‍ വധശിക്ഷ നടപ്പാക്കിയത്. 15 പേരെ കൊലപ്പെടുത്തിയ കേസിലെ പ്രതി റിപ്പര്‍ ചന്ദ്രനെ 1991 ജൂലായില്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ തൂക്കിലേറ്റി. തിരുവനന്തപുരം പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ അവസാനമായി തൂക്കിലേറ്റിയത് 1979ല്‍ കളിയിക്കാവിള സ്വദേശി അഴകേശനെയാണ്. തമിഴ്‌നാട് പൊള്ളാച്ചി സ്വദേശിയാണു റിപ്പര്‍ ചന്ദ്രനെ തൂക്കിക്കൊന്നത്. രണ്ടുലക്ഷം രൂപയാണ് ആരാച്ചാര്‍ക്കു പ്രതിഫലം.
https://www.facebook.com/Malayalivartha