പിതാവിന്റെ മരണദിനത്തില്‍ യുവാവിന്റെ വിശാലമനസ്സ് കണ്ട് കയ്യടിച്ച്; ജയിൽ മോചിപ്പിച്ചത് ഒമ്പത് തടവുകാരെ

പിതാവിന്റെ മരണദിനത്തില്‍ യുവാവിന്റെ വിശാലമനസ്സ് തുറന്നുകൊടുത്ത് ഒന്‍പത് തടവുക്കാര്‍ക്ക് സ്വാതന്ത്ര്യം നൽകിയിരിക്കുകയാണ്. അങ്ങനെ ഇതുവരെ കേട്ടിട്ടില്ലാത്ത യുവാവിന്റെ കാരുണ്യത്തെക്കുറിച്ച് ഓര്‍ത്ത് അത്ഭുതപ്പെടുകയാണ് ജയില്‍ മോചനം നേടിയ തടവുകാര്‍. ശിക്ഷ കഴിഞ്ഞ് കോടതി വിധിച്ച പിഴശിക്ഷ അടയ്ക്കാന്‍ കഴിയാത്ത് ജയിലില്‍ കിടക്കുന്നവര്‍ക്കാണ് യുവാവ് തന്റെ കാരുണ്യം വഴിതുറന്നത്. പ്രവേന്ദ്രകുമാര്‍ യാദവ് എന്ന ചെറുപ്പക്കാരനാണ് പെറ്റിക്കേസുകളില്‍ ശിക്ഷിക്കപ്പെട്ട് ജയിലിൽ കഴിഞ്ഞത്. അങ്ങനെ ഒന്‍പത് തടവുകാരുടെ പിഴത്തുകയായ 61,333 രൂപ കെട്ടിവെച്ചത്.
അതിനാൽ തന്നെ അച്ഛന്‍ ശ്രീനിവാസ യാദവിന്‍െ്ഹ ആറാം ചരമവാര്‍ഷികത്തിന് എന്നെന്നും ഓര്‍മ്മിക്കുന്ന വേറിട്ട ഒരു ആദരവ് നല്‍കണമെന്ന് ആഗ്രഹിച്ചിരുന്നത്. അങ്ങനെയാണ് പണം ഇല്ലാത്തതിനാല്‍ ജയിലില്‍ കഴിയുന്ന ആളുകടെ മോചിപ്പിക്കാന്‍ തിരുമാനിച്ചതെന്ന് പ്രവേന്ദ്രകുമാര്‍ യാദവ് പറയുകയുണ്ടായി. ശിക്ഷാവിധി കഴിഞ്ഞിട്ടും പിഴത്തുക അടയ്ക്കാന്‍ ഗതിയില്ലാതെ ജയിലില്‍ കഴിഞ്ഞ 313 പേരെ വിവിധ സംഘടനകളുടെ സഹായത്താല്‍ മോചിപ്പിക്കാന്‍ കഴിഞ്ഞതായി ആഗ്ര ജയില്‍ സൂപ്രണ്ട് ശശികാന്ത മിശ്ര ചൂണ്ടിക്കാട്ടി. വിവിധ സന്നദ്ധ സംഘടനകള്‍, ഡോക്ടര്‍മാര്‍, ബിസിനസ്സുകാര്‍ എന്നിവരാണ് സഹായവുമായി മുന്നോട്ട് എത്തിയത്. അങ്ങനെ ഇതുവഴി 21 ലക്ഷം രൂപയായി പിഴയായി സര്‍ക്കാരിലേക്ക് അടച്ചതായും അദ്ദേഹം പറഞ്ഞു.
https://www.facebook.com/Malayalivartha